5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Tips: വിശപ്പാണ് പ്രശ്‌നം, കുറയ്ക്കാം തടിയും കൂടെ പോകും

Tips to Reduce Body Weight: ഗ്രെനിന്‍ എന്ന ഹോര്‍മോണാണ് നമുക്ക് വിശപ്പ് ഉണ്ടാക്കുന്നത്. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നത് ലെപ്റ്റിന്‍ എന്ന ഹോര്‍മോണുമാണ്. ഗ്രെനിന്‍ കൂടുകയും ലെപ്റ്റിന്‍ കുറയുകയും ചെയ്യുമ്പോഴാണ് നമുക്ക് അമിതമായി വിശപ്പ് തോന്നുന്നത്. ലെപ്റ്റിന്റെ അളവ് ശരീരത്തില്‍ കുറയുന്നതാണ് എത്ര ഭക്ഷണം കഴിച്ചാലും വിശപ്പ് ശമിച്ചത് പോലെ തോന്നാത്തതിന് കാരണം.

Health Tips: വിശപ്പാണ് പ്രശ്‌നം, കുറയ്ക്കാം തടിയും കൂടെ പോകും
പ്രതീകാത്മക ചിത്രം Image Credit source: Ableimages/Getty Images Creative
shiji-mk
SHIJI M K | Updated On: 26 Dec 2024 17:47 PM

ശരീരഭാരം കുറയ്ക്കാന്‍ ഏറെ നാളായി പരിശ്രമിക്കുന്നയാളാണോ നിങ്ങള്‍? ഒരുപക്ഷെ നിങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം വിശപ്പായിരിക്കും. വിശപ്പ് വന്നാല്‍ സ്വാഭാവികമായും കിട്ടുന്നതെല്ലാം എടുത്ത് കഴിക്കും. എന്നാല്‍ ഇത് വീണ്ടും ശരീരഭാരം വര്‍ധിക്കുന്നതിന് കാരണമാകും. അതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യം നിയന്ത്രിക്കാന്‍ സാധിക്കേണ്ടത് വിശപ്പാണ്.

ഗ്രെനിന്‍ എന്ന ഹോര്‍മോണാണ് നമുക്ക് വിശപ്പ് ഉണ്ടാക്കുന്നത്. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നത് ലെപ്റ്റിന്‍ എന്ന ഹോര്‍മോണുമാണ്. ഗ്രെനിന്‍ കൂടുകയും ലെപ്റ്റിന്‍ കുറയുകയും ചെയ്യുമ്പോഴാണ് നമുക്ക് അമിതമായി വിശപ്പ് തോന്നുന്നത്. ലെപ്റ്റിന്റെ അളവ് ശരീരത്തില്‍ കുറയുന്നതാണ് എത്ര ഭക്ഷണം കഴിച്ചാലും വിശപ്പ് ശമിച്ചത് പോലെ തോന്നാത്തതിന് കാരണം.

വിശപ്പിന് കാരണം

ചിലയാളുകള്‍ക്ക് എത്ര ഭക്ഷണം കഴിച്ചാലും വിശപ്പ് മാറാറില്ല. ലെപ്റ്റിന്‍ ശരിയായി പ്രവര്‍ത്തിക്കാത്തത് ആണ് ഇതിന് കാരണം. പ്രമേഹം, സ്‌ട്രെസ്, അമിതവണ്ണം, ഇന്‍സുലിന്‍ റെസിസ്റ്റന്‍സുള്ളവര്‍ തുടങ്ങിയവര്‍ക്ക് ലെപ്റ്റിന്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുകയില്ല. ഇക്കൂട്ടര്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിനും അതുവഴി ശരീരഭാരം വര്‍ധിക്കുന്നതിനും സാധ്യതയുണ്ട്.

അതിനാല്‍ തന്നെ ലെപ്റ്റിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കുന്നതിനുള്ള വഴിയാണ് ആദ്യം കണ്ടുപിടിക്കേണ്ടത്. ഇതിനായി നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യം കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നതാണ്. അമിതമായി വിശക്കാന്‍ തുടങ്ങുന്നതിന് മുമ്പ് എപ്പോഴും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. കൃത്യസമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കില്‍ ലെപ്റ്റിന്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നതിന് കാരണമാകും. കുറഞ്ഞ അളവില്‍ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാന്‍ ശ്രദ്ധിക്കാം. ഇങ്ങനെ കഴിക്കുന്നതിലൂടെ വയറ് പെട്ടെന്ന് നിറഞ്ഞതായുള്ള തോന്നലുണ്ടാകും. മാത്രമല്ല, വയറ് നല്ലത് പോലെ വിശന്നിരിക്കുന്ന അവസ്ഥ ഇല്ലാതാക്കുക. വിശന്നിരിക്കുമ്പോള്‍ ജ്യൂസും മധുര പലഹാരങ്ങളും കഴിക്കാതിരിക്കുക. മധുരം ചേര്‍ത്ത പാനീയങ്ങളോ ഭക്ഷണങ്ങളോ ശരീരത്തിലെത്തുന്നത് തടി വീണ്ടും കൂട്ടുന്നതിന് വഴിവെക്കും.

Also Read: Drinking Too Much Water Side Effects : രാവിലെ എഴുന്നേറ്റാൽ ഉടൻ 4 ലിറ്റർ വെള്ളം കുടിക്കും; അമിതമായ ഈ വെള്ളം കുടി 40കാരിയെ എത്തിച്ചത് മരണത്തിൻ്റെ വക്കിൽ

ടെന്‍ഷനില്‍ ഭക്ഷണം വേണ്ട

മാനസിക സമ്മര്‍ദം അനുഭവിക്കുന്ന സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക. കാരണം, ഈ സമയത്ത് ഗ്രെനിന്‍ ഉത്പാദനം വര്‍ധിക്കുകയും ലെപ്റ്റിന്‍ കുറയുകയും ചെയ്യുന്നു. ഇത് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിന് വഴിവെക്കും. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ആറ് തവണ ബ്രീത്തിങ് വ്യായാമം ചെയ്യുന്നത് നല്ലതാണ്. മാത്രമല്ല, രാത്രിയില്‍ കൂടുതല്‍ സമയം ഉണര്‍ന്നിരിക്കുന്നത് ഗ്രെനിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നു. അതിനാല്‍ കൃത്യസമയത്ത് ഉറങ്ങാനും ശ്രദ്ധിക്കുക.

മോര്

ശരീരഭാരം കുറയ്ക്കാനും വിശപ്പ് കുറയ്ക്കുന്നതിനാും മോരുവെള്ളം കുടിക്കാവുന്നതാണ്. കൂടാതെ കട്ടത്തൈര്, യോഗര്‍ട്ട്, തേങ്ങാപ്പാല്‍ ചേര്‍ത്ത കറി, നട്‌സ്, സീഡ്‌സ് തുടങ്ങിയവയും കഴിക്കാവുന്നതാണ്. അവ കിട്ടില്ലെങ്കില്‍ ഭക്ഷണത്തിന് 20 മിനിറ്റ് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.

(അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ട് പൊതു വിവരങ്ങളെ തുടര്‍ന്നുള്ളവയാണ്. അതിനാല്‍ തന്നെ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടതാണ്)

Latest News