Beauty Tips: കൊറിയൻ ഗ്ലാമറാണോ വേണ്ടത്… മുഖം തിളങ്ങാൻ ഒരു ജെൽ വീട്ടിൽ തയ്യാറാക്കാം
Korean Gel Making: പ്രായം തോന്നിപ്പിയ്ക്കാത്ത, തിളക്കവും മൃദുത്വവുമുള്ള, ചുളിവുകൾ ഇല്ലാത്ത ഉറപ്പുള്ള ചർമമാണ് പൊതുവേ കൊറിയക്കാരുടേത്. അതിന് ഇവർക്ക് പൊതുവേ ചില സൗന്ദര്യസംരക്ഷണ വഴികളുമുണ്ട്. മുഖം തിളങ്ങാൻ സഹായിക്കുന്ന ഒരു കൊറിയൻ ജെൽ നമുക്ക് വീട്ടിൽ തയ്യാറാക്കാം.
ഏറെ പ്രചാരം ഒന്നാണ് കൊറിയൻ സൗന്ദര്യരഹസ്യങ്ങൾ. ഇവരുടെ ചർമവും ആരെയും ആകർഷിക്കുന്നതാണ്. പ്രായം തോന്നിപ്പിയ്ക്കാത്ത, തിളക്കവും മൃദുത്വവുമുള്ള, ചുളിവുകൾ ഇല്ലാത്ത ഉറപ്പുള്ള ചർമമാണ് പൊതുവേ കൊറിയക്കാരുടേത്. അതിന് ഇവർക്ക് പൊതുവേ ചില സൗന്ദര്യസംരക്ഷണ വഴികളുമുണ്ട്. തികച്ചും പൃകൃതിദത്തമായ ഈ വഴികൾ ഏറെ ഗുണകരവും ആർക്കും പരീക്ഷിയ്ക്കാവുന്നത്. മുഖം തിളങ്ങാൻ സഹായിക്കുന്ന ഒരു കൊറിയൻ ജെൽ നമുക്ക് വീട്ടിൽ തയ്യാറാക്കാം.
കഞ്ഞിവെള്ളം
ഇതിനായി മൂന്ന് ചേരുവകകളാണ് വേണ്ടത്. കഞ്ഞിവെള്ളം, കറ്റാർവാഴ, വൈറ്റമിൻ എന്നിവയാണ് ഇവ. കഞ്ഞിവെള്ളം മുഖം, മുടി എന്നിവയുടെ സംരക്ഷണത്തിന് പൊതുവേ ഉപയോഗിയ്ക്കുന്ന ഒന്നാണ്. കഞ്ഞിവെള്ളത്തിൽ ബി വൈറ്റമിനുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമം തിളങ്ങാനും ചർമത്തിന് ഇലാസ്റ്റിസിറ്റി നൽകാനും സഹായിക്കുന്നു.
ചർമത്തിലെ ചുളിവുകൾ നീക്കാനും ഇത് നല്ലതാണ്. കൂടാതെ ചർമത്തിന് മൃദുത്വം നൽകുന്ന ഒന്നു കൂടിയാണ് ഇത്. ചർമ്മത്തിലെ പടുകൾ, കുരുക്കൾ എന്നിവയെല്ലാം കുറയ്ക്കുവാൻ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഇതിൽ അടങ്ങിയിരികുന്ന ആന്റിഓക്‌സിഡന്റ് പ്രായക്കുറവ് തോന്നിപ്പിക്കുന്നതിനും സഹായിക്കുന്നു. മുഖത്ത് കൂടുതൽ ചുളിവുകൾ ഇല്ലാതാക്കാനും മുഖത്തെ കരുവാളിപ്പ് കുറയ്ക്കുവാനും ഇത് സഹായിക്കും.
കറ്റാർവാഴ
കറ്റാർവാഴയും ചർമത്തിന് തിളക്കവും മിനുസവും നൽകുന്ന മറ്റൊരു മാർഗമാണ്. വൈറ്റമിൻ ഇയാൽ സമ്പുഷ്ടമാണ് ഇത്. ആരോഗ്യത്തിനും ഭംഗിയ്ക്കും മുടി സംരക്ഷണത്തിനുമെല്ലാം ഒരുപോലെ ഉപകാരപ്രദമാണ്. പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും കറ്റാർ വാഴ ചർമത്തിനു നൽകുന്നുണ്ട്. ദിവസവും മുഖത്തു പുരട്ടാവുന്ന ഒന്നാണ് കറ്റാർ വാഴ. സൂര്യാഘാതമേൽക്കുന്നതു തടയാനും കരുവാളിപ്പിനുമെല്ലാം ദിവസവും മുഖത്തു കറ്റാർ വാഴ പുരട്ടാം.
ചർമത്തിലെ കറുത്ത കുത്തുകളും പാടുകളുമെല്ലാം നീക്കാനുള്ള നല്ലൊരു പോംവഴി കറ്റാർ വാഴയാണ്. ബ്ലാക് ഹെഡ്സ് പോലുള്ള പ്രശ്നങ്ങൾക്ക് ഇത് പരിഹാരമാകുന്നു. കറ്റാർ വാഴ ചർമ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി പരിഹാരം ഗുണം ചെയ്യുന്നു. ഇതു ബ്ലീച്ചിംഗ് ഇഫക്ടിലൂടെ ബ്ലാക് ഹെഡ്സ് നിറം കുറയ്ക്കുന്നു. ഇതിലാകട്ടെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ആന്റി ബാക്ടീരിയൽ ഗുണങ്ങളുമെല്ലാമുണ്ട്. ചർമത്തിലുണ്ടാകുന്ന അലർജി പ്രശ്‌നങ്ങൾക്കും ഇതു നല്ലൊരു മരുന്നാണ്.
വൈറ്റമിൻ ഇ
വൈറ്റമിൻ ഇ ഓയിൽ ആരോഗ്യകരമായ ചർമത്തിന് ഏറെ ആവശ്യമാണ്. ഇത് ചർമത്തെ തിളക്കവും മിനുസവുമുള്ളതാക്കുന്നു. ചർമത്തിലെ ചുളിവുകൾ നീക്കം ചെയ്യുന്നു. ആന്റിഓക്‌സിഡന്റ് ഗുണങ്ങളുടെ കലവറയാണ് ഇത്. സൂര്യപ്രകാശം, മലിനീകരണം എന്നിവ മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധം ഇത് നൽകുന്നു. കൂടാതെ മോയ്സ്ചറൈസിംഗ് ഗുണങ്ങൾക്ക് പേരുകേട്ടതാണ് വൈറ്റമിൻ ഇ.
ഇതിന് വേണ്ടത്
കഞ്ഞിവെള്ളം തണുപ്പിച്ചതോ പുളിച്ചതോ ആണെങ്കിൽ കൂടുതൽ നല്ലതാണ്. പുളിപ്പിച്ച കഞ്ഞിവെള്ളത്തിന് ബ്ലീച്ചിംഗ് ഇഫക്ട് കൂടുതലാണ്. ഇതിൽ നല്ല ശുദ്ധമായ കറ്റാർവാഴ ജെൽ ചേർത്തിളക്കി, ഇതിലേക്ക് അൽപം വൈറ്റമിൻ ഇ ഓയിൽ കൂടി മിക്സ് ചെയ്യുക. ഇത് നല്ലതുപോലെ ഇളക്കി മുഖത്ത് പുരട്ടാം. ഇത് ഒരുമിച്ച് തയ്യാറാക്കി ഗ്ലാസ് ജാറിൽ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. ഫ്രിഡ്ജിൽ സൂക്ഷിയ്ക്കുക. മുഖത്ത് ഇത് ദിവസവും പുരട്ടുന്നത് ഏറെ ഗുണം നൽകുന്നു.