Palappam Recipe: ക്രിസ്മസിന് പൂപ്പോലത്തെ പാലപ്പം വേണോ? എങ്കിൽ ഈ വിദ്യ ഓർത്ത് വച്ചോളൂ
Christmas Special Appam Recipe: അറ്റം മൊരിഞ്ഞതും നടുഭാഗം സോഫ്റ്റ് ആയതുമായ അപ്പം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഉണ്ടാക്കാനായി കൂടുതൽ സമയം എടുക്കുന്നതും, സോഫ്റ്റായി കിട്ടാത്തതും പലപ്പോഴും ഇതുണ്ടാകുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കും.
ക്രിസ്മസ് ദിനത്തെ പ്രാതലിന് തീൻമേശയിൽ എത്തുന്ന ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് പാലപ്പം. അറ്റം മൊരിഞ്ഞതും നടുഭാഗം സോഫ്റ്റ് ആയതുമായ അപ്പം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഉണ്ടാക്കാനായി കൂടുതൽ സമയം എടുക്കുന്നതും, സോഫ്റ്റായി കിട്ടാത്തതും പലപ്പോഴും ഇതുണ്ടാകുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കും. ഉണ്ടാക്കിയാൽ തന്നെ അപ്പം അത്ര പെർഫെക്ടായി കിട്ടണമെന്നില്ല. ക്രിസ്മസിനാണെങ്കിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമുമാണ് പാലപ്പം. അപ്പോൾ പൂപ്പോലത്തെ പാലപ്പം കിട്ടാൻ എന്ത് ചെയ്യുമെന്നോർത്ത് ടെൻഷൻ അടിച്ചിരിക്കുന്നവർക്ക് പരിഹാരമുണ്ട്.
സംഭവം ‘കപ്പി കാച്ചലാണ്’. കേൾക്കുമ്പോൾ ഇത് എന്ത് എന്ന് തോന്നുമെങ്കിലും സംഭവം കിടിലനാണ്. മധ്യ കേരളത്തിലെ നസ്രാണികളുടെ സൂത്രപ്പണിയാണ് കപ്പി കാച്ചൽ. മാവോ അല്ലെങ്കിൽ അരിപ്പൊടിയോ വെള്ളത്തിൽ കലക്കി ചെറുതീയിൽ വെച്ച് ചൂടാക്കി കുറുക്കിയെടുക്കുന്നതാണ് കപ്പി കാച്ചൽ എന്ന് അറിയപ്പെടുന്നത്. അപ്പം ചൂടാൻ തയ്യാറാക്കി വച്ചിരിക്കുന്ന പുളിച്ച മാവിൽ ഉപ്പും പഞ്ചസാരയും കപ്പി കാച്ചലും ചേർക്കും. എന്നിട്ട് അപ്പച്ചട്ടിയിൽ ചുട്ടെടുക്കുന്ന അപ്പത്തിന്റെ റെസിപ്പി ഇതാ
പാലപ്പം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
പച്ചരി- ഒരു കപ്പ്
ഉഴുന്ന്- കാൽ കപ്പ്
വെള്ളം-രണ്ട് കപ്പ്
സോഡാപ്പൊടി- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
അരിയും ഉഴുന്നും കുറഞ്ഞത് അഞ്ച് മണിക്കൂർ എങ്കിലും കഴുകി കുതിർത്ത് വയ്‌ക്കുക. തരിയില്ലാതെ മിക്സിയിൽ നന്നായി അരച്ചെടുക്കുക. മുകളിൽ പറഞ്ഞിരിക്കുന്ന അളവിൽ വെള്ളം ചേർത്താണ് അരക്കേണ്ടത്. അരച്ചുവെച്ച മാവിൽ നിന്ന് കാൽ കപ്പ് മാവ് കപ്പി കച്ചാനായി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഉഴുന്നും അരച്ചെടുക്കുക
കപ്പി കച്ചാനായി മാറ്റി വച്ച മാവിലേക്ക് രണ്ട് കപ്പ് വെള്ളം കൂടെ ചേർത്ത് അടുപ്പിൽ വച്ച് കുറുക്കിയെടുക്കുക. ചൂടാറിയ കപ്പി കാച്ചിയതും അരച്ചുവച്ചിരിക്കുന്ന ഉഴുന്നും അരിമാവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. വേണമെങ്കിൽ കുറച്ച് തേങ്ങയും ചോറും ചേർത്ത് അരച്ചെടുക്കാം. എല്ലാ മാവും ഒരുമിച്ച് മിക്സ് ചെയ്തതിന് ശേഷം 9 മണിക്കൂർ പുളിക്കാൻ വയ്‌ക്കുക. രാവിലെ ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ശേഷം ചുട്ടെടുക്കാവുന്നതാണ്. സ്വാദിഷ്ടമായ പാലപ്പം തയ്യാർ. ക്രിസ്മസിന് പാലപ്പത്തിനൊപ്പം മട്ടൻ സ്റ്റൂവുമാണ് കോമ്പിനേഷൻ. തീൻമേശയിലെത്തുക.