Hair Growth Tips: പനങ്കുല ആയില്ലെങ്കിലും മുടി വളരും; പണമോ തുച്ഛമോ മുടിയോ ഇരട്ടി, ഇതാണ് വഴി
How To Grow Hair Faster: അധികമൊന്നുമില്ലെങ്കിലും തലയില്‍ നാല് നാരെങ്കിലും ഉണ്ടായാല്‍ മതിയെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ചിലര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും മുടി തഴച്ച് വളരും എന്നാല്‍ മറ്റ് ചിലര്‍ക്കോ മുടി വളരാനായി എന്ത് തന്നെ ചെയ്തിട്ടും കാര്യമില്ല. മുടിയുടെ വളര്‍ച്ചയും മുടി കൊഴിച്ചില്‍ നിയന്ത്രിക്കാനും നമുക്ക് വീട്ടില്‍ വെച്ച് തന്നെ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.
മുടി എല്ലാവര്‍ക്കും വേണം, എന്നാല്‍ നമ്മള്‍ ആഗ്രഹിക്കുന്നതുപോലെ ഒരിക്കലും നമ്മുടെ മുടി വളരുകയുമില്ല. അധികമൊന്നുമില്ലെങ്കിലും തലയില്‍ നാല് നാരെങ്കിലും ഉണ്ടായാല്‍ മതിയെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ചിലര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും മുടി തഴച്ച് വളരും എന്നാല്‍ മറ്റ് ചിലര്‍ക്കോ മുടി വളരാനായി എന്ത് തന്നെ ചെയ്തിട്ടും കാര്യമില്ല. മുടിയുടെ വളര്‍ച്ചയും മുടി കൊഴിച്ചില്‍ നിയന്ത്രിക്കാനും നമുക്ക് വീട്ടില്‍ വെച്ച് തന്നെ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.
അധികം ചൂട് വേണ്ട
പലര്‍ക്കുമുള്ള ശീലമാണ് മുടി ചൂടാക്കുന്നത്. ഇത് അത്ര നല്ല കാര്യമല്ല. മുടി ചൂടാക്കുന്നത് മുടി ഭംഗിയായിരിക്കാന്‍ സഹായിക്കുമെങ്കിലും ഇങ്ങനെ ചെയ്യുന്നത് മുടി വരണ്ട് പോകുന്നതിന് വഴി വെക്കും. മുടി വരണ്ട് പോകുന്നത് പെട്ടെന്ന് പൊട്ടിപോകാനും മുടിയുടെ കരാറ്റിന്‍ ബോണ്ട് കേടാക്കുന്നതിനും വഴിവെക്കും.
Also Read: Skin Care Tips: മുഖത്തെ ചുളിവുകള്‍ മാറ്റാം ഒപ്പം തിളക്കവും വര്‍ധിക്കും; വഴി എളുപ്പമാണ്
മുടി ചീകരുത്
നനഞ്ഞ മുടി ചീകുന്നതും ബലത്തില്‍ കെട്ടിവെക്കുന്നതും മുടി കൊഴിച്ചിലിന് കാരണമാകും. നനഞ്ഞ മുടിയുടെ വേരുകള്‍ വളരെ ദുര്‍ബലമാണ്. മുടി നന്നായി ഉണങ്ങിയതിന് ശേഷം മാത്രം ചീകുകയും കെട്ടിവെക്കുകയും ചെയ്യുന്നതാണ് നല്ലത്. നനഞ്ഞ മുടി വായു സഞ്ചാരമില്ലാത്ത വിധത്തില്‍ കെട്ടി വെക്കുന്നത് ഫംഗല്‍ ഇന്‍ഫെക്ഷന് കാരണമാകും.
ഡയറ്റ് നല്ലതോ
ഡയറ്റുകള്‍ എടുക്കാറില്ലേ? ശരീരഭാരം കുറയ്ക്കാനായി കഠിനമായ ഡയറ്റുകള്‍ എടുക്കുന്നത് മുടിയെ ദോഷകരമായി ബാധിക്കാനിടയുണ്ട്. നിങ്ങള്‍ സ്വീകരിക്കുന്ന ചില ഡയറ്റുകള്‍ മുടിയെ ആരോഗ്യം ഇല്ലാതാക്കുന്നു. ഒറ്റയടിക്ക് തടി കുറയ്ക്കാതെ ആരോഗ്യകരമായ രീതിയില്‍ ഡയറ്റ് സ്വീകരിക്കുന്നതാണ് നല്ലത്.
Also Read: Ear Wax Remove: ചെവി വൃത്തിയോക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം… ഇല്ലെങ്കിൽ ദോഷകരമായി മാറിയേക്കാം
സ്‌ട്രെസ് അകറ്റാം
നന്നായി ഉറങ്ങാതിരിക്കുന്നത് മുടിക്കും അത്ര നല്ലതല്ല. ഉറക്കം കുറയുന്നത് മുടികൊഴിച്ചിലിന് പ്രധാന കാരണമാണ്. ഇങ്ങനെ ഉറക്കം കുറയുന്നത് പല ഹോര്‍മോണുകളുടെയും ഏറ്റക്കുറച്ചിലിന് കാരണമാകും. അമിതമായ സ്‌ട്രെസ് ഉണ്ടാകുന്നത് ഉറക്കക്കുറവിന് കാരണമാകാറുണ്ട്. സ്‌ട്രെസ് പരമാവധി കുറയ്ക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിനും നല്ലത്.