5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tips for Eyelashes Growth: കണ്‍പീലി കുറവാണോ? വളര്‍ത്തിയെടുക്കാന്‍ വഴിയുണ്ട്, ദാ ഇങ്ങനെ

How To Grow Eyelashes: നിറയെ നല്ല ഭംഗിയുള്ള കണ്‍പീലികള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. എന്നാല്‍ വിചാരിച്ചതുപോലെ ആര്‍ക്കും കണ്‍പീലികള്‍ വളരാറില്ല. അതുകൊണ്ട് തന്നെ മസ്‌കാര ഉപയോഗിച്ചും ഐലാഷസ് വെച്ചുമാണ് പലരും കണ്‍പീലികള്‍ക്ക് കട്ടികൂട്ടുന്നത്.

Tips for Eyelashes Growth: കണ്‍പീലി കുറവാണോ? വളര്‍ത്തിയെടുക്കാന്‍ വഴിയുണ്ട്, ദാ ഇങ്ങനെ
(Image Credits: Hugo Abad/ Getty Images Creative)
shiji-mk
SHIJI M K | Published: 28 Sep 2024 20:20 PM

മുടി കൊഴിച്ചില്‍ അനുഭവിക്കാത്തവരായി ആരാണുള്ളത്. മുടി കൊഴിയുന്നത് പോലെ തന്നെ കണ്‍പീലികളും കൊഴിഞ്ഞുപോകുന്നുണ്ടോ? ഇത് മുടികൊഴിച്ചിലിനേക്കാളും വിഷമം നല്‍കുന്ന കാര്യമാണ്. നിറയെ നല്ല ഭംഗിയുള്ള കണ്‍പീലികള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. എന്നാല്‍ വിചാരിച്ചതുപോലെ ആര്‍ക്കും കണ്‍പീലികള്‍ വളരാറില്ല. അതുകൊണ്ട് തന്നെ മസ്‌കാര ഉപയോഗിച്ചും ഐലാഷസ് വെച്ചുമാണ് പലരും കണ്‍പീലികള്‍ക്ക് കട്ടികൂട്ടുന്നത്. എന്നാല്‍ എങ്ങനെയാണ് വീട്ടില്‍ വെച്ച് തന്നെ ചില പൊടികൈകള്‍ ഉപയോഗിച്ച് കണ്‍പീലികള്‍ വളര്‍ത്തിയെടുക്കുക എന്ന് അറിയാമോ? എങ്ങനെയാണെന്ന് വിശദമായി തന്നെ നോക്കാം.

Also Read: ​Contraceptive pills side effect: ഗർഭനിരോധന ​ഗുളികകൾ സ്ഥിരമായി കഴിക്കല്ലേ… ഈ പ്രശ്നങ്ങൾ കൂടെപ്പിറപ്പാകും…

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്ലിന്റെ ഉപയോഗത്തെ കുറിച്ച് പറഞ്ഞ് തരേണ്ടതില്ലല്ലോ. ചര്‍മ്മത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കറ്റാര്‍വാഴ ജെല്ലിന് സാധിക്കും. കണ്‍പീലികള്‍ വളര്‍ത്താനും കറ്റാര്‍വാഴ നല്ലൊരു മാര്‍ഗം തന്നെയാണ്. കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകളും മറ്റ് പോഷകങ്ങളും മുടി കൊഴിഞ്ഞ് പോകുന്നത് തടയും. കറ്റാര്‍വാഴയുടെ ജെല്‍ എടുത്ത് നന്നായി ഉടച്ച ശേഷം കൈവിരലുകള്‍ കൊണ്ട് കണ്‍പീലികളില്‍ തേയ്ക്കാം. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് തേച്ച് രാവിലെ ഉറക്കമെഴുന്നേറ്റയുടന്‍ കഴുകി കളയുന്നതാണ് നല്ലതാണ്. തണുത്ത വെള്ളം ഉപയോഗിച്ച് വേണം ഇത് കഴുകികളയാന്‍.

വെളിച്ചെണ്ണ

മുടികൊഴിച്ചിലകറ്റാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് വെളിച്ചെണ്ണ. മുടിയിഴകളില്‍ നിന്നും പ്രോട്ടീന്‍ നഷ്ടപ്പെടാതിരിക്കാനും വെളിച്ചെണ്ണ സഹായിക്കും. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് ഒരു ചെറിയ പഞ്ഞി അതില്‍ മുക്കി കണ്‍പീലികളില്‍ തേയ്ക്കാം. കണ്ണിന്റെ അകത്തേക്ക് എണ്ണ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതും രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യുന്നതാണ് നല്ലത്. പിറ്റേ ദിവസം രാവിലെ കഴുകി കളയാവുന്നതാണ്.

ആവണക്കെണ്ണ

ആവണക്കെണ്ണ മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു ഉത്പന്നം തന്നെയാണ്. ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്ന റിസിനോലിക് ആസിഡിന് ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. അതുകൊണ്ട് തന്നെ കണ്‍പീലികളുടെ വളര്‍ച്ചയ്ക്കും ഇത് ഏറെ നല്ലതാണ്. ഒരു ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ കണ്‍പീലികളില്‍ തേച്ച് പിടിപ്പിച്ച് പിറ്റേ ദിവസം രാവിലെ കഴുകി കളയാവുന്നതാണ്. ഒന്നില്‍ കൂടുതല്‍ ദിവസം ഇത് കണ്ണില്‍ വെക്കുന്നത് നല്ലതല്ല.

Also Read: Smoothie: ബ്രേക്ക് ഫാസ്റ്റിന് ഒരു ഇം​ഗ്ലീഷ് ടച്ച് ആയാലോ? എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന സ്മൂത്തികൾ ഇതാ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയും ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറെ നല്ലതാണ്. ഗ്രീന്‍ ടീയിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ മുടി വളര്‍ച്ചയ്ക്ക് സഹായിക്കും. ഗ്രീന്‍ ടീ ബാഗ് നല്ല ചൂടുവെള്ളത്തിലിട്ട് അഞ്ച് മിനിറ്റ് വെക്കാം. ഗ്രീന്‍ ടീയുടെ സത്ത് മുഴുവനായും അതിലേക്ക് എത്തിയശേഷം ബാഗ് മാറ്റാം. വെള്ളം തണുത്ത് കഴിഞ്ഞാല്‍ വൃത്തിയാക്കിയ കൈകള്‍ ഉപയോഗിച്ചോ കോട്ടണ്‍ ഉപയോഗിച്ചോ കണ്ണില്‍ വെക്കാം. ഇത് പിറ്റേ ദിവസം കഴുകി വൃത്തിയാക്കാം.

Latest News