Wild Animal Attack: ആന കുത്താൻ വന്നാൽ എന്ത് ചെയ്യും? സിഗ് സാഗ് രീതി ശരിയോ…; വന്യമൃ​ഗങ്ങളിൽ നിന്ന് രക്ഷപ്പെടാം ഇങ്ങനെ

How To Escape From Wild Animal Attack: വന്യമൃ​ഗങ്ങളുടെ ആക്രമണത്തെ ചെറുക്കാൻ ഒരുപരിധി വരെ നമുക്ക് സാധിക്കും. കാടറിഞ്ഞ് യാത്ര ചെയ്യുന്നതും അവരെ പ്രകോപിപ്പിക്കാതെ കടന്നുപോകുന്നതും എല്ലാം ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണ്. അത്തരത്തിൽ ചില അപകടകാരികളായ വന്യമൃ​ഗങ്ങളുടെ കൈയ്യിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന് നോക്കാം.

Wild Animal Attack: ആന കുത്താൻ വന്നാൽ എന്ത് ചെയ്യും? സിഗ് സാഗ് രീതി ശരിയോ...; വന്യമൃ​ഗങ്ങളിൽ നിന്ന് രക്ഷപ്പെടാം ഇങ്ങനെ

Represental Image (Credits: Freepik)

Published: 

17 Dec 2024 15:41 PM

യാത്രകൾ ഇഷ്ടപ്പെടാത്തവർ ചുരക്കമാണ്. പ്രത്യേകിച്ച് കാട്ടിലൂടെയുള്ള യാത്രയാണേൽ കൂടുതൽ രസകരം. ന​ഗരവാസികൾക്കാണ് എപ്പോഴും കാട്ടിലൂടെ സഞ്ചരിക്കാൻ താല്പര്യം കൂടുതൽ. കാരണം ന​ഗരജീവിതത്തിൽ നിന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കഴിയുക ഇത്തരത്തിലാണ്. എന്നാൽ കാടിനെ അറിഞ്ഞ് യാത്ര ചെയ്തില്ലെങ്കിൽ പലപ്പോഴും ഇത് വലിയ അപകടങ്ങൾ ക്ഷണിച്ച് വരുത്തിയേക്കാം. ഉൾകാട്ടിലേക്ക് പോയാൽ വന്യമൃ​ഗങ്ങളുടെ ആക്രമണത്തിനുള്ള സാധ്യത കൂടുതലാണ്. മനുഷ്യരുടെ ശല്യം സഹിക്കാൻ വയ്യാതെ കാട്ടിൽ നിന്നും നാട്ടിലേക്ക് കാടിറങ്ങുന്ന മൃ​ഗങ്ങളുടെ എണ്ണം അടുത്തിടെയായി വളരെ കൂടുതലാണ്.

വന്യമൃ​ഗങ്ങളുടെ ആക്രമണത്തെ ചെറുക്കാൻ ഒരുപരിധി വരെ നമുക്ക് സാധിക്കും. കാടറിഞ്ഞ് യാത്ര ചെയ്യുന്നതും അവരെ പ്രകോപിപ്പിക്കാതെ കടന്നുപോകുന്നതും എല്ലാം ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണ്. അത്തരത്തിൽ ചില അപകടകാരികളായ വന്യമൃ​ഗങ്ങളുടെ കൈയ്യിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന് നോക്കാം.

ആന കുത്താൻ വന്നാൽ എന്ത് ചെയ്യും?

നിങ്ങൾ കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ ഒരു ആനയെ കണ്ടാൽ അവ നിൽക്കുന്നിടത്തു നിന്ന് നിങ്ങൾ നിൽക്കുന്നിടത്തേക്ക് ചുരുങ്ങിയത് 50 മീറ്റർ ദൂരം എങ്കിലും ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ദൂരം കുറയും തോറും ആക്രമിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

ആനയുടെ കുഞ്ഞ് ഒപ്പമുണ്ടെങ്കിൽ ആന ആക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ആന അവരുടെ കുഞ്ഞിനെ സംരക്ഷിക്കാൻ എന്നോണം വളരെയധികം ശ്രദ്ധയോടെയാവും സഞ്ചരിക്കുക.

റോഡിൽ വാഹനമോടിച്ച് പോകുമ്പോൾ ആനയെ കണ്ടാൽ എഞ്ചിൻ ഓഫ് ചെയ്യാതെ വാഹനം സുരക്ഷിതമായ ദൂരത്തേക്ക് പിന്നോട്ട് കൊണ്ടുപോകുക. അല്ലാതെ അവയെ പ്രകോപിപ്പിക്കാനോ മുന്നോട്ട് പോകാനോ പാടില്ല.

ALSO READ: കാട് കയ്യേറുന്ന മനുഷ്യനും അവര്‍ക്കിടയിലെ മൃഗങ്ങളും; വന്യജീവി ആക്രമണത്തിന് കാരണം നമ്മള്‍ തന്നെയോ?

നിങ്ങൾ രാത്രിയിൽ യാത്ര ചെയ്യുമ്പോൾ ആനയെ കണ്ടാൽ ഒരു കാരണവശാലും വണ്ടിയുടെ എഞ്ചിനും ലൈറ്റും ഓഫ് ചെയ്യരുത്. കൂടാതെ ഹോൺ മുഴക്കി അവയെ പ്രകോപിപ്പിക്കാനും പാടില്ല.

രാത്രിയിൽ ആനക്ക് മുൻപിൽ വാഹനം പെട്ടാൽ ഡോർ തുറന്ന് ഇറങ്ങി വനത്തിലേക്ക് ഓടാൻ ശ്രമിക്കരുത്. കാരണം വനത്തിൻ്റെ ദിശ അറിയാതെ പോകുന്നത് കൂടുതൽ അപകടമാണ്.

ഏതെങ്കിലും സാഹചര്യത്തിൽ ആന നിങ്ങളെ ഓടിച്ചാൽ ഓടുന്ന വഴിക്ക് പെട്ടന്ന് നിങ്ങളുടെ ഷോൾ പോലുള്ള വസ്ത്രം, ബാഗ്, തുടങ്ങിയവ നിലത്ത് എറിയാൻ ശ്രമിക്കുക. കാരണം ആനയുടെ ശ്രദ്ധ മാറ്റാൻ ഇതിലൂടെ സാധിക്കുന്നതാണ്.

ഓടുമ്പോൾ ആനയുടെ കാഴ്ചയിൽ നിന്ന് മറയ്ക്കുന്ന വിധം ഓടുക. കാരണം നേരെയുള്ള ഓട്ടത്തിൽ ആനക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത കിട്ടുമെന്നാണ് പറയപ്പെടുന്നത്. കുത്തനേയുള്ള ഇറക്കത്തിലൂടെ ഓടാൻ സാധിച്ചാൽ ആന പിന്തുടരില്ലെന്നാണ് രീതി. നിരപ്പായ സ്ഥലത്താണെങ്കിൽ നേരെ ഓടാതെ ഇടത്തോട്ടും വലത്തോട്ടും സിഗ് സാഗ് രീതിയിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുക.

ആനയുടെ ആക്രമണം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തേണ്ടിവരികയോ രാത്രി സഞ്ചരിക്കേണ്ടി വരികയോ ചെയ്താൽ വലിയ തീപ്പന്തം കത്തിച്ച് പിടിച്ച് പോകുന്നത് നല്ലതാണ്. തീപ്പന്തം ആനക്ക് മാത്രമല്ല എല്ലാ വന്യജീവികൾക്കും ഭയമുള്ള ഒന്നാണ്. ഇത് ഒരു പരിധിവരെ ആക്രമണത്തിൽ നിന്ന് രക്ഷിക്കും.

കരടിയെ കണ്ടാൽ എന്ത് ചെയ്യും?

ഏറ്റവും കൂടുതൽ അപകടകാരിയാണ് കരടി. അവയെ മെരുക്കിയെടുക്കാനോ ഇണക്കാനോ സാധിക്കുന്ന ഒന്നല്ല. കരടിയെ കണ്ടാൽ ഏകദേശം 50 മീറ്റർ ദൂരം എങ്കിലും അവയിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ അവിടെ നിന്ന് സ്ഥലം മാറി പോകുക.

കരടിയുടെ മുന്നിൽ പെട്ടാൽ കഴിയുന്നത്ര ശബ്ദം ഉണ്ടാക്കുക. കൂടെ ആളുകൾ ഉണ്ടെങ്കിൽ ഒന്നിച്ച് നിൽക്കുക. അത് അവയെ ഭയപ്പെടുത്തുന്ന ഒന്നാണ്.

കരടി ആക്രമിച്ചാൽ അവയെ പ്രകോപിക്കും വിധം ഒന്നും ചെയ്യാതിരിക്കുക. അങ്ങനെ ചെയ്താൽ ആക്രമിക്കുന്നതിൻ്റെ വ്യാപ്തി കൂടുമെന്നാണ് പറയുന്നത്.

 

ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ
സിഡ്‌നിയിലെ ഹീറോകള്‍
സ്ട്രെസ് കുറയ്ക്കാൻ സൂര്യകാന്തി വിത്ത് കഴിക്കൂ
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ