5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hari Growth Tips: മുടി വളരാൻ മുരിങ്ങയില മാത്രം മതി…; ഇങ്ങനെ കഴിച്ചു നോക്കൂ

How To Use Moringa For Hair Growth: മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് മുടി വളർച്ചയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ബയോട്ടിൻ മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. സിങ്ക്, വിറ്റാമിൻ എ, അയേൺ എന്നിവയും മുടിയുടെ വളർച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ്. അത്തരത്തിൽ മുടി വളരാൻ മുരിങ്ങയില എങ്ങനെ കഴിക്കണമെന്ന് നോക്കാം.

Hari Growth Tips: മുടി വളരാൻ മുരിങ്ങയില മാത്രം മതി…; ഇങ്ങനെ കഴിച്ചു നോക്കൂ
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Updated On: 04 Dec 2024 11:39 AM

മുടിയും സൗന്ദര്യവും ഒരുപോലെ ശ്രദ്ധിക്കേണ്ടത് സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഇതിനായി ഒട്ടേറെ പരീക്ഷണങ്ങളും നമ്മൾ നടത്താറുണ്ട്. എന്നാൽ കഴിക്കുന്ന ആഹാരത്തിൽ എത്രമാത്രം ശ്രദ്ധകൊടുക്കുന്നുണ്ട്. മുടിയുടെ ആരോ​ഗ്യത്തിനൊപ്പം ശരീരത്തിൻ്റെ ആരോ​ഗ്യവും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങളും ധാതുക്കളും മുടിയുടെ വളർച്ചയെ സ്വാധീനിക്കുന്നു. ഇത്തരത്തിൽ മുടിയുടെ വളർച്ചയിൽ സഹായിക്കുന്ന ഒന്നാണ് നമ്മുടെ എല്ലാം വീട്ടുമുറ്റത്തുണ്ടാകുന്ന മുരിങ്ങായില. ആരോഗ്യത്തിന് ഏറെ മികച്ച മുരിങ്ങയില മുടിയുടെ വളർച്ചയ്ക്കും കൂടാതെ പലവിധ പ്രശ്നങ്ങൾക്കും പരിഹാരമാണ്. കാരണം, മുടി വളരാൻ ആവശ്യമായ പ്രോട്ടീൻ, വൈറ്റമിനുകൾ, ബീറ്റാ കരോട്ടിൻ, അമിനോ ആസിഡുകൾ, ബയോട്ടിൻ എന്നിവയെല്ലാം ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് മുടി വളർച്ചയെ നന്നായി പ്രോത്സാഹിപ്പിക്കുന്നു ഒരു ഘടകമാണ്. കൂടാതെ ബയോട്ടിൻ മുടിയുടെ വളർച്ചയ്ക്കും തലയോട്ടിക്കുള്ളിൽ നിന്നുള്ള മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. സിങ്ക്, വിറ്റാമിൻ എ, അയേൺ എന്നിവയും മുടിയുടെ വളർച്ചയെ സഹായിക്കുന്നവയാണ്. അത്തരത്തിൽ മുടി വളരാൻ മുരിങ്ങയില എങ്ങനെയെല്ലാം കഴിക്കണമെന്ന് നോക്കാം.

മുരിങ്ങ ചായ

നിങ്ങളുടെ തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കാൻ ദിവസവും ഒരു കപ്പ് മുരിങ്ങിയില ഇട്ട ചായ കുടിക്കാവുന്നതാണ്. ഇതിൽ നമുക്ക് വേണ്ട പ്രധാന പോഷകങ്ങൾ അടിങ്ങിയിട്ടുണ്ട്. നിങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിർത്താനും ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.

മുരിങ്ങ പൊടി മിക്സ്

നിങ്ങളുടെ പ്രഭാത ഭക്ഷണത്തിൽ മുരിങ്ങിയില കൊണ്ടുള്ള സ്മൂത്തി ഉൾപ്പെടുത്താവുന്നതാണ്. ഒരു സ്പൂൺ മുരിങ്ങയിലപ്പൊടി ഏതെങ്കിലും സ്മൂത്തിയിൽ മിക്സ് ചെയ്ത് കുടിക്കുക. മുരിങ്ങയിലയിൽ പ്രോട്ടീൻ, ഇരുമ്പ്, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്തുന്നതിനും ഉള്ളുകുറയുന്നത് തടയുന്നതിനും സഹായിക്കുന്നു.

മുരിങ്ങ കാപ്സ്യൂൾ

മുരിങ്ങിയില മറ്റ് രീതിയിൽ കഴിക്കാൻ മടിയുള്ളവർ കാപ്സ്യൂളാക്കി കഴിക്കാവുന്നതാണ്. തുടർച്ചയായ ഉപയോഗം മുടിയുടെ വളർച്ച മെച്ചപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുകയും ചെയ്യും.

മുരിങ്ങയില വേവിച്ചത്

പുതിയ മുരിങ്ങയിലകളിൽ വിറ്റാമിൻ എ, സി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവ നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും തലയോട്ടിയുടെ ഉള്ളിൽ നിന്ന് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ALSO READ: നിങ്ങളുടെ ഡയറ്റിൽ നിർബന്ധമായും ഈ ‘കറുത്ത ഭക്ഷണങ്ങൾ’ ഉൾപ്പെടുത്തണം

മുരിങ്ങയില ജ്യൂസ്

നിങ്ങളുടെ തലയോട്ടിയിലെ ജലാംശം നിലനിർത്താനും പോഷിപ്പിക്കാനും മുരിങ്ങയില ജ്യൂസ് വളരെ നല്ലതാണ്. തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുന്നത് മുടി വളർച്ചയ്ക്ക് പ്രധാനമാണ്. ഈ ജ്യൂസിനെ തലയോട്ടി സംരക്ഷണത്തിനുള്ള ഒരു പ്രകൃതിദത്ത മാർ​ഗമാണ്.

മുരിങ്ങയിലകൊണ്ട് എണ്ണ

മുരിങ്ങിയിലകൊണ്ടുള്ള എണ്ണയിൽ തലയോട്ടിയുടെ ആരോഗ്യത്തെ സഹായിക്കുന്ന ഒമേഗ-3 അടങ്ങിയിട്ടുണ്ട്. ഫോളിക്കിൾ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെ ഒമേഗ-3 മുടികൊഴിച്ചിൽ ചെറുക്കുന്നു. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തി നിങ്ങൾക്ക് കഴിക്കാവുന്നതാണ്.

മുരിങ്ങയില

മുടി നരയ്ക്കുന്നത് തടയാൻ മുരങ്ങയില വളരെയധികം സഹായിക്കുന്നു. മുരിങ്ങ ഇലയിൽ ആന്റി ഓക്‌സിഡന്റായ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് മുടിയിലെ മെലാനിൻ നിലനിർത്തുകയും മുടി വേഗത്തിൽ നരയ്ക്കുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ മുടിയുടെ കറുപ്പ് നിറം നിലനിർത്താനും ഇത് ഏറെ നല്ലതാണ്.

Latest News