5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Blue Screen Exposure: കുട്ടികൾക്ക് മൊബൈൽ കൊടുക്കാറുണ്ടോ? കാത്തിരിക്കുന്നത് വലിയ അപകടം

Blue Light Side Effects: ലിവർപൂളിൽ നടന്ന 62-ാമത് വാർഷിക യൂറോപ്യൻ സൊസൈറ്റി ഫോർ പീഡിയാട്രിക് എൻഡോക്രൈനോളജി മീറ്റിംഗിൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധത്തിലാണ് പുതിയ നിരീക്ഷണം വ്യക്തമാക്കിയിരിക്കുന്നത്. 36 എലികളിലാണ് ഈ പരീക്ഷണം നടത്തിയത്.

Blue Screen Exposure: കുട്ടികൾക്ക് മൊബൈൽ കൊടുക്കാറുണ്ടോ? കാത്തിരിക്കുന്നത് വലിയ അപകടം
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 17 Nov 2024 08:08 AM

കുട്ടികളെ ആഹാരം കഴിപ്പിക്കാനും അടക്കിയിരുത്താനും മാതാപിതാക്കൾ മൊബൈൽ ഫോണുകൾ നൽകാറുണ്ട്. എന്നാൽ ഇതിൻ്റെ അനന്തരഫലത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അമിതമായ സ്‌ക്രീൻ സമയം കുട്ടികളെ വളർച്ചയെത്താതെ പ്രായപൂർത്തിയിലേക്ക് എത്തിക്കുമെന്നാണ് പഠനം പറയുന്നത്. സ്മാർട്ട്ഫോൺ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ തുടങ്ങിയവയിൽ നിന്നുള്ള നീലവെളിച്ചവുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് നേരത്തെ തന്നെ പ്രായപൂർത്തിയാക്കുന്നതിലേക്ക് നയിക്കുന്നതിന് കാരണമാകുന്നതെന്നാണ് പഠനം റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.

ലിവർപൂളിൽ നടന്ന 62-ാമത് വാർഷിക യൂറോപ്യൻ സൊസൈറ്റി ഫോർ പീഡിയാട്രിക് എൻഡോക്രൈനോളജി മീറ്റിംഗിൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധത്തിലാണ് പുതിയ നിരീക്ഷണം വ്യക്തമാക്കിയിരിക്കുന്നത്. 36 എലികളിലാണ് ഈ പരീക്ഷണം നടത്തിയത്. നീലവെളിച്ചവുമായി തുടർച്ചയായുള്ള സമ്പർക്കം അസ്ഥികൾ വേഗത്തിൽ വളരുകയും ചെറു പ്രായത്തിൽ തന്നെ പ്രായപൂർത്തിയാവുകയും ചെയ്യുമെന്നും പഠനത്തിൽ പറയുന്നു.

നിലവിൽ എലികളിലാണ് ഈ പഠനം നടത്തിയത്. എന്നാൽ ഈ പഠനം കുട്ടികളിൽ ആവർത്തിക്കുമെന്ന് ഉറപ്പില്ല. പക്ഷേ ഡാറ്റ പ്രകാരം നീല വെളിച്ചം ദീർഘനേരം എക്‌സ്‌പോഷർ ചെയ്യുന്നത് ശാരീരിക വളർച്ചയെയും പക്വതയെയും ത്വരിതപ്പെടുത്തുന്നു, ഇത് നേരത്തെയുള്ള പ്രായപൂർത്തിയാകുന്നതിലേക്ക് നയിക്കുന്നു,’ എന്നും ഉഗുർലു പറഞ്ഞു.

കുട്ടികൾ വളരുമ്പോൾ തുടയെല്ല് പോലുള്ള നീളമുള്ള അസ്ഥികൾ വികസിക്കാറുണ്ട്. ഇത് ഓരോ അറ്റത്തും ക്രമാനുഗതമായി നീളുന്നു. ഇത് ഒടുവിൽ പുർണ വളർച്ച എത്തുന്നു. ഇതിലൂടെ പെൺകുട്ടികൾ 14 നും 16 നും ഇടയിൽ പരമാവധി ഉയരത്തിൽ എത്തുമ്പോൾ ആൺകുട്ടികൾ 16 നും 18 നും ഇടയിൽ വളർച്ച പൂർത്തിയാക്കുന്നുവെന്നും ഗവേഷകനായ ഡോ അയ്ലിൻ ഉഗുർലു പറഞ്ഞു. എന്നാൽ സമീപകാലത്ത് ആൺകുട്ടികളും പെൺുകുട്ടികളും സാധാരണയേക്കാകൾ നേരത്തെ പ്രായപൂർത്തിയാവുകയും വളർച്ച നിലയ്ക്കുകയും ചെയ്യുന്നതായാണ് പഠനങ്ങൾ ചൂണ്ടികാട്ടുന്നത്.

21 ദിവസം പ്രായമുള്ള 18 ആൺ എലികളിലും 18 പെൺ എലികളിലുമാണ് പഠനം നടത്തിയത്. ഇവയെ ആറ് പേരടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളായി വിഭജിച്ചായിരുന്നു പരീക്ഷണം. പ്രായപൂർത്തിയാകുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ വരെ ഒരു സാധാരണ പ്രകാശവും തുടർന്ന് ആറ് മണിക്കൂർ മുതൽ 12 മണിക്കൂർ വരെ വിവിധ രീതിയിൽ നീല വെളിച്ചവും എലികളെ കാണിച്ചിരുന്നു.

ഓരോ തവണയും എലികളുടെ നീളവും തുടയെല്ലും ഗവേഷണ സംഘം അളക്കുകയും ചെയ്തിരുന്നു. നീലവെളിച്ചം ഏൽക്കുന്ന എലികൾക്ക്, പ്രത്യേകിച്ച് അവയുടെ എല്ലുകളിൽ അതിവേഗ വളർച്ചയുണ്ടെന്ന് കണ്ടെത്തി. ‘ഇതിനർത്ഥം അവരുടെ അസ്ഥികൾ വളരെ വേഗം പക്വത പ്രാപിക്കുന്നു എന്നാണ്. എന്നാൽ സാധാരണ രീതിയിൽ പ്രായപൂർത്തിയാവുന്നവരേക്കാൾ ശരാശരി ചെറുതായിരിക്കുമെന്നും ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഉഗുർലു കൂട്ടിച്ചേർത്തു.

Latest News