Onion: വില കൂടിയതിൽ ടെൻഷൻ വേണ്ട, സവാള ചീഞ്ഞു പോകാതെ സൂക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
Onion: സവാള പോലുള്ളവ വാങ്ങിയാൽ ചീഞ്ഞു പോകാതെ, കേടാകാതെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. എങ്ങനെ സൂക്ഷിച്ചാൽ സവാള ആഴ്ചകളോളം കേടുകൂടാതെയിരിക്കുമെന്നു നോക്കാം.
തിരുവനന്തപുരം: സംസ്ഥാനത്ത് സവാള വില കുതിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് വില കുതിക്കുന്നത്. മൊത്ത വിപണിയിൽ കിലോയ്ക്ക് 75 രൂപ വരെയും ചില്ലറ വിപണിയിൽ 90 രൂപ വരെയുമാണ് സവാള വില. പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്ന് ഒരു കിലോ സവാള വാങ്ങണമെങ്കിൽ 100 രൂപയിലധികം നൽകണം. സംസ്ഥാനത്ത് മാത്രമല്ല രാജ്യത്തിന്റെ എല്ലാ നഗരങ്ങളിലും സവാള വില വർധിച്ചിട്ടുണ്ട്. ഇതോടെ ആളുകൾ സവാള ഉപയോഗം കുറയ്ക്കുകയാണ്. സാവള മാത്രമല്ല, വെളുത്തുള്ളി വിലയും ഉയരങ്ങളിലേക്കാണ്.
കറികളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സവാള. മലയാളികളുടെ മിക്കകറികളിലും സവാള സ്ഥാനം പിടിക്കാറുണ്ട്. എന്നാൽ പെട്ടെന്നുള്ള വില വർധനവ് കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചു. എന്നാൽ വിലകയറ്റമെങ്കിലും അവശ്യസാധനങ്ങൾ വാങ്ങാതിരിക്കാൻ കഴിയുകയില്ലല്ലോ. വാങ്ങിയ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക എന്നതാണ് ആകെയുള്ള പ്രതിവിധി. സവാള പോലുള്ളവ വാങ്ങിയാൽ ചീഞ്ഞു പോകാതെ, കേടാകാതെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. എങ്ങനെ സൂക്ഷിച്ചാൽ സവാള ആഴ്ചകളോളം കേടുകൂടാതെയിരിക്കുമെന്നു നോക്കാം.
Also Read-Onion Price Hike: സ്വർണം മാറി നിൽക്കും; കുതിച്ചുയർന്ന് സവാള വില… ബോധം പോവരുത്
ഈർപ്പവും വെള്ളവും ഏൽക്കാതെ
സവാളയുടെ പുറം ഭാഗത്തു ഈർപ്പവും വെള്ളവുമൊന്നും ഏൽക്കാത്ത രീതിയിൽ സൂക്ഷിക്കണം. ഇതിനായി പേപ്പർ ബാഗുകളോ, ട്രേയോ വായു സഞ്ചാരമുള്ള കുട്ടകളോ ഉപയോഗിക്കാവുന്നതാണ്. അതേസമയം സവാളയ്ക്കൊപ്പം മറ്റ് പച്ചകറികൾ സൂക്ഷിക്കാതിരിക്കുക. ഇത് സവാള വേഗം ചീത്തയായി പോകാനുള്ള സാധ്യതയുണ്ട്.
പാതി മുറിച്ചെടുത്ത സവാള
കറിക്ക് ഉപയോഗിച്ച് ബാക്കിവന്ന സവാളയുടെ പുറം തൊലി കളയരുത്. ഇത് കേടാകാതെ നിൽക്കാൻ സിപ് കവറിനുള്ളിലാക്കി അതിലെ വായു പൂർണമായും കളഞ്ഞതിനുശേഷം സിപ് ലോക്ക് ചെയ്തു വെയ്ക്കാം. ഇവ ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. രണ്ടാഴ്ച വരെ ഇങ്ങനെ സൂക്ഷിക്കുന്ന, പാതി മുറിച്ചെടുത്ത സവാള കേടുകൂടാതെയിരിക്കും.
അരിഞ്ഞ സവാളയ്ക്കു ഒരാഴ്ച ആയുസ് നൽകാം
പെട്ടെന്നുള്ള ആവശ്യത്തിനു അരിഞ്ഞുവെക്കുന്നത് കാണാം. ഇത് ഒരാഴ്ചകാലം മോശമാകാതെ സൂക്ഷിക്കാം. ഇതിനായി കനം കുറച്ചു അരിഞ്ഞെടുക്കുന്ന സവാള, വായു കടക്കാത്ത ഒരു കണ്ടെയ്നറിൽ അടച്ചു, ഫ്രിജിൽ സൂക്ഷിക്കാം.
സവാള മാസങ്ങളോളം ഫ്രിജിൽ സൂക്ഷിക്കാം
തൊലിയൊന്നും കളയാതെയുള്ള സവാള, മാസങ്ങളോളം കേടുകൂടാതെയിരിക്കണമെങ്കിൽ ഓരോ സവാളയായി എടുത്ത്, ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞു ഒരു വായു സഞ്ചാരമുള്ള ബാഗിലാക്കി ഫ്രിജിൽ വെയ്ക്കാം. ഒന്നുമുതൽ രണ്ടുമാസം വരെ സവാളയുടെ പുതുമ നഷ്ടപ്പെടാതെയും, കേടാകാതെയുമിരിക്കും