അമിതമായാൽ വെള്ളവും അപകടമോ...? സൂക്ഷിക്കണം: ഒരു ദിവസം എത്ര അളവിൽ വെള്ളം കുടിക്കണം | Health Tips, what are the danger things of drinking too much water in your daily routine, check all you need to know Malayalam news - Malayalam Tv9

Health Tips: അമിതമായാൽ വെള്ളവും അപകടമോ…? സൂക്ഷിക്കണം: ഒരു ദിവസം എത്ര അളവിൽ വെള്ളം കുടിക്കണം

Dangers Of Drinking Too Much Water: വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ ആവശ്യത്തിൽ കൂടുതൽ വെള്ളം കുടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന കാര്യം എത്രപേർക്ക് അറിയാം. വൃക്കകൾക്ക് അധികമായി ശരീരത്തിലെത്തുന്ന ജലം പുറംതള്ളാൻ കഴിയാതെ വരുമ്പോൾ അത് കോശങ്ങളിലേക്ക് ചെന്ന് കോശങ്ങൾ വീർത്തുവരുന്നു.

Health Tips: അമിതമായാൽ വെള്ളവും അപകടമോ...? സൂക്ഷിക്കണം: ഒരു ദിവസം എത്ര അളവിൽ വെള്ളം കുടിക്കണം

Represental Images( Credits: Freepik)

Published: 

31 Oct 2024 17:18 PM

വെള്ളം ശരീരത്തിൽ അത്യാവശ്യ ഘടകമാണ്. ശരീരത്തിലെ ഓരോ അവയവങ്ങൾക്കും വെള്ളം ആവശ്യമാണ്. അതിനാൽ തന്നെ ധാരാളം വെള്ളം കുടിക്കുന്നതിന് മടി കാട്ടുന്ന പലരെയും പല അസുഖകളും വളയാറുണ്ട്. എന്തിന് പറയണം, നിങ്ങളുടെ തിളക്കമുള്ള ചർമ്മത്തിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചാൽ സെലിബ്രിറ്റികളടക്കം എല്ലാവരും പറയും നന്നായി വെള്ളം കുടിക്കുന്നതുകൊണ്ടാണെന്ന്. ഡോക്ടർമാരും മാതാപിതാക്കളുമെല്ലാം കുട്ടികളെയും ധാരാളം വെള്ളം കുടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കാറുണ്ട്.

വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ ആവശ്യത്തിൽ കൂടുതൽ വെള്ളം കുടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന കാര്യം എത്രപേർക്ക് അറിയാം. മദ്യലഹരി എന്നൊക്കെ പറയുന്നതുപോലെ ‘ജലലഹരി’ എന്നൊരു പ്രയോ​ഗവും ഉണ്ട്. എന്താണ് ജല ലഹരി എന്ന് നോക്കാം.

‘ഹൈപ്പോനാട്രീമിയ’ അല്ലെങ്കിൽ ജല ലഹരി

ഒരു വ്യക്തി ചുരുങ്ങിയ സമയത്തിനുള്ളിൽ അമിതമായ അളവിൽ വെള്ളം കുടിക്കുന്നതിനെയാണ് ‘ഹൈപ്പോനാട്രീമിയ’ അല്ലെങ്കിൽ ജല ലഹരി എന്നുപറയുന്നത്. ഇങ്ങനെ അമിതമായി വെള്ളം കുടിക്കുമ്പോൾ രക്തത്തിലെ സോഡിയത്തിന്റെ സാന്ദ്രത നേർത്തുവരുന്നു. ശരീരത്തിലുള്ള സോഡിയമാണ് കോശങ്ങളുടെ പുറമേനിന്നും ഉള്ളിൽനിന്നുമുള്ള സാന്ദ്രത നിയന്ത്രിക്കുന്നത്. വൃക്കകൾക്ക് അധികമായി ശരീരത്തിലെത്തുന്ന ജലം പുറംതള്ളാൻ കഴിയാതെ വരുമ്പോൾ അത് കോശങ്ങളിലേക്ക് ചെന്ന് കോശങ്ങൾ വീർത്തുവരുന്നു.

ALSO READ: നാരകത്തില മുതൽ വെറ്റില വരെ… ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ ഇവയെല്ലാം

മണിക്കൂറിൽ 0.8 മുതൽ ഒരു ലിറ്റർ വരെ മാത്രം വെള്ളമേ വൃക്കകൾക്ക് പുറംതള്ളാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ കോശങ്ങളിലേക്ക് അമിതമായി വെള്ളം ചെല്ലുമ്പോൾ ഉണ്ടാകുന്ന സെല്ലുലാർ വീക്കം തലച്ചോറിലെയും മറ്റ് പല പ്രധാന അവയവങ്ങളിലെയും കോശങ്ങളെ ബാധിക്കും. ഇങ്ങനെ തലയോട്ടിയിലെ സമ്മർദ്ദം വർദ്ധിച്ച് സെറിബ്രൽ എഡിമ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് തലവേദന, ആശയക്കുഴപ്പം, അപസ്മാരം, കോമ തുടങ്ങി മരണം പോലും സംഭവിക്കാവുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.

ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക

ഓക്കാനം , ഛർദ്ദി, തലവേദന, ആശയക്കുഴപ്പം, ക്ഷീണം, പേശിവേദന, മലബന്ധം തുടങ്ങിയ കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ശ്ര​ദ്ധിക്കണം. കാര്യങ്ങൾ ഏറ്റവും മോശമായ അവസ്ഥയിൽ എത്തുമ്പോൾ കോമയിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്.

ഒരു ദിവസം എത്ര അളവിൽ വെള്ളം കുടിക്കണം

കാലാവസ്ഥയും ശാരീരിക ആരോഗ്യവും അനുസരിച്ചാണ് വെള്ളം കുടിക്കേണ്ടതെങ്കിലും വെള്ളം കുടിക്കേണ്ട അളവ് സാധാരണ ഗതിയിൽ ഇങ്ങനെയാണ്.

പുരുഷന്മാർ- ഒരു ദിവസം 3.7 ലിറ്റർ (125 ഔൺസ്) വെള്ളം മറ്റ് പാനിയങ്ങൾ ഭക്ഷണത്തിലെ ജലം എന്നിവയുൾപ്പെടെ

സ്ത്രീകൾ – ഒരു ദിവസം 2.7ലിറ്റർ (91 ഔൺസ്)

കണക്കുകൾ ഇങ്ങനെയാണെങ്കിലും കൂടുതൽ ശാരീരിക അധ്വാനമുള്ള ജോലി ചെയ്യുന്നവരും ചൂടുള്ള കാലാവസ്ഥ ഉള്ളപ്പോഴും ദ്രാവകനഷ്ടം നികത്താൻ കൂടുതൽ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്.

ചുവപ്പോ പച്ചയോ? ആപ്പിളിൽ ഏതാണ് ബെസ്റ്റ്
ടീമുകൾ റിലീസ് ചെയ്ത അഞ്ച് പ്രധാന താരങ്ങൾ
ആർത്തവ വേദന കുറയ്ക്കാൻ ഫ്‌ളാക്‌സ് സീഡ് ഇങ്ങനെ ഉപയോ​ഗിക്കൂ
അയോധ്യയിൽ തെളിഞ്ഞ 25 ലക്ഷം ചെരാതുകൾ; ചിത്രങ്ങൾ കാണാം