5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health tips: വയസ്സായാലും ചെറുപ്പം നിലനിർത്തണോ? ഈ ശീലങ്ങൾ ആരംഭിക്കൂ…

Health tips to be younger: ചെറുപ്പം നിലനിർത്താൻ ഒരുപാടൊന്നും കഷ്ടപ്പെടേണ്ട. ചില ശീലങ്ങൾ ആരംഭിച്ചാൽ മതി.

Health tips: വയസ്സായാലും ചെറുപ്പം നിലനിർത്തണോ? ഈ ശീലങ്ങൾ ആരംഭിക്കൂ…
പ്രതീകാത്മക ചിത്രം (Image courtesy : ATU Images/ Getty Images Creative)
aswathy-balachandran
Aswathy Balachandran | Published: 22 Oct 2024 11:52 AM

ചെറുപ്പമായിരിക്കാൻ ഇഷ്ടപ്പെടാത്ത ആരുമില്ല. വയസ്സാകുമ്പോഴും ഓടിനടന്നു കാര്യങ്ങൾ ചെയ്യാൻ ആ​ഗ്രഹിക്കുന്നവരാണ് നാം എല്ലാം. അത്തരത്തിൽ ചെറുപ്പം നിലനിർത്താൻ ഒരുപാടൊന്നും കഷ്ടപ്പെടേണ്ട. ചില ശീലങ്ങൾ ആരംഭിച്ചാൽ മതി.

 

ഗ്രീൻടീ

 

വാർധക്യത്തെ തടയാനുള്ള ഗുണങ്ങൾ ഗ്രീൻടീയ്ക്കുണ്ട് എന്നാണ് വിദ​ഗ്ധർ പറയുന്നച്. ആന്റിഓക്സിഡന്റുകളായ കറ്റേച്ചിനുകളും പോളിഫിനോളുകളും അടങ്ങിയ ഗ്രീൻടീ ഫ്രീറാഡിക്കലുകളെ ഇത് ഇല്ലാതാക്കുന്നു. ദിവസം അഞ്ച് കപ്പിലധികം ഗ്രീൻടീ കുടിക്കുന്നവർക്ക് ഗ്രീൻടീ കുറച്ചു മാത്രം കുടിക്കുന്നവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്നും ദീർഘായുസ് ഉണ്ടാകാമെന്നും പഠനം പറയുന്നു. കൂടാതെ ഇത് ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ചർമം യുവത്വമുള്ളതും തിളങ്ങുന്നതിനും ഇത് സഹായിക്കുന്നു.

 

വെജിറ്റേറിയനായാലോ?

 

സസ്യാധിഷ്ഠിത ഭക്ഷണം കൂടുതൽ കഴിക്കുന്നവർ കൂടുതൽ എനർജറ്റിക് ആകും എന്നാണ് നി​ഗമന. നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ ധാരാളം അടങ്ങിയ സസ്യഭക്ഷണക്രമം പിന്തുടരുന്നത് പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം ഇവയ്ക്കുള്ള സാധ്യതകളെ കുറയ്ക്കുന്നു. ഇവരിൽ പ്രായമാകൽ സാവധാനത്തിലാകുമെന്നും രോഗങ്ങൾ വരാനുളള സാധ്യത കുറവാണെന്നും പഠനം പറയുന്നു.

 

മിതമായ അളവിൽ ഭക്ഷണം

 

80 ശതമാനം മാത്രം വയർ നിറയുന്നതുപോലെ ഭക്ഷണം കഴിക്കുന്നതാണ് എപ്പോഴും നല്ലത്. പൊണ്ണത്തടിയുമായി ബന്ധപ്പെട്ട രോഗങ്ങളെയും പ്രതിരോധിക്കുന്നതിനു ഇത് സഹായിക്കുന്നു. പോഷകങ്ങളുടെ അഭാവം വരാതെ കൃത്യമായി എല്ലാം ഉൾപ്പെടുത്തി വളരെ കുറവ് ഭക്ഷണം കഴിച്ചാൽ പ്രായമാകലിനെ സാവധാനത്തിലാക്കാനും ദീർഘായുസ് നിലനിർത്താനും കഴിയും. മിതമായ അളവിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും ഓക്സീകരണ സമ്മർദം കുറയ്ക്കാനും സഹായിക്കുന്നു.

 

ആക്ടീവ് ആയിരിക്കാം

 

ജിമ്മും വർക്കൗട്ടും ഒന്നും ഇല്ലാതെ തന്നെ ദിവസവും ദിനചര്യയുടെ ഭാഗമായി നടത്തം, സൈക്ലിങ്ങ്, പൂന്തോട്ട പരിപാലനം, യോഗ ഇവയെല്ലാം ശീലമാക്കുന്നത് ഒരേസമയം മനസ്സിനേയും ശരീരത്തേയും ഊർജ്ജസ്വലമാക്കും. ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ഡിമൻഷ്യ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ പതിവായ ശാരീരിക പ്രവർത്തനത്തിനാകും. ദിവസവും ഉള്ള ചലനങ്ങൾ ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം പേശികളെയും എല്ലുകളെയും ശക്തിപ്പെടുത്തുകയും മനസ്സിനെ ഷാർപ്പ് ആക്കി നിലനിർത്തുകയും ചെയ്യുന്നു.

 

ഉറക്കവും വിശ്രമവും

 

ആരോ​ഗ്യം നിലനിർത്തുന്നതിൽ ഉറക്കത്തിനും വിശ്രമത്തിനും വലിയ പങ്കുണ്ട്. ശാരീരികവും മാനസികവുമായ ഉണർവിന് ശരിയായ ഉറക്കം ആവശ്യമാണ്. പ്രായമാകലിനെ പ്രതിരോധിക്കുന്നതിന് ഇത് പ്രധാന പങ്കുവഹിക്കുന്നു. ഗാഢമായി ഉറങ്ങുന്ന സമയത്താണ് കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നത്. കൊളാജൻ ഉൽപാദിപ്പിക്കുകയും വിഷാംശങ്ങളെ നീക്കം ചെയ്യുന്നതും ഈ സമയത്തു തന്നെ. ഇത് എല്ലാം ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നുണ്ട്. ഉച്ചയ്ക്കു ശേഷം അവർ ചെറുമയക്കം ശീലമാക്കുന്നതും നല്ലതാണ്. ഇത് ശരീരത്തെ റീചാർജ് ചെയ്യും.

Latest News