5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Tips: ലെമൺ ടീ കുടിക്കാറുണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങൾ അവയ്ക്കൊപ്പം കഴിക്കരുത്

Never Pair These Foods With lemon Tea: ചില ഭക്ഷണവിഭവങ്ങൾ നാരങ്ങയോടൊപ്പം ചേർത്ത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നത്. അത്തരത്തിൽ ലെമൺ ടീയോടൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

Health Tips: ലെമൺ ടീ കുടിക്കാറുണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങൾ അവയ്ക്കൊപ്പം കഴിക്കരുത്
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 18 Nov 2024 07:43 AM

നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഒരു സിട്രസ് ഫലമാണ് നാരങ്ങ. വിറ്റാമിൻ സി, ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ ധാതുക്കൾ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ധാരാളം അടങ്ങിയ ചെറുനാരങ്ങ രോഗ പ്രതിരോധശേഷി കൂട്ടാനും ചർമ്മത്തിൻറെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ദഹനത്തിനും പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും വണ്ണം കുറയ്ക്കാനുമൊക്കെ നാരങ്ങ ഉപയോ​ഗിക്കാറുണ്ട്.

ജ്യൂസായും അച്ചാറായും കറികളിൽ ചേർത്തുമൊക്കെ നാരങ്ങ നാം കഴിക്കുന്നു. അതിൽ ഉൾപ്പെടുന്ന ലെമൺ ടീ പലരുടെയും ഇഷ്ട പാനീയമാണ്. വയറിലെ ചില അസ്വസ്ഥതകൽ നീക്കാൻ ലെമൺ ടീ വളരെ നല്ലതാണ്. എന്നാൽ ചില ഭക്ഷണവിഭവങ്ങൾ നാരങ്ങയോടൊപ്പം ചേർത്ത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നത്. അത്തരത്തിൽ ലെമൺ ടീയോടൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പാലുൽപന്നങ്ങൾ: ലെമൺ ടീയോടൊപ്പം പാലുൽപന്നങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. നാരങ്ങയിലെ സിട്രിക് ആസിഡിന്റെ സാന്നിധ്യം മൂലം നെഞ്ചെരിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നാരങ്ങയും പാലും ഒരുമിച്ച് കഴിക്കുന്നത് നന്നല്ല.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ: ലെമൺ ടീയോടൊപ്പം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കരുത്. നാരങ്ങയുടെ പുളിപ്പും മധുരവും കൂടി ചേരുമ്പോൾ ഇവയുടെ രുചിയിലും വ്യത്യാസം ഉണ്ടാകുകയും അവ വയറിന് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ: എണ്ണയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പവും ലെമൺ ടീ കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇവയും ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

എരിവുള്ള ഭക്ഷണങ്ങൾ: അമിതമായി എരിവുള്ള ഭക്ഷണത്തിനൊപ്പം ലെമൺ ടീ കഴിക്കരുത്‌. നാരങ്ങ എരിവിനെ കൂട്ടുന്നതിനാൽ ഇത്‌ ചിലരിൽ നെഞ്ചെരിച്ചിലിന് കാരണമായേക്കാം.

ഏലയ്‌ക്ക, ഗ്രാമ്പൂ: ഏലയ്‌ക്ക, ഗ്രാമ്പൂ പോലുള്ള സുഗന്ധ വ്യഞ്‌ജനങ്ങളും ലെമൺ ടീയിൽ ചേർക്കാതിരിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. കാരണം ഇവയുടെ രുചിയെയും ഗുണത്തെയും നാരങ്ങ ബാധിക്കും.

തക്കാളി അടങ്ങിയ ഭക്ഷണങ്ങൾ: തക്കാളിയും നാരങ്ങയും അസിഡിക് ആയതിനാൽ ലെമൺ ടീയോടൊപ്പം തക്കാളി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Latest News