ഓറഞ്ച് കഴിച്ചാൽ ശരീരഭാരം കുറയുമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇവ സഹായിക്കുന്നത് എങ്ങനെ | Health Tips, is orange good for weight loss, How can you eat orange in your everyday diet Malayalam news - Malayalam Tv9

Health Tips: ഓറഞ്ച് കഴിച്ചാൽ ശരീരഭാരം കുറയുമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇവ സഹായിക്കുന്നത് എങ്ങനെ

Orange For Weight Loss: വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനൊപ്പം തന്നെ ഓറഞ്ചിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വിശപ്പ് അകറ്റുവാനും കലോറി ഇല്ലാതെ ശരിയായ എല്ലാ പോഷകങ്ങളും ശരീരത്തിന് ലഭിക്കാനും സഹായിക്കും.

Health Tips: ഓറഞ്ച് കഴിച്ചാൽ ശരീരഭാരം കുറയുമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇവ സഹായിക്കുന്നത് എങ്ങനെ

Reprensental Image (Credits: Freepik)

Published: 

19 Oct 2024 12:19 PM

സിട്രസ് പഴങ്ങളിലൊന്നാണ് ഓറഞ്ച്. ഡയറ്ററി ഫൈബറും വിറ്റാമിൻ സിയും കൊണ്ട് സമ്പന്നമായ ഫലവർ​ഗം കൂടിയാണിത്. വിറ്റാമിൻ സി, നാരുകൾ, വിവിധ ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ ഓറഞ്ചിൽ ധാരാളം അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച പഴമാണ് ഓറഞ്ചെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അത് ശരിയാണ്. കലോറി കുറഞ്ഞ പഴമാണ് ഓറഞ്ച്. ഒരു ഇടത്തരം വലിപ്പമുള്ള ഓറഞ്ചിൽ സാധാരണയായി 60 മുതൽ 80 വരെ കലോറി അടങ്ങിയിട്ടുള്ളതായാണ് പഠനങ്ങൾ പറയുന്നത്.

വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനൊപ്പം തന്നെ ഓറഞ്ചിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വിശപ്പ് അകറ്റുവാനും കലോറി ഇല്ലാതെ ശരിയായ എല്ലാ പോഷകങ്ങളും ശരീരത്തിന് ലഭിക്കാനും സഹായിക്കും. കൂടാതെ ഓറഞ്ചിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം ഗണ്യമായി കുറയ്ക്കുന്നു. ഇത് നിങ്ങൾക്ക് ആരോഗ്യകരമായ ഭാരം കൈവരിക്കാനും നിലനിർത്താനും ഏറെ സഹായിക്കുന്നു.

ആരോഗ്യകരമായ മെറ്റബോളിസവും ഊർജ്ജ നിലയും നിലനിർത്തുന്നതിന് ജലാംശം നിലനിർത്തുന്നത് നിർണായകമായ ഘടകമാണ്. ഓറഞ്ചിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്. മതിയായ ജലാംശം ശരീരത്തെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുകയും ക്ഷീണം തടയുകയും ചെയ്യും. ഓറഞ്ച് കഴിക്കുന്നതിലൂടെ ജലാംശം നിലനിർത്താനും ഊർജ്ജ നില നിലനിർത്താനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സാധിക്കും.

ALSO READ: വീട്ടിൽ ഗ്രാമ്പു ഉണ്ടോ? മുടികൊഴിച്ചിൽ ബ്രേയ്ക്കിട്ടപോലെ നിർത്താം, ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

ഓറഞ്ചിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ആണുള്ളത്. ഓറഞ്ച് പോലുള്ള കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വിശപ്പ് കുറയ്ക്കാനും കഴിയും.

ശരീരഭാരം കുറയ്ക്കാൻ ഓറഞ്ച് എങ്ങനെ കഴിക്കാം?

ശരീരഭാരം കുറയ്ക്കാൻ ഓറഞ്ച് പലതരത്തിൽ നിങ്ങൾക്ക് കഴിക്കാവുന്നതാണ്. ഒന്നുങ്കിൽ മുഴുവനായി കഴിക്കാം. ഫ്രഷ് ഓറഞ്ച് ജ്യൂസ് കുടിക്കുക, സാലഡുകളിൽ ചേർക്കാം, സ്മൂത്തികൾ തയ്യാറാക്കാം, അല്ലെങ്കിൽ വെള്ളത്തിൽ ലയിപ്പിച്ച് കുടിക്കാം.

എന്നിരുന്നാലും, ഓറഞ്ച് അമിതമായി കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ, ആസിഡ് റിഫ്ലക്സ്, പല്ലിൻ്റെ ഇനാമൽ മറ്റ് പ്രശ്നങ്ങൾക്ക് കാരണമാകും. അമിതമായ ഉപയോഗം ചില മരുന്നുകൾ കഴിക്കുന്നവരെ ബാധിച്ചേക്കാം. അതിനാൽ, അവ മിതമായി മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. ഓറഞ്ച് പൊതുവെ ഗുണം ചെയ്യുമെങ്കിലും ജാഗ്രത ആവശ്യമാണ്. പ്രത്യേകിച്ച് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളവർ.

വിളർച്ചയ്ക്കും രക്തക്കുറവിനും പരിഹാരം വീട്ടിലുണ്ട്, ഇത് ശീലമാക്കൂ...
ആരോ​ഗ്യം സംരക്ഷിക്കാൻ ഭാരം കുറയ്ക്കാം, ഭക്ഷണം കൃത്യമാക്കാം....
പപ്പായക്കൊപ്പം ഇവ കഴിക്കല്ലേ.. വയർ പണിതരും.
ബേക്കിംഗ് സോഡ ചർമ്മത്തിൽ വാരി തേക്കല്ലേ! പണി പാളും