Black food Benefits: നിങ്ങളുടെ ഡയറ്റിൽ നിർബന്ധമായും ഈ ‘കറുത്ത ഭക്ഷണങ്ങൾ’ ഉൾപ്പെടുത്തണം
Health Benefits Of Black food: കറുത്ത ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നിങ്ങൾ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നു. അത്തരത്തിൽ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കേണ്ട 12 കറുത്ത ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
കറുത്ത ഭക്ഷണങ്ങൾ അഥവാ കറുത്ത നിറമുള്ളവ, ഇവയുടെ ആരോഗ്യ ഗുണങ്ങൾക്ക് ചെറുതല്ല. വിറ്റാമിൻ ഇ, ഇരുമ്പ്, കാൽസ്യം, ചെമ്പ്, കൂടാതെ എല്ലാ അവശ്യ പോഷകങ്ങളും അടങ്ങിയ സമ്പന്നമായ ഭക്ഷണമാണ് കറുത്ത ഭക്ഷണങ്ങൾ. കറുത്ത ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നിങ്ങൾ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നു. അത്തരത്തിൽ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കേണ്ട 12 കറുത്ത ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
ബ്ലാക്ക്ബെറി
ബ്ലാക്ക്‌ബെറിയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ സി, കെ, മാംഗനീസ് എന്നിവയാലും സമ്പുഷ്ടമാണ് ബ്ലാക്ക്‌ബെറി. ഹൃദയാരോഗ്യത്തിനുള്ള മികച്ച ഭക്ഷണങ്ങളിലൊന്നായും ഇവ അറിയപ്പെടുന്നു.
കറുത്ത അരി
ഒരുപാട് ആരോഗ്യഗുണങ്ങളുള്ള അരിയാണ് കറുത്ത അരി അഥവാ ബ്ലാക്ക് റൈസ്. ഉയർന്ന ഫൈബർ അടങ്ങിയിട്ടുള്ള അരി പ്രമേഹമടക്കമുള്ള ഒരുപാട് രോഗങ്ങൾ ശമിക്കാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. നാരുകൾ, ആൻറി ഓക്സിഡൻറുകൾ, ഇരുമ്പ്, പ്രോട്ടീൻ എന്നിവയാൽ ഇത് വളരെയധികം സമ്പുഷ്ടമാണ്.
കറുത്ത ഒലിവ്
എണ്ണമറ്റ ആരോഗ്യ ഗുണങ്ങളാൽ പേരുകേട്ടതാണ് കറുത്ത ഒലിവ്. വിറ്റാമിൻ ഇ, ഇരുമ്പ്, കാൽസ്യം, ചെമ്പ്, കൂടാതെ എല്ലാ അവശ്യ പോഷകങ്ങളും അടങ്ങിയ ഒന്നാണ് ഇവ. കറുത്ത ഒലിവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചർമ്മത്തെ പോഷിപ്പിക്കുകയും അകാല വാർദ്ധക്യം തടയുകയും ചെയ്യുന്നു.
കറുത്ത കൂൺ
ഉയർന്ന അളവിൽ പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, അവശ്യ ധാതുക്കൾ, ചെമ്പ്, സെലിനിയം, സിങ്ക് എന്നിവ അടങ്ങിയിട്ടുള്ളവയാണ് ഷൈറ്റേക്ക്, ബ്ലാക്ക് ട്രംപെറ്റ് എന്നീ കൂണുകൾ. ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കുടലിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചിയ വിത്തുകൾ
ചിയ വിത്തുകളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകൾ ഇവയിൽ ധാരാളമുണ്ട്. കൂടാതെ ഇതിലെ നാരുകൾ, പ്രോട്ടീനുകൾ എന്നിവയെല്ലാം തന്നെ തടി കുറയ്ക്കാൻ സഹായിക്കുന്നു. നാരുകൾ ദഹനം മെച്ചപ്പെടുത്തുന്നു, വിശപ്പ് കുറയ്ക്കുന്നു.
കറുത്ത എള്ള്
ആൻ്റി ഓക്സിഡൻ്റുകൾ, ഇരുമ്പ്, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിൻ ബി6, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ കറുത്ത എള്ള് പോഷകാഹാരത്തിൻ്റെ ശക്തികേന്ദ്രമാണ്. കറുത്ത വിത്തുകൾ ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്താൻ സഹായിക്കുകയും മോശം കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
കറുത്ത ക്വിനോവ
പോഷകാഹാരത്തിൻ്റെ ശക്തികേന്ദ്രമായ ബ്ലാക്ക് ക്വിനോവയിൽ പേശികളെ ശക്തിപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള ശാരീരികക്ഷമതയ്ക്കും വളരെ നല്ലതാണ്. കൂടാതെ ഇവയിൽ ആവശ്യമായ പ്രോട്ടീനും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.
കറുത്ത വെളുത്തുള്ളി
സാധാരണ വെളുത്തുള്ളിയുടെ മറ്റൊരു രൂപമായ കറുത്ത വെളുത്തുള്ളിക്ക് എരിവും മധുരവുമായ സ്വാദാണുള്ളത്. ഫെർമെന്റേഷൻ പ്രക്രിയക്കിടെ വെളുത്തുള്ളിക്ക് സംഭവിക്കുന്ന മാറ്റങ്ങളാണ് ഇതിന്റെ ആരോഗ്യഗുണങ്ങൾ വർദ്ധിപ്പിക്കുന്നത്. ചീത്ത കൊളസ്‌ട്രോളിൻ്റെ അളവും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുന്ന ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളും സംയുക്തങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.
കറുത്ത സോയാബീൻസ്
കറുത്ത സോയാബീൻസിൽ പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മലബന്ധം ഇല്ലാതാക്കാൻ ഇവ സഹായിക്കുന്നു. ബീൻസിലെ ഫൈറ്റോകെമിക്കലുകൾ പ്രമേഹത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ഉള്ള സാധ്യത കുറയ്ക്കുന്നു.