Himalayan Region Melting: ഉരുകി ഉരുകി ഹിമാലയം… അപകട മുന്നറിയിപ്പുയർത്തി തടാകങ്ങൾ

Glacial lake outburst threat: ഗ്ലേഷ്യൽ തടാകങ്ങൾ വികസിപ്പിക്കുന്ന പ്രവണത ഇന്ത്യയിൽ മാത്രമല്ല. അയൽരാജ്യമായ ചൈനയിൽ ഇത് കൂടുതൽ പ്രകടമാണ്.

Himalayan Region Melting: ഉരുകി ഉരുകി ഹിമാലയം... അപകട മുന്നറിയിപ്പുയർത്തി തടാകങ്ങൾ

ഹിമാലയം ( IMAGE - SOCIAL MEDIA)

Published: 

10 Nov 2024 17:13 PM

ന്യൂഡൽഹി: ഹിമാലയൻ മേഖലയിലെ മഞ്ഞുരുകുന്നതായുള്ള വിവരങ്ങൾ പുറത്തു വരാൻ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോൾ ഇതു കാരണം ഇതു കാരണം ഇന്ത്യ വൻ ഭീഷണി നേരിടുന്നതായി റിപ്പോർട്ട് പുറത്തു വരുന്നു. സെൻട്രൽ വാട്ടർ കമ്മീഷൻ്റെ (CWC) സമീപകാല റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരുന്നത്.

കാലാവസ്ഥാ വ്യതിയാനം കാരണം ഹിമാനികൾ ഉരുകുന്നതിനാൽ ഇവിടുള്ള തടാകങ്ങളിലെ വെള്ളത്തിന്റെ തോത് ഉയരുകയും അപകടസാധ്യത കൂടുതലാവുകയും ചെയ്തതായി സെപ്റ്റംബറിൽ പുറത്തിറക്കിയ റിപ്പോർട്ട് അടിവരയിടുന്നു. ആഗോളതാപനമാണ് ഈ വിപുലീകരണത്തിന് കാരണമായതെന്ന് റിപ്പോർട്ട് പറയുന്നു.

 

ഇന്ത്യ മാത്രമല്ല ചൈനയും അപകടത്തിൽ

 

ഗ്ലേഷ്യൽ തടാകങ്ങൾ വികസിപ്പിക്കുന്ന പ്രവണത ഇന്ത്യയിൽ മാത്രമല്ല. അയൽരാജ്യമായ ചൈനയിൽ ഇത് കൂടുതൽ പ്രകടമാണ്. ചൈനയിലെ വലിയ തടാകങ്ങൾ ഇന്ത്യയിലേതിനേക്കാൾ വേഗത്തിൽ വളരുന്നതായാണ് വിവരം. ചൈനയിൽ, 50 ഹെക്ടറിലധികം വരുന്ന രണ്ട് വലിയ തടാകങ്ങളും 14 ജലാശയങ്ങളും 40 ശതമാനത്തിലധികം വികസിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ALSO READ – ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 സൈനികർക്ക് പരിക്ക്, ഒരു ദിവസത്തിനിടെ മൂന്നാം തവ

ഇത് വിനാശകരമായ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമോ എന്ന സംശയവും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വിലയിരുത്തലും തയ്യാറെടുപ്പ് തന്ത്രങ്ങളും മെച്ചപ്പെടുത്തുന്നതിനായി 2009-ൽ CWC ഹിമ തടാകങ്ങൾ നിരീക്ഷിക്കാൻ തുടങ്ങിയതാണ്. റിമോട്ട് സെൻസിംഗ്, സാറ്റലൈറ്റ് ഇമേജറി, ഗൂഗിൾ എർത്ത് എഞ്ചിൻ പോലുള്ള ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ ഉപയോ​ഗിച്ചാണ് നിരീക്ഷണ പരീക്ഷണങ്ങൾ നടത്തിയത്.

2024 സെപ്റ്റംബർ മുതലുള്ള ഏറ്റവും പുതിയ റിപ്പോർട്ട് കഴിഞ്ഞ ദശകത്തിൽ 544 ഗ്ലേഷ്യൽ തടാകങ്ങളിലും 358 ജലാശയങ്ങളിലും 10.81 ശതമാനം വിസ്തൃതി വർദ്ധിച്ചിട്ടുണ്ട്.
ഇൻ്റർനാഷണൽ സെൻ്റർ ഫോർ ഇൻ്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെൻ്റ് (I C I M O D) -ൽ നിന്നുള്ള സമീപകാല ഡാറ്റ, അനുസരിച്ച് ​ഹിമാനി തടാകങ്ങളുടെ വിസ്ത‍ൃതി വർധിക്കുന്നത് വെള്ളപ്പൊക്കത്തിൻ്റെ ഭീഷണി ഉയർത്തിക്കാട്ടുന്നു.

എലി ശല്യം രൂക്ഷമാണോ ? ഇതൊന്ന് പരീക്ഷിക്കൂ
കയ്പ്പെന്ന് കരുതി മാറ്റി നിർത്തേണ്ട...പാവയ്ക്ക സൂപ്പറാ
പ്രതിരോധ ശേഷി കുറവാണോ, ലെമൺടീ ശീലമാക്കൂ
പ്രായം കുറയ്ക്കാനുള്ള ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം