ആലിയ ഭട്ട് മുതൽ കത്രീന വരെ; തിളക്കമുള്ള ചർമ്മത്തിനായി ചെയ്യുന്നത് ഇങ്ങനെ | From Alia Bhatt to Katrina Kaif, know their morning skincare to get clear and glowing skin Malayalam news - Malayalam Tv9

Skincare Hack: ആലിയ ഭട്ട് മുതൽ കത്രീന വരെ; തിളക്കമുള്ള ചർമ്മത്തിനായി ചെയ്യുന്നത് ഇങ്ങനെ

Published: 

17 Oct 2024 13:48 PM

Glowing Skincare Hack: രാവിലെ എഴുന്നേറ്റ ഉടൻ തന്നെ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന രാത്രികാല എണ്ണമയം കുറയ്ക്കുന്നതിന് സഹായിക്കുന്നു. തണുത്ത വെള്ളം പ്രഭാതത്തിൽ തന്നെ മുഖത്ത് വീഴുന്നത് വഴി മുഖത്ത് ഉണ്ടാവുന്ന വീർപ്പ് ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.

1 / 5ചർമ്മം

ചർമ്മം ക്ലിയറാകാനും വെട്ടിത്തിളങ്ങാനും ആ​ഗ്രഹിക്കാത്ത ആരാണുള്ളത്. രാവിലെയും വൈകിട്ടും മുഖം കഴുകുന്ന ശീലം നമ്മുടെ മുഖചർമത്തിൻ്റെ ആരോഗ്യത്തെ ഏറ്റവുമധികം സ്വാധീനിക്കുന്നതാണ് എന്ന് ഗവേഷണങ്ങൾ വരെ സൂചിപ്പിക്കുന്നുണ്ട്. എങ്കിലും മുഖം കഴുകാനായി ഉപയോഗിക്കേണ്ടത് തണുത്തവെള്ളമാണോ അതോ ഇളം ചൂടുവെള്ളമാണോ എന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പം ഉണ്ടായേക്കാം. (​Image Credits: Freepik)

2 / 5

വിദഗ്ധർ നിർദ്ദേശിക്കുന്നത് എല്ലായിപ്പോഴും മുഖം കഴുകാനായി തണുത്ത വെള്ളം മാത്രം ഉപയോഗിക്കണം എന്നാണ്. കാരണം തണുത്ത വെള്ളത്തിൽ ചർമ്മത്തിന് ഗുണം ചെയ്യുന്ന നിരവധി കാര്യങ്ങളാണുള്ളത്. പല ബോളിവുഡ് സെലിബ്രിറ്റികളും ദിവസവും രാവിലെ തങ്ങളുടെ ചർമ്മസംരക്ഷണത്തിൻ്റെ ഭാ​ഗമായി തണുത്ത വെള്ളത്തിൽ മുഖം മുക്കിയെടുക്കുന്നതായി അവകാശപ്പെടുന്നു. (​Image Credits: Freepik)

3 / 5

രാവിലെ എഴുന്നേറ്റ ഉടൻ തന്നെ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന രാത്രികാല എണ്ണമയം കുറയ്ക്കുന്നതിന് സഹായിക്കുന്നു. തണുത്ത വെള്ളം പ്രഭാതത്തിൽ തന്നെ മുഖത്ത് വീഴുന്നത് വഴി മുഖത്ത് ഉണ്ടാവുന്ന വീർപ്പ് ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. (​Image Credits: Freepik)

4 / 5

ചർമ്മകോശങ്ങളും സുഷിരങ്ങളും വികസിക്കുമ്പോഴാണ് മുഖം വീർക്കുന്നതിൻ്റെ ലക്ഷണങ്ങൾ സംഭവിക്കുന്നത്. തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് നിങ്ങളെ കൂടുതൽ ചെറുപ്പമായി കാണിക്കുന്നതിന് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിൽ ശ്രദ്ധ നൽകുന്ന ഏതൊരാളുടേയും ദിനചര്യകളിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു കാര്യമാണ് ഇത്. (​Image Credits: Freepik)

5 / 5

നിങ്ങളുടെ മുഖം തണുത്ത വെള്ളത്തിൽ കുറച്ച് നേരം മുക്കി വയ്ക്കുന്നത് വഴി മുഖത്തെ നേർത്ത വരകളും ചുളിവുകളും ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. (​Image Credits: Freepik)

പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ