അറിയാതെ പോകല്ലേ! മുരിങ്ങക്കായ പുരുഷന്മാര്‍ക്ക് മാത്രമല്ല, സ്ത്രീകള്‍ക്കും അത്യുത്തമം | drumstick health benefits for male and female, details in malayalam Malayalam news - Malayalam Tv9

Drumstick: അറിയാതെ പോകല്ലേ! മുരിങ്ങക്കായ പുരുഷന്മാര്‍ക്ക് മാത്രമല്ല, സ്ത്രീകള്‍ക്കും അത്യുത്തമം

Drumstick Health Benefits: നാട്ടിന്‍പുറങ്ങളില്‍ എല്ലാ വീടുകളിലും ഒരു മുരിങ്ങാമരം ഉണ്ടാകും. അവയില്‍ നിന്ന് ലഭിക്കുന്ന മുരിങ്ങക്കായ പല വിധത്തിലാണ് ഓരോരുത്തരും കഴിക്കുന്നത്. മുരിങ്ങക്കായയുടെ ടേസ്റ്റും ഗുണവും തന്നെയാണ് ആളുകളെ ആകര്‍ഷിക്കുന്നത്.

Drumstick: അറിയാതെ പോകല്ലേ! മുരിങ്ങക്കായ പുരുഷന്മാര്‍ക്ക് മാത്രമല്ല, സ്ത്രീകള്‍ക്കും അത്യുത്തമം

മുരിങ്ങക്കായ (Image Credits: Chris Griffiths/Getty Images Creative)

Published: 

16 Oct 2024 18:10 PM

മുരിങ്ങക്കായ (Drumstick Benefits) ലഭിക്കാന്‍ നമ്മുടെ നാട്ടില്‍ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല അല്ലേ? ഏറെ സുലഭമായി കിട്ടുന്ന മുരിങ്ങക്കായ കഴിക്കാനും എല്ലാവര്‍ക്കും ഇഷ്ടമാണ്. നാട്ടിന്‍പുറങ്ങളില്‍ എല്ലാ വീടുകളിലും ഒരു മുരിങ്ങാമരം ഉണ്ടാകും. അവയില്‍ നിന്ന് ലഭിക്കുന്ന മുരിങ്ങക്കായ പല വിധത്തിലാണ് ഓരോരുത്തരും കഴിക്കുന്നത്. മുരിങ്ങക്കായയുടെ ടേസ്റ്റും ഗുണവും തന്നെയാണ് ആളുകളെ ആകര്‍ഷിക്കുന്നത്.

മുരിങ്ങക്കായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചുമ, ജലദോഷം എന്നിവ തടയാന്‍ സഹായിക്കും. മാത്രമല്ല കാത്സ്യവും ഇരുമ്പും ധാരാളമായി മുരിങ്ങക്കായയിലുണ്ട്. ഗര്‍ഭിണികള്‍ക്കാവശ്യമായ നിയാസിന്‍, റൈബോഫ്‌ളേവിന്‍, വിറ്റാമിന്‍ ബി 12 എന്നീ ബി വിറ്റാമിനുകളും മുരിങ്ങക്കായയിലുണ്ട്.

Also Read: Rosemary Water: കണ്ണുംപ്പൂട്ടി റോസ്‌മേരി വാങ്ങി ഉപയോഗിക്കരുത്‌; അശ്രദ്ധ ദോഷം ചെയ്യും

മുരിങ്ങക്കായയിലുള്ള ആന്റി ബയോട്ടിക് ഏജന്റുകള്‍ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ മുരിങ്ങക്കായയില്‍ ധാരാണം സിങ്ക് അടങ്ങിയതിനാല്‍ ചര്‍മ്മസംരക്ഷണത്തിന് ഏറെ നല്ലതാണ്. ഗ്ലൂട്ടത്തയോണിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനുള്ള ഗുണങ്ങളും മുരിങ്ങക്കായയിലുണ്ട്. ശരീരത്തില്‍ കുരുക്കള്‍ ഉണ്ടാകുന്നത് കുറയ്ക്കും. മുരിങ്ങയിലയുടെ നീര് ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

മുലയൂട്ടുന്ന അമ്മമാര്‍ പാല്‍ ലഭ്യത വര്‍ധിപ്പിക്കാനായി മുരിങ്ങ ഉപയോഗിക്കാറുണ്ട്. മാത്രമല്ല, മുരിങ്ങ ഇലയില്‍ അടങ്ങിയ പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, വിറ്റാമിന്‍ സി, ബി, ബീറ്റാ കരോട്ടിന്‍, അമിനോ ആസിഡുകള്‍ എന്നിവ മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൊഴുപ്പ് ഇല്ലാതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും മുരിങ്ങ സഹായിക്കും.

ധാരാളം നാരുകളും മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും. ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഗുണവും ഉള്ളതിനാല്‍ മുരിങ്ങയില ഇട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. മുരിങ്ങയില ഇട്ട് വെള്ളം തിളപ്പിച്ച് പതിവായി കുടിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കും. ഇതുകൂടാതെ മുരിങ്ങക്കായയിലുള്ള ഹെപ്പറ്റോപ്രോട്ടെക്റ്റീവ് ഫങ്ഷന്‍ കരളിന് ചുറ്റും കവചം ഒരുക്കുകയും വിഷത്തില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിലെ കലോറിയുടെ അളവ് കുറയ്ക്കാനും മുരിങ്ങ നല്ലതാണ്.

Also Read: World Cerebral Palsy Day: സെറിബ്രൽ പാൾസി എങ്ങനെ തിരിച്ചറിയാം? ഇതിൻ്റെ ലക്ഷണങ്ങളും കാരണങ്ങളുമറിയാം

ലൈംഗിക ഉത്തേജനത്തിനും മുരിങ്ങക്കായ സഹായിക്കും. മുരിങ്ങക്കായയില്‍ ഉള്ള അഫ്രോഡിസിയാക് സംയുക്തം ടെസ്‌റ്റോസ്‌റ്റെറോണ്‍ ലെവല്‍ ഉയര്‍ത്തും. മുരിങ്ങ പൂവ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ബീജത്തിന്റെ അളവ് ഉയര്‍ത്താനും സഹായിക്കും.

പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ