5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Drinking Too Much Water Side Effects : രാവിലെ എഴുന്നേറ്റാൽ ഉടൻ 4 ലിറ്റർ വെള്ളം കുടിക്കും; അമിതമായ ഈ വെള്ളം കുടി 40കാരിയെ എത്തിച്ചത് മരണത്തിൻ്റെ വക്കിൽ

How Drinking Too Much Water Affects Human Body : അമിതമായി വെള്ളം കുടിച്ച യുവതിയെ തലവേദന, തലക്കറക്കം ഛർദി തുടങ്ങിയ രോഗലക്ഷ്ണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

Drinking Too Much Water Side Effects : രാവിലെ എഴുന്നേറ്റാൽ ഉടൻ 4 ലിറ്റർ വെള്ളം കുടിക്കും; അമിതമായ ഈ വെള്ളം കുടി 40കാരിയെ എത്തിച്ചത് മരണത്തിൻ്റെ വക്കിൽ
പ്രതീകാത്മക ചിത്രംImage Credit source: fcafotodigital/ Getty Images
jenish-thomas
Jenish Thomas | Published: 24 Dec 2024 16:03 PM

വെള്ളം മനുഷ്യൻ്റെ ജീവൻ നിലനിർത്താൻ ഏറ്റവും അത്യാവശമുള്ള കാര്യങ്ങിൽ ഒന്നാണ് വെള്ളം. ശരീരത്തിൻ്റെ പ്രവർത്തനങ്ങൾക്കും മറ്റ് കൃത്യമായ തോതിൽ വെള്ളം മനുഷ്യൻ കുടിച്ചിരിക്കണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. അല്ലാത്തപക്ഷം പല രോഗങ്ങളും പിടിപ്പെടാൻ സാധ്യതയേറെയാണ്. എന്നാൽ അമിതമായിലും അമൃതും വിഷമാകുമെന്ന് പറയുന്നത് പോലെയാണ് അമിതമായി വെള്ളം കുടിച്ചാലും ശരീരത്തിന് ദോഷമാണ്. അത്തരത്തിൽ അമിതമായി വെള്ളം കുടിച്ച് ആശുപത്രിയിൽ മരണക്കിടക്കിയിൽ ഹൈദരാബാദിൽ ഒരു സ്ത്രീയെ എത്തിച്ചുയെന്നണ് അപ്പോളോ ആശുപത്രിയിലെ ന്യൂറോളോജിസ്റ്റായ ഡോ. സുധിർ കുമാർ തൻ്റെ എക്സ് പേജിൽ കുറിച്ചത്.

രാവിലെ ഏഴുന്നേറ്റ് ഉടൻ വെള്ളം കുടിച്ചാൽ ശരീരത്തിലെ മാലിന്യങ്ങൾ വേഗത്തിൽ പുറന്തള്ളാൻ സാധിക്കും. എന്നാൽ അമിതായ വെള്ളം കുടി മറ്റ് രോഗത്തിലേക്ക് നയിക്കുമെന്നാണ് ഡോ. സുധിർ കുമാർ അറിയിക്കുന്നത്. കഠിനമായ തലവേദന, തലക്കറക്കം, ഛർദി തുടങ്ങിയ ലക്ഷ്ണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ, രാവിലെ എഴുന്നേറ്റാൽ ഉടൻ നാല് ലിറ്റർ വെള്ളം കുടിക്കുമെന്നാണ് ഡോക്ടർ അറിയിച്ചു. എന്നാൽ ഇത് ആ സ്ത്രീയുടെ രക്തത്തിലെ സോഡയത്തിൻ്റെ അളവ് കുറയ്ക്കാൻ ഇടയാക്കിയെന്നും ഇതെ തുടർന്ന് മറ്റ് രോഗങ്ങൾ പിടിപ്പെട്ടതെന്നും ഡോക്ടർ വ്യക്തമാക്കി.

ALSO READ : Beetroot For Diabetes: ബീറ്റ്റൂട്ടിന് പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയുമോ? എങ്ങനെ കഴിക്കാം

ഇതിനെ ആരോഗ്യ വിദഗ്ധർ വാട്ടർ ഇൻടോക്സിക്കേഷൻ എന്നാണ് വിളിക്കുന്നത്. അമിതമായി വെള്ളം കുടിച്ച് ശരീരത്തിൽ ആവശ്യമായ ലവണങ്ങൾ ഇല്ലാതാകുന്ന അവസ്ഥയാണ് വാട്ടർ ഇൻടോക്സിക്കേഷൻ. ഇതിലൂടെ സ്വാഭാവികമായിട്ടുള്ള വിയർപ്പ്, മൂത്രം തുടങ്ങിയവ പോകുന്നതിന് ഈ പ്രക്രിയ ബാധിക്കും. അമിതമായ വെള്ളം കുടി ശരീരത്തിലെ ലവണങ്ങളുമായി ലയിക്കുകയും, അത് ശരീരത്തിന് ആവശ്യമായിട്ടുള്ള ഇലക്ട്രോലൈറ്റുകൾ ഇല്ലാതാക്കുകയും ചെയ്യും.

ഇത് മൂലം തലക്കറക്കം, ഛർദി, വയറു വീർക്കൽ, തലവേദന, ക്ഷീണം, പേശികൾക്ക് വേദന, മാനസിക പിരുമുറക്കം, നീര് തുടങ്ങിയ ലക്ഷ്ണങ്ങൾ ഉണ്ടാക്കും. അതിനാൽ ആരോഗ്യ വിദഗ്ധർ പറയുന്നത് ശരീരത്തിന് ആവശ്യമായിട്ടുള്ളം മാത്രമെ സ്വീകരിക്കാവൂ. ഒരു ദിവസം 1-2 ലിറ്റർ വെള്ളമാണ് ശരീരത്തിൻ്റെ ആവശ്യത്തിനായി നൽകേണ്ടത്.

Latest News