5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Tips: ദന്തരോ​ഗം മുതൽ ബുദ്ധിക്കുറവ് വരെ… ഈ ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകരുത്

Healthy Foods For Kids: കുട്ടികളുടെ ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില ഭക്ഷണങ്ങൾ കുട്ടികൾക്ക് ഒഴിവാക്കേണ്ടതുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

Health Tips: ദന്തരോ​ഗം മുതൽ ബുദ്ധിക്കുറവ് വരെ… ഈ ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകരുത്
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 17 Nov 2024 08:51 AM

മാതാപിതാക്കളുടെ പ്രധാന ആശങ്കകളിലൊന്നാണ് കുട്ടികളുടെ ആരോഗ്യം. കുട്ടികളെ ആഹാരം കഴിപ്പിക്കുന്നതും അമ്മമാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടിക്ക് ശരിയായ പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. കുട്ടികളുടെ വളർച്ച, ഊർജ്ജം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെല്ലാം നൽകുന്ന ഒപോഷകസമൃദ്ധവും സമീകൃതവും ആകർഷകവുമായിരിക്കണം അവർക്ക് നൽകുന്ന ഭക്ഷണം.

കുട്ടികളുടെ ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില ഭക്ഷണങ്ങൾ കുട്ടികൾക്ക് ഒഴിവാക്കേണ്ടതുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

പഞ്ചസാര പാനീയങ്ങൾ: സോഡ, മറ്റ് മധുരമുള്ള പാനീയങ്ങൾ എന്നിവയിൽ പഞ്ചസാരയുടെ അളവ് കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർദ്ധിപ്പിക്കുകയും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പകരമായി അവർക്ക് വെള്ളം, പാൽ, കരിക്കിൻ വെള്ളം തുടങ്ങിയവ നൽകാവുന്നതാണ്.

സംസ്കരിച്ച മാംസങ്ങൾ: ഹോട്ട് ഡോഗ്, സോസേജ് എന്നിവയിൽ പ്രിസർവേറ്റീവുകളും ഉയർന്ന അളവിലുള്ള സോഡിയവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അമിതവണ്ണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഉയർന്ന പഞ്ചസാരയുള്ള ധാന്യങ്ങൾ: കുട്ടികൾക്കായി ഇന്ന് മാർക്കറ്റിൽ‌ ലഭ്യമാകുന്ന പല ധാന്യങ്ങളിലും ഉയർന്ന പഞ്ചസാര അടങ്ങിയിട്ടുള്ളവയാണ്. ഇത് പലപ്പോഴും കുട്ടികളുടെ ഊർജ്ജക്കുറവിന് കാരണമാകുന്നു. കൂടാതെ, മാനസികാവസ്ഥയെയും ഏകാഗ്രതയെയും ബാധിക്കുകയും ചെയ്യും.

ചിപ്സും ലഘുഭക്ഷണങ്ങളും: അനാരോഗ്യകരമായ കൊഴുപ്പുകൾ, ഉപ്പ്, അഡിറ്റീവുകൾ എന്നിവ കൂടുതലുള്ളവയാണ് പാക്കേജുചെയ്ത ചിപ്സുകളും സമാനമായ ലഘുഭക്ഷണങ്ങളും. ഇത് അമിതവണ്ണത്തിനും പോഷകാഹാരക്കുറവിനും കാരണമാകുന്നു. പകരം പഴങ്ങൾ, നട്‌സ് പോലെയുള്ള ലഘുഭക്ഷണങ്ങളായി കുട്ടികൾക്ക് നൽകുക.

കഫീൻ അടങ്ങിയ പാനീയങ്ങൾ: സോഡ, ഐസ്ഡ് ടീ അല്ലെങ്കിൽ എനർജി ഡ്രിങ്കുകൾ പോലുള്ള പാനീയങ്ങളിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കം, ഏകാഗ്രത, നാഡീവ്യവസ്ഥയുടെ വികസനം എന്നിവയെ ബാധിക്കുന്നു.

മധുരപലഹാരങ്ങൾ: പതിവായി മിഠായിയും മധുരപലഹാരങ്ങളും കഴിക്കുന്നത് ദന്താരോഗ്യത്തിന് കാരണമാകുകയും കുട്ടികളിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ: ഫ്രെഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ തുടങ്ങിയ ഭക്ഷണങ്ങളിൽ ട്രാൻസ് ഫാറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അനാരോഗ്യകരമായ കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

Latest News