5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Christmas Wishes 2024 : വീണ്ടും ഒരു ക്രിസ്മസ് ദിനം കൂടി; പ്രിയപ്പെട്ടവര്‍ക്ക് കൈമാറാന്‍ ഇതാ കിടിലം സന്ദേശങ്ങള്‍

Christmas Wishes In Malayalam : ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയക്കാന്‍ പറ്റിയ മികച്ച സന്ദേശങ്ങള്‍ ഇതാ. ഫോണിലൂടെയും, സമൂഹമാധ്യമങ്ങളിലൂടെയും, നേരില്‍ കണ്ടും സന്ദേശങ്ങള്‍ കൈമാറാം

Christmas Wishes 2024 : വീണ്ടും ഒരു ക്രിസ്മസ് ദിനം കൂടി; പ്രിയപ്പെട്ടവര്‍ക്ക് കൈമാറാന്‍ ഇതാ കിടിലം സന്ദേശങ്ങള്‍
ക്രിസ്മസ് ആഘോഷം Image Credit source: PTI Photo/R Senthilkumar
jayadevan-am
Jayadevan AM | Updated On: 24 Dec 2024 21:22 PM

വീണ്ടും ഒരു ക്രിസ്മസ് ദിനം ഇതാ വന്നെത്തുന്നു. നാളെയാണ് ഈ വര്‍ഷത്തെ ക്രിസ്മസ് ദിനം. നക്ഷത്രങ്ങള്‍ തൂക്കിയും, ക്രിസ്മസ് ട്രീ അലങ്കരിച്ചും, കേക്ക് മുറിച്ചും ക്രിസ്മസ് ദിനത്തെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നാം. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ചൈതന്യം ഉള്‍ക്കൊള്ളുന്ന ദിനത്തില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍ മുഴുകും.

ഒപ്പം ബന്ധുവീടുകള്‍ സന്ദര്‍ശിച്ച് ആഘോഷങ്ങളുടെ ഭാഗമാകും. ക്രിസ്മസ് ദിനത്തില്‍ പരസ്പരം സന്ദേശങ്ങള്‍ അയക്കുന്നവരാണ് നമ്മളില്‍ പലര്‍ക്കും. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയക്കാന്‍ പറ്റിയ മികച്ച സന്ദേശങ്ങള്‍ ഇതാ. ഫോണിലൂടെയും, സമൂഹമാധ്യമങ്ങളിലൂടെയും, നേരില്‍ കണ്ടും സന്ദേശങ്ങള്‍ കൈമാറാം. വാട്‌സാപ്പില്‍ സ്റ്റാറ്റസായും, ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും സ്റ്റോറിയായും പങ്കുവയ്ക്കാം

ഇതാ ആശംസകള്‍

1. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍

2. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശവുമായി വീണ്ടുമിതാ ഒരു ക്രിസ്മസ് കൂടി. എല്ലാവര്‍ക്കും ആശംസകള്‍

3. ദൈവപുത്രന്‍ പകര്‍ന്നു നല്‍കിയ മാനവികതയുടെ പാഠങ്ങള്‍ എന്നും ഹൃദയത്തിലുണ്ടാകട്ടെ. ക്രിസ്മസ് ആശംസകള്‍

4. തിരുപ്പിറവിയുടെ പുണ്യനിമിഷത്തില്‍ ഹൃദയം വിശുദ്ധിയാല്‍ പൂത്തുലയട്ടെ. ആശംസകള്‍

5. പുതുപ്രതീക്ഷകളും സന്തോഷകളും തേടിയെത്തട്ടെ. മെറി ക്രിസ്മസ്‌

6. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം. ക്രിസ്മസ് ആശംസകള്‍

7. ഹൃദയത്തില്‍ നന്മയും ജീവിതത്തില്‍ സമാധാനവും നിറയ്ക്കാന്‍ ഈ ക്രിസ്മസ് കാലത്ത് സാധിക്കട്ടെ

8. സമഭാവനയുടെ ക്രിസ്മസ് ദിനം നിങ്ങളില്‍ സമാധാനം നിറയ്ക്കട്ടെ

9. താങ്കള്‍ക്കും കുടുംബത്തിനും ക്രിസ്മസിന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു

10. വീണ്ടും ഇതാ ഒരു ക്രിസ്മസ് ദിനം കൂടി. സര്‍വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

11. ‌പ്രത്യാശയുടെയും പ്രതീക്ഷകളുടെയും നക്ഷത്രങ്ങള്‍ മാനത്ത് വിരിയുന്ന ക്രിസ്മസ് ദിനം. മെറി ക്രിസ്മസ്‌

12. ക്രിസ്മസ് കേക്കിലെ മധുരം പോലെ ജീവിതത്തില്‍ മധുരം ഉണ്ടാകട്ടെ. ആശംസകള്‍ നേരുന്നു

13. ക്രിസ്മസ് ട്രീയിലെയും, നക്ഷത്രങ്ങളിലെയും അലങ്കാരങ്ങള്‍ പോലെ ജീവിതം മിന്നിത്തിളങ്ങട്ടെ

14. ഒത്തുച്ചേരാനും, പരസ്പരം സ്‌നേഹം പങ്കിടാനും ഒരു ക്രിസ്മസ് ദിനം കൂടി

15. തിരുപ്പിറവി സ്മൃതികള്‍ എന്നും ഹൃദയത്തില്‍ നിറയട്ടെ. ദൈവാനുഗ്രഹം ഉണ്ടാകട്ടെ

16. ദൈവപുത്രന്റെ അനുഗ്രഹം അങ്ങേയ്ക്കും കുടുംബത്തിനും എന്നും ഉണ്ടാകട്ടെ. മെറി ക്രിസ്മസ്‌

17. മാലാഖമാരുടെ സംഗീതവും കണ്ണുചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന ഒരു ക്രിസ്മസ് കാലം കൂടി ഇതാ

18. ഉണ്ണിയേശുവിന്റെ തിരുപ്പിറവി നമുക്ക് ഒത്തൊരുമയോടെ കൊണ്ടാടാം

19. ഭൂമിയിലേക്ക് സ്വര്‍ഗം പറന്നിറങ്ങുന്ന ക്രിസ്മസ് ദിനം. മംഗളാശംസകള്‍

20. ഇന്നലെകളിലെ ദുഃഖങ്ങള്‍ പോയ് മറയട്ടെ. ഈ ക്രിസ്മസ് ദിനത്തിലെ ഐശ്വര്യം എന്നും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകട്ടെ

21. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും നന്മയുടെയും ക്രിസ്മസ് നക്ഷത്രം എന്നും ജീവിതത്തില്‍ മിന്നിത്തിളങ്ങട്ടെ

Read Also : ക്രിസ്മസ് അല്ലേ, അല്‍പം തണുപ്പാകാം; വേഗം വിട്ടോളൂ ഇവിടേക്ക്‌

22. സാഹോദര്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും സന്ദേശം ലോകമെമ്പാടും പ്രചരിക്കട്ടെ

23. ക്രിസ്മസ് ദിനത്തിന്റെ വിശുദ്ധി ഇനി എന്നും ജീവിതത്തില്‍ നിറയട്ടെ

24. ചെയ്ത പാപങ്ങള്‍ക്ക് പരിഹാരം ചെയ്തും, പരസ്പരം സഹായിച്ചും ഈ ഭൂമിയില്‍ സമാധാനം പൂത്തുലയട്ടെ. ക്രിസ്മസ് ദിനം ആ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകട്ടെ

25. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാനുള്ള ഊര്‍ജ്ജം ക്രിസ്മസ് ദിനം നിങ്ങളില്‍ നിറയ്ക്കട്ടെ

Latest News