മുട്ട കഴിച്ചാൽ ഉയരം വെക്കുമോ? അറിയാം വിശദമായി | Can Eating Egg Helps to Increase Height, Check the Facts Malayalam news - Malayalam Tv9

Benefits of Egg: മുട്ട കഴിച്ചാൽ ഉയരം വെക്കുമോ? അറിയാം വിശദമായി

Eating Egg to Increase Height: പൊതുവെ പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് മുട്ട കഴിക്കുന്നത് ഉയരം വർധിപ്പിക്കാൻ സഹായിക്കുമെന്നത്. ഇതിനെ കുറിച്ച് അറിയണമെങ്കിൽ ആദ്യം മുട്ടയുടെ ഗുണങ്ങളെ കുറിച്ച് മനസിലാക്കണം.

Benefits of Egg: മുട്ട കഴിച്ചാൽ ഉയരം വെക്കുമോ? അറിയാം വിശദമായി

മുട്ട (Image Courtesy: blackred/Getty Images Creative)

Updated On: 

24 Oct 2024 11:08 AM

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു സൂപ്പർഫുഡ് ആണ് മുട്ട. ശരീരത്തിന് ആവശ്യമായുള്ള പ്രോട്ടീനും ഇവയിൽ അടങ്ങിയിട്ടുണ്ട്. മുട്ട പുഴുങ്ങിയും, ബുൾസൈ ആയും ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ, പൊതുവെ പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് മുട്ട കഴിക്കുന്നത് ഉയരം വർധിപ്പിക്കാൻ സഹായിക്കുമെന്നത്. ഇതിനെ കുറിച്ച് അറിയണമെങ്കിൽ ആദ്യം മുട്ടയുടെ ഗുണങ്ങളെ കുറിച്ച് മനസിലാക്കണം.

മുട്ടയുടെ വെള്ളയുടെ ഗുണങ്ങൾ അറിയാം

ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവരും, കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും കൂടുതലും മുട്ട വെള്ള കഴിക്കുന്നതാണ് കണ്ടുവരുന്നത്. ഇതിന് പല കാരണങ്ങളുണ്ട്:

കുറഞ്ഞ കലോറി

മുട്ടയുടെ വെള്ളയിൽ കലോറി കുറവായത് കൊണ്ടുതന്നെ ഇവ മികച്ചൊരു ലഘുഭക്ഷണമാണ്. ഇതിൽ കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് തുടങ്ങിയ ഒന്നും തന്നെ അടങ്ങിയിട്ടില്ല. അതിനാൽ, ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുട്ടയുടെ വെള്ള ഡയറ്റിൽ ഉൾപ്പെടുത്താം.

ഉയർന്ന പ്രോട്ടീൻ

മുട്ടയുടെ വെള്ള കലോറിയുടെ കാര്യത്തിൽ പുറകിലാണെങ്കിലും പ്രോട്ടീന്റെ കാര്യത്തിൽ മുന്നിലാണ്. ഒരു മുട്ടയുടെ വെള്ളയിൽ ശരാശരി 4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും, ഏറെ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും. അതിനാൽ, അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സാധിക്കുന്നു.

ഉയർന്ന പൊട്ടാസ്യം

മുട്ടയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിനും അസ്ഥികളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്ന പോഷകമാണ് പൊട്ടാസ്യം. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ കണ്ടെത്തൽ പ്രകാരം, ഒരു ദിവസം രണ്ട് മുട്ടയുടെ വെള്ള വരെ കഴിക്കാമെന്നാണ് പറയുന്നത്.

ALSO READ: വയസ്സായാലും ചെറുപ്പം നിലനിർത്തണോ? ഈ ശീലങ്ങൾ ആരംഭിക്കൂ…

മുട്ടയുടെ മഞ്ഞക്കരുവിന്റെ ഗുണങ്ങൾ

മുട്ടയുടെ വെള്ളയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ പോഷകങ്ങൾ അടങ്ങിയിട്ടുള്ളത് മഞ്ഞക്കരുവിലാണ്. ഇവയിൽ വിറ്റാമിൻ എ, ഇ, ഒമേഗ 3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കൂടാതെ മഞ്ഞക്കരുവിൽ ധാരാളം കലോറിയും ഉണ്ട്.

മുട്ടയുടെ വെള്ളയെ വെച്ച് നോക്കുമ്പോൾ മഞ്ഞക്കരുവിൽ കൊഴുപ്പും കൂടുതലാണ്. അതുകൊണ്ട് തന്നെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാത്തവർ ഇടയ്ക്ക് മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ശീലമാക്കുന്നത് നല്ലതായിരിക്കും.

മുട്ട കഴിച്ചാൽ ഉയരം വെക്കുമോ?

പോഷകങ്ങളുടെ ഉറവിടമാണ് മുട്ട. ഇവ ആരോഗ്യത്തിന് മാത്രമല്ല ഉയരം കൂട്ടാനും സഹായിക്കുമെന്ന് ചിലർ പറയുന്നു. ഒരു മുട്ടയിൽ ഏകദേശം ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ, മുട്ടയുടെ മഞ്ഞക്കരുവിൽ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമാവുന്ന റൈബോഫ്ലേവിൻ, സെലീനിയം തുടങ്ങിയ ആവശ്യ പോഷകങ്ങളും ഇതിലുണ്ട്.

മുട്ട വെള്ളയിൽ കൊഴുപ്പ് കുറവാണെന്ന് മാത്രമല്ല അവ കൊളസ്‌ട്രോൾ രഹിതവുമാണ്. അതിനാൽ, ശരീരത്തിലെ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും, ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും മുട്ട കഴിക്കാം. പേശികളുടെ വളർച്ചയ്ക്കും കോശങ്ങളുടെ പുനരുജ്ജീവനത്തിനും ആവശ്യമായ പ്രോട്ടീൻ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് വളർച്ചയ്ക്ക് നിർണായകമായ ഘടകമാണ്.

കൂടാതെ, എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്ന വിറ്റാമിൻ ഡി-യാൽ സമ്പന്നമാണ് മുട്ട. ഇവ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അതിനാൽ, ഒരു പരിധി വരെ ഉയരം വെക്കുന്നതിനും മുട്ട ഗുണം ചെയ്യും.

ALSO READ: മുടികൊഴിച്ചിൽ തടയാനിതാ പുതിയ വഴി…; വാൾനട്ട് ഓയിൽ ഇങ്ങനെ ഉപയോഗിക്കൂ

ഒരു കുട്ടിയുടെ വളർച്ച അവരുടെ മാതാപിതാക്കളുടെ ജീനുകളെയും, ഗർഭ സമയത്ത് ലഭ്യമാകുന്ന പോഷകങ്ങളുടെയും, ശാരീരിക പ്രവർത്തനങ്ങളെയുമെല്ലാം ആശ്രയിച്ചിരിക്കും. ഉയരം വർധിക്കുന്നതിന് സഹായിക്കുന്ന എല്ലുകളിലെ ചില ഘടകങ്ങൾ ഒരു പ്രായമെത്തുമ്പോൾ വളർച്ച തടയുന്നു. അതുകൊണ്ടാണ്, ഒരു നിശ്ചിത പ്രായത്തിന് ശേഷം ഉയരം വെക്കാത്തത്. ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ധാരാളം പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ടെങ്കിലും, ഉയരം കൂടുന്നതുമായി ഇതിന് ബന്ധമില്ല. മുട്ടയ്ക്ക് മാത്രമല്ല പഴങ്ങൾക്കോ പച്ചക്കറികൾക്കോ ഉയരം വർധിപ്പിക്കാൻ സാധിക്കില്ല.

മുംബൈ അപ്പോളോ സ്പെക്ട്ര ആശുപത്രിയിലെ ഡയറ്റീഷ്യനായ ഫൗസിയ പറയുന്നത്, ജനിതക ശാസ്ത്രവും, പോഷകാഹാരവും, ശാരീരിക പ്രവർത്തനങ്ങളുമാണ് ഉയരത്തിന്റെ അടിസ്ഥാനമെന്നാണ്. എന്നാൽ, യോഗ, സ്ട്രെച്ചിങ്, സൈക്ലിംഗ് തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ ഉയരത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാക്കാൻ സഹായിച്ചേക്കുമെന്നും ചില ഗവേഷണങ്ങൾ പറയുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ അറിവ് നൽകുന്നതിന് മാത്രമാണ്. ആരോഗ്യ സംബന്ധമായ സംശയങ്ങൾക്ക് ഡോക്ടറെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷനലുകളുടെയോ മാർഗ്ഗനിർദ്ദേശം തേടുക.)

​ഗുണം കൂടുതലുള്ളത് മുട്ടയുടെ മഞ്ഞയ്ക്കോ വെള്ളയ്ക്കോ?
കാബേജിന്റെ പ്രത്യേക മണത്തിന്റെ കാരണം അറിയാമോ?
ചെറുതാണെങ്കിലും ആള് പുലിയാ!എള്ളിന്റെ ആരോഗ്യ ഗുണങ്ങൾ
ദേവതയോ! വൈറലായി ഇഷാനിയുടെ ചിത്രങ്ങള്‍