5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Name Astrology: നിങ്ങളുടെ സ്വഭാവം പറയാനുള്ള കഴിവുമുണ്ട്; പേരിന്റെ ആദ്യാക്ഷരം നിസാരക്കാരനല്ല

Astrology Tips: ഓരോ വ്യക്തിയുടെയും പേരിന് ആദ്യമുള്ള അക്ഷരം ആ വ്യക്തിയുടെ സ്വഭാവത്തെ വെളിപ്പെടുത്തുന്നുണ്ട്. നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ഏതാണ്, അതിന് പിന്നിലെ രഹസ്യം അറിയാമോ?

Name Astrology: നിങ്ങളുടെ സ്വഭാവം പറയാനുള്ള കഴിവുമുണ്ട്; പേരിന്റെ ആദ്യാക്ഷരം നിസാരക്കാരനല്ല
TV9 Bharatvarsh Image
shiji-mk
SHIJI M K | Updated On: 14 Aug 2024 15:54 PM

ഒരു കുഞ്ഞിന് പേരിടുന്നതിന് മുമ്പ് നമ്മള്‍ എന്തെല്ലാം കാര്യങ്ങളാണല്ലെ ശ്രദ്ധിക്കുന്നത്. പേരിന് നല്ലൊരു അര്‍ത്ഥം വേണം, പേര് കേള്‍ക്കുമ്പോള്‍ എല്ലാവരും അതിശയിക്കണം തുടങ്ങി എന്തെല്ലാം ആവശ്യങ്ങളാണല്ലെ. എന്നാല്‍ ഈ പേരുകളുടെയെല്ലാം ആദ്യാക്ഷരം ആ വ്യക്തിയുടെ സ്വഭാവം വ്യക്തമാക്കുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഓരോ വ്യക്തിയുടെയും പേരിന് ആദ്യമുള്ള അക്ഷരം ആ വ്യക്തിയുടെ സ്വഭാവത്തെ വെളിപ്പെടുത്തുന്നുണ്ട്. നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ഏതാണ്, അതിന് പിന്നിലെ രഹസ്യം അറിയാമോ? പരിശോധിക്കാം.

ആദ്യാക്ഷരം A

പേരിന്റെ ആദ്യ അക്ഷരം എയില്‍ തുടങ്ങുന്നവര്‍ നിശ്ചയദാര്‍ഢ്യമുള്ളവരും എന്തും തുറന്നുപറയാന്‍ ധൈര്യമുള്ളവരുമായിരിക്കും. സ്വന്തം നിലപാടുകളെ ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുകയോ അതുമാത്രം നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരോ ആയിരിക്കും ഇക്കൂട്ടര്‍. പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവവമാണ് ഇവര്‍ക്ക്. മനസില്‍ വിചാരിച്ച കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ ഏതറ്റവും വരെയും ഇവര്‍ പോകും. മറ്റുള്ളവരെ അംഗീകരിക്കാനും ബഹുമാനിക്കാനും മടിയുള്ളവരാണിവര്‍.

ആദ്യാക്ഷരം B

ബി എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്നവര്‍ അന്തര്‍മുഖരായിരിക്കും. ബി എന്ന അക്ഷരം സഹകരണസ്വഭാവമുള്ളതാണ്. സൗന്ദര്യവും കലയും ആസ്വദിക്കുന്ന പ്രകൃതമായിരിക്കും ഇക്കൂട്ടര്‍ക്ക് ഉണ്ടായിരിക്കുക. പരപ്രേരണയില്ലാതെ ഇവര്‍ കഴിവുകള്‍ പുറത്തെടുക്കില്ല. നല്ല അലസന്മാരായിരിക്കും ഇക്കൂട്ടര്‍. ഭക്ഷണപ്രിയരാവും,പ്രണയ കാര്യത്തില്‍ പലപ്പോഴും ചതിക്കപ്പെടാനിടയുണ്ട്.

Also Read: Lucky Numbers: ഭാഗ്യം വരുന്നില്ലെ? അതിന് ആദ്യം ഭാഗ്യ സംഖ്യ ഏതാണെന്ന് അറിഞ്ഞിരിക്കണം

ആദ്യാക്ഷരം C

ആദ്യാക്ഷരം സിയില്‍ തുടങ്ങുന്നവര്‍ ഒരിക്കലും നേരായ മാര്‍ഗത്തിലൂടെ കാര്യങ്ങള്‍ ചെയ്യില്ല. ധൈര്യക്കുറവാണ് ഈ അക്ഷരത്തില്‍ പേര് തുടങ്ങുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അതുകൊണ്ട് തന്നെ ഇ എന്ന അക്ഷരത്തിന്റെ കൂടെ വരുന്ന അക്ഷരങ്ങളാണ് ഈ അക്ഷരക്കാരുടെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നത്. നന്മ കൂടുതലുള്ള അക്ഷരങ്ങള്‍ വന്നാല്‍ പ്രശസ്തിയും ധനവും വര്‍ധിക്കും ഇനി അതല്ല നേരെ തിരിച്ചാണ് സംഭവിക്കുന്നതെങ്കില്‍ പ്രശ്‌നങ്ങള്‍ ഇവരെ വിട്ടുപോകില്ല.

ആദ്യാക്ഷരം D

ഈ അക്ഷരമുള്ളവര്‍ പ്രായോഗികതയും ക്ഷമയും ഉള്ളവരാണ്. അതിനാല്‍ ഡി ആദ്യാക്ഷരമായി വരുന്നവര്‍ ദയാലുക്കളും സ്‌നേഹസമ്പന്നരും ആയിരിക്കും. ഏറെ താമശകള്‍ പറയുന്നവരായിരിക്കും. എല്ലാവരെയും ബഹുമാനിക്കും. നന്നായി അധ്വാനിക്കുന്നവരും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവരുമാണ് ഇക്കൂട്ടര്‍. വളരെ നിശ്ചയദാര്‍ഢ്യത്തോടെയായിരിക്കും ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുക.

ആദ്യാക്ഷരം E

വളരെ വ്യത്യസ്തമായ സ്വഭാവമായിരിക്കും ഇ എന്ന അക്ഷരത്തില്‍ പേര് വരുന്നവര്‍ക്ക് ഉണ്ടായിരിക്കുക. വിശ്രമമില്ലായ്മ, യാത്ര എന്നിവ ഇവര്‍ ഏറെ ഇഷ്ടപ്പെടും. നല്ല രീതിയില്‍ സ്വാതന്ത്ര്യം അനുഭവിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. എന്ത് ബുദ്ധിമുട്ടുകള്‍ സഹിച്ചും കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നു.

ആദ്യാക്ഷരം F

എപ്പോഴും ജാഗ്രത വേണ്ട അക്ഷരമാണ് എഫ്. ജാഗ്രത പാലിച്ചില്ലെങ്കില്‍ ജീവിതത്തില്‍ പലതും കൈമോശം വരാം. ഇക്കൂട്ടര്‍ പ്രായോഗികതയില്‍ നിന്ന് അകലാന്‍ സാധ്യതയുണ്ട്. സൗഹൃദം കൂടുമ്പോള്‍ നല്ല രീതിയില്‍ ശ്രദ്ധിക്കണം ഇല്ലെങ്കില്‍ നിങ്ങള്‍ പണി വാങ്ങിക്കും. സുഖലോലുപത ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. അതിനാല്‍ അവ നേടിയെടുക്കാന്‍ എന്തും ചെയ്യും.

ആദ്യാക്ഷരം G

ജിയില്‍ പേര് തുടങ്ങുന്നവര്‍ കടുത്ത ദൈവഭക്തിയുള്ളവരാണ്. ഇവര്‍ക്ക് നല്ല രീതിയില്‍ ആശയ വിനിമയം നടത്താന്‍ സാധിക്കും. ഏകാന്തത ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. ശരിയായ തയാറെടുപ്പുകള്‍ നടത്താതെ മണ്ടത്തരങ്ങളില്‍ ചെന്നുചാടുന്നത് പതിവാണ്. സ്വന്തം കാര്യത്തിന് വേണ്ടിയാണെന്ന് അറിഞ്ഞാല്‍ എന്ത് ജോലി ചെയ്യാനും ഇവര്‍ തയാറാണ്. ഉയര്‍ന്ന ചിന്തകളുള്ളവരാണ്. സാമ്പത്തികമായി ഉയര്‍ച്ചയുണ്ടെങ്കിലും നല്ല പിശുക്കന്മാരായിരിക്കും.

ആദ്യാക്ഷരം H

ചിട്ടയായ ജീവിതം കൊണ്ട് പണം നേടും. ഭൗതികതയോടൊപ്പം ആത്മീയതയിലും താല്‍പര്യമുള്ള അക്ഷരമാണ് എച്ച്. കഠിനാധ്വാനികളായിരിക്കും ഇവര്‍. പക്ഷെ അലസന്മാരുമായിരിക്കും. ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഒരുപോലെ വന്നുപോകും. യാത്രകള്‍ ചെയ്യാന്‍ താത്പര്യമുണ്ടായിരിക്കും. നല്ല സൗഹൃദം സ്ഥാപിക്കുന്നവരാണ് ഇവര്‍.

ആദ്യാക്ഷരം I

സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്നവരാണ് ഇവര്‍. സ്വാര്‍ഥരും അഹംഭാവികളുമാണ്. അമിത ആത്മവിശ്വാസമാണ് ഇവരുടെ പ്രശ്‌നം. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വാക്കുകള്‍ക്ക് യാതൊരു വിലയും ഇവര്‍ കൊടുക്കില്ല. ആഡംബര പ്രിയരായിരിക്കും. മറ്റുള്ളവര്‍ ഇവരെ റോള്‍ മോഡലാക്കണമെന്ന് ആഗ്രിക്കുന്നവരാണ് ഇവര്‍.

ആദ്യാക്ഷരം J

ഇവര്‍ക്ക് നല്ല നേതൃത്വപാടവും ഉണ്ടായിരിക്കും. പക്ഷെ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ ഇവര്‍ക്ക് സാധിക്കില്ല. സ്വയം ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. മറ്റുള്ളവരെക്കുറിച്ചുള്ള ഇവരുടെ ഊഹങ്ങള്‍ പലപ്പോഴും ശരിയായി വരും. ഇവരെ നിയന്ത്രിക്കാന്‍ ആര്‍ക്കും പറ്റില്ല. ആരെയും ആകര്‍ഷിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ടായിരിക്കും. കുറ്റം പറയുന്നത് ഇവര്‍ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല.

ആദ്യാക്ഷരം K

എപ്പോഴും ഉന്മേഷമുള്ളവരായിരിക്കും ഇവര്‍. അതിലൂടെ ഇവര്‍ക്ക് സല്‍പ്പേര് ലഭിക്കും. മറ്റുള്ളവരെ വശത്താക്കാനും സഹകരിപ്പിക്കാനുമുള്ള കഴിവുണ്ടായിരിക്കും. സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി കണക്കില്ലാതെ പണം ചിലവഴിക്കും.

ആദ്യാക്ഷരം L

എല്ലാവരെയും ആകര്‍ഷിക്കുന്ന സ്വഭാവമാണ് ഇവര്‍ക്ക്. നിസാര കാര്യങ്ങളോടും ഇവര്‍ക്ക് കൗതുകമുണ്ടായിരിക്കും. ലക്ഷ്യബോധ്യമുള്ളവരായിരിക്കും. സ്വന്തം പാത സ്വയം കണ്ടെത്തും. സ്വപ്‌ന ജീവികളായിരിക്കും ഇക്കൂട്ടര്‍. സൗന്ദര്യമുള്ളവരായിരിക്കും. ജീവിതത്തില്‍ വലിയ ആഗ്രഹങ്ങള്‍ ഉണ്ടായിരിക്കില്ല. ആത്മാര്‍ത്ഥ പ്രണയത്തില്‍ വിശ്വസിക്കുന്നവരായിരിക്കും.

ആദ്യാക്ഷരം M

നല്ല മിടുക്കന്മാരായിരിക്കും ഇവര്‍. സാമൂഹിക അംഗീകാരം ലഭിക്കുന്ന അക്ഷരമാണ് ഇത്. ജീവിതത്തില്‍ കൂടുതല്‍ ഉയര്‍ച്ചതാഴ്ചകള്‍ അനുഭവിക്കുന്നവരായി വരും. കുടുംബത്തോട് അങ്ങേയറ്റം സ്‌നേഹമുള്ളരായിരിക്കും. എന്നാല്‍ സ്‌നേഹക്കുറവനുഭവിക്കുമ്പോള്‍ സ്വയം തളര്‍ന്നുപോകുന്ന അവസ്ഥയും ഇവര്‍ക്ക് വരാം. സ്വയം അച്ചടക്കവും നിലനിര്‍ത്തിയാല്‍ ലക്ഷ്യം വെക്കുന്നതെല്ലാം ഇവര്‍ക്കു നേടാനാകും. താന്‍ സ്‌നേഹിക്കുന്നതുപോലെ പങ്കാളി തിരിച്ചും സ്‌നേഹിക്കണമെന്ന് വാശിപിടിക്കും.

ആദ്യാക്ഷരം N

സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യാനും മടിയില്ലാത്തവരാണ് ഇവര്‍. വീണ്ടുവിചാരമില്ലാതെപ്രവര്‍ത്തിക്കും. നിശ്ചയദാര്‍ഢ്യത്തില്‍ വിശ്വസിക്കുന്നവരാണ് ഇക്കൂട്ടര്‍. ധാരാളം സുഹൃത്തുക്കളുണ്ടാവും ഇവര്‍ക്ക്. ധനം സമ്പാദിക്കുന്നതാണ് ജീവിതലക്ഷ്യമെന്ന് കരുതുന്നവരാണ് ഈ അക്ഷരത്തില്‍ പേര് തുടങ്ങുന്നവര്‍. അതുകൊണ്ട് തന്നെ പിശുക്ക് ഇവരുടെ മുഖമുദ്രയായിരിക്കും. ഭൗതികസുഖങ്ങള്‍ക്ക് പിന്നാലെ പോവുകയും അത് നന്നായി ആസ്വദിക്കുകയും ചെയ്യുന്നവരാണ്.

ആദ്യാക്ഷരം O

സ്വയം വളര്‍ന്നെത്തുന്നവരായിരിക്കും ഒ യില്‍ പേര് തുടങ്ങുന്നവര്‍. സദാ പഠനോത്സുകരും ആയിരിക്കും ഇക്കൂട്ടര്‍. സാമ്പത്തികമായി ഉയര്‍ച്ചയുള്ള അക്ഷരമാണിത്. കടുത്ത നിശ്ചയദാര്‍ഢ്യവും തികഞ്ഞ വ്യക്തിപരമായ നിഷ്ഠയും ഉള്ളവരായിരിക്കും ഇവര്‍.

ആദ്യാക്ഷരം P

ആഴത്തില്‍ ചിന്തിക്കുന്നവരാണ് ഇവര്‍. നല്ല ബുദ്ധിശാലികള്‍ ആയിരിക്കും. മറ്റുള്ളവരുടെ ഉപദേശം ഇവര്‍ ഇഷ്ടപ്പെടില്ല. ഉയര്‍ന്ന രീതിയിലുള്ള സാമൂഹ്യ ബന്ധങ്ങള്‍ ഇവര്‍ക്കുണ്ടാകും. എപ്പോഴും ഓരോ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടിക്കൊണ്ടേയിരിക്കും. മനസിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ക്കായി എത്ര കാശ് ചിലവാക്കാനും ഇവര്‍ക്ക് മടിയില്ല. എത്ര സമ്പാദിച്ചാലും ഇവര്‍ക്ക് മതിയാവില്ല.

ആദ്യാക്ഷരം Q

എല്ലാവരാലും ആകര്‍ഷിക്കപ്പെടുന്നവരാണിവര്‍. സത്യസന്ധരും അത്യാഗ്രഹമില്ലാത്തവരുമായിരിക്കും. സാമ്പത്തികകാര്യങ്ങള്‍ കുഴപ്പമില്ലാതെ കൈകാര്യം ചെയ്യും. ദേശാനടന കിളികളായിരിക്കും ഇക്കൂട്ടര്‍. കച്ചവടത്തിന് പുരോഗതി ഉണ്ടാകുന്ന അക്ഷരമാണ്. മാനസികശക്തിയും പ്രയത്നിക്കാനുള്ള മനസും ഇക്കൂട്ടര്‍ക്ക് കരുത്ത് പകരും.

ആദ്യാക്ഷരം R

അധികാരം കാണിക്കുന്നവരാണ് ഇവര്‍. മനുഷ്യത്വവും സദാപ്രവര്‍ത്തനവും അതിലൂടെയുള്ള നേട്ടവും കൈവരിക്കാനും ഇവര്‍ ശ്രമിക്കും. ആത്മവിശ്വാസം കൂടുതലുണ്ടാകും. ആദര്‍ശം പറയുമെങ്കിലും അവസരത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ തയാറാകുന്നവരാണ്. നേതൃസ്ഥാനത്തേയ്ക്ക് വളരെപ്പെട്ടെന്ന് ഉയരും. ക്ഷിപ്രകോപികളും നിര്‍ബന്ധബുദ്ധിയുള്ളവരുമാണ് ഇവര്‍.

ആദ്യാക്ഷരം S

വിജയം ഇവരുടെ കൂടെപിറപ്പാണ്. സ്‌നേഹമുള്ളവരും ലോലഹൃദയരുമാണ് ഇവര്‍. ക്ഷിപ്രകോപികളും ക്ഷിപ്രപ്രസാദികളുമായിരിക്കും. ദൈവത്തില്‍ അങ്ങേയറ്റം വിശ്വസിക്കുന്നവരാണ് ഇക്കൂട്ടര്‍. തിരിച്ചടികളില്‍ തളരാതെ മുന്നേറും. അധ്വാനശീലരാണ്, കുശാഗ്രബുദ്ധി ഉള്ളവരായിരിക്കും. ശ്രദ്ധ, വിവേകം, കാര്യക്ഷമത എന്നിവ ഇവര്‍ക്ക് സ്വന്തം. സംസാരരീതി ഇവര്‍ക്ക് ധാരാളം ശത്രുക്കളെ സമ്മാനിക്കും. മറ്റുള്ളവര്‍ക്ക് അത്രവേഗം കബളിപ്പിക്കാനാവില്ല.

ആദ്യാക്ഷരം T

സ്‌നേഹമുള്ളവരും മയമുള്ളവരും സുഹൃദ്ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരുമായിരിക്കും ഇവര്‍. മറ്റുള്ളവരെ ഉപദേശിക്കാനും കഴിയും. കാലാനുസൃതമായ മാറ്റങ്ങളില്‍ ഒരുപരിധിവരെ ശ്രദ്ധിക്കുന്ന ഇവര്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടില്ല. ജീവിതത്തിലെ ബാല്യകാല സംഭവങ്ങളിലെ ഓര്‍മകളില്‍ മുഴുകി ജീവിക്കാനാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്. ഇവര്‍ നേതൃസ്ഥാനത്ത് എത്തിച്ചേരും.

Also Read: Mosquitoes Bite: ചിലരെ മാത്രം കൊതുകുകൾ കടിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? ഇതാണ് കാരണം..!

ആദ്യാക്ഷരം U

സ്വയം തുറന്നുപറയുമെങ്കിലും ചിലപ്പോള്‍ അകാരണമായി സ്വഭാവം മാറി വിപരീതമായ രീതിയില്‍ പെരുമാറും ഇവര്‍. ആള്‍ക്കാരുമായി നല്ല ബന്ധം സ്ഥാപിച്ച് മുന്നേറുമെങ്കിലും അശ്രദ്ധയും ലക്ഷ്യബോധക്കുറവും കാരണം വന്ന സൗഭാഗ്യം നോക്കി നില്‍ക്കേ നഷ്ടപ്പെടും. എന്നാലും ഇതൊന്നും വകവെ്ക്കാതെ സന്തോഷം പകരുന്ന അക്ഷരമാണിത്.

ആദ്യാക്ഷരം V

ഊര്‍ജസ്വലമായ പ്രവര്‍ത്തനവും വ്യക്തമായ ലക്ഷ്യബോധവും കാരണം പരിവര്‍ത്തനങ്ങളിലൂടെ ജീവിതത്തില്‍ വളരെ മുന്നേറ്റമുണ്ടാക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഒരേസമയം ഒന്നിലധികം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും വിജയം വരിക്കുകയും ചെയ്യുന്നതും ഇവരുടെ പ്രത്യേകതയാണ്. എന്നാല്‍, ചില നേരങ്ങളില്‍ തമാശ പറഞ്ഞാല്‍ പോലും സീരിയസായി എടുത്ത് സംഗതി വഷളാക്കുന്നവരാണ് ഇക്കൂട്ടര്‍. ആത്മാര്‍ത്ഥത, സ്നേഹം, ത്യാഗമനോഭാവം എന്നിവ ഇവരുടെ കൂടപ്പിറപ്പാണ്.

ആദ്യാക്ഷരം W

ഉയര്‍ച്ച താഴ്ചകളുണ്ടാകും. ആശയവിനിമയശേഷി, ചുറ്റുപാടിനിണങ്ങുന്ന പെരുമാറ്റം എല്ലാം ഇവര്‍ക്കുണ്ട്. ജീവിതം പരമാവധി ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവര്‍. എന്തിനേയും ചോദ്യം ചെയ്യുവാനും വിമര്‍ശനബുദ്ധിയോടെ വിലയിരുത്താനും അപാര സാമര്‍ത്ഥ്യമാണ് ഇവര്‍ക്ക്. നല്ല വാക്ചാതുര്യമുള്ള ഇവര്‍ ഏത് ചുറ്റുപാടുകളോടുപോലും യോജിച്ചുപോവുന്നവരാണ്. ഏര്‍പ്പെടുന്ന എല്ലാ കാര്യത്തിലും ഇവര്‍ക്ക് വിജയം പ്രതീക്ഷിക്കാം.

ആദ്യാക്ഷരം X

ജീവിതത്തില്‍ ഒട്ടേറെ പ്രയാസങ്ങളുണ്ടാക്കുന്ന അക്ഷരമായാണ് പൊതുവെ എക്‌സ് അറിയപ്പെടുന്നത്. എന്നാല്‍ ജീവിതപാഠങ്ങള്‍ പഠിച്ച്, പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരം കണ്ടെത്തി മുന്നേറാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. മറ്റുള്ളവര്‍ക്ക് മാതൃകാപരമാണ് പരാജയങ്ങളില്‍ പതറാതെയുള്ള ഇവരുടെ ജീവിതം. സ്‌നേഹസമ്പന്നരാണ്, പെട്ടെ സ്വഭാവം മാറുന്നവരാണ്, എപ്പോള്‍ വേണമെങ്കിലും എന്തു ചെയ്യും, എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് പറയാനാവില്ല. എടുത്തുചാട്ടം മൂലം ഓരോരോ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടും.

ആദ്യാക്ഷരം Y

അമിത കാന്തികശക്തി ചിലപ്പോള്‍ വിപരീതമായും ഭവിക്കാമെന്നതിനാലാണ് പ്രാചീനകാലം മുതല്‍ പേരില്‍ ഈ അക്ഷരം അധികം ആരംഭിക്കാത്തത്. ഈ അക്ഷരം സാമൂഹിക അംഗീകാരവും മതിപ്പും ആര്‍ജിക്കാന്‍ ശേഷിയുള്ളതാണ്. സ്വന്തം വിശ്വാസത്തിനുവേണ്ടി ത്യാഗജീവിതം നയിക്കുകയും സ്വയം ബലി കൊടുക്കാന്‍ തയാറാക്കുന്നവരുമാണ് ഇവര്‍. ഒരു കാര്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രകൃതമല്ല. നല്ല ബുദ്ധിയും ബുദ്ധിപരമായ പ്രവര്‍ത്തനവും ഉണ്ടാകും.

ആദ്യാക്ഷരം Z

അധികാരവും ആഡംബരവും ഇവരുടെ പ്രത്യേകതകളാണ്. സ്വച്ഛമായ കുടുംബജീവിതം ഉണ്ടാകും ഇവര്‍ക്ക് സാമ്പത്തികഗുണം നല്‍കുന്ന അക്ഷരമാണ്. യാഥാസ്ഥിതികതയില്‍ നിന്നു പുരോഗതിയിലേക്ക് നടന്നു നീങ്ങുന്ന ചിന്താഗതിയായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇവര്‍ തയാറാകില്ല. തങ്ങള്‍ക്ക് ലാഭമുണ്ടെങ്കില്‍ മാത്രമേ സമ്പത്ത് ചെലവഴിക്കാന്‍ അനുവദിക്കൂ.

Latest News