Astro Tips : നിങ്ങളുടെ വിരലെങ്ങനെയാണ് ? സ്വഭാവം എളുപ്പത്തിൽ പറയാം

Palmistry Tips in Malayalam: നിങ്ങൾ എങ്ങനെയുള്ള ആളാണ്, വ്യക്തിത്വ സവിശേഷതകൾ എന്തൊക്കെയാണ് എന്നിവയടക്കം പറയാൻ സാധിക്കും. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളും ഇതി നിന്ന് അറിയാൻ കഴിയുമെന്നാണ് വിശ്വാസമെന്ന് ഹസ്തരേഖാ വിദഗ്ധരും പറയുന്നു

Astro Tips : നിങ്ങളുടെ വിരലെങ്ങനെയാണ് ? സ്വഭാവം എളുപ്പത്തിൽ പറയാം

Palmistry | Credits

Updated On: 

24 Jul 2024 20:22 PM

കൈ നോക്കി ഭാവിയും ഭൂതവും പ്രവചിക്കുന്നവരെ കണ്ടിട്ടില്ലേ? അതു പോലെ തന്നെയാണ് കൈവിരലുകളുടെ കാര്യവും. ആളുകളുടെ കൈവിരൽ നോക്കിയും സ്വഭാവം പ്രവചിക്കാൻ കഴിയുമെന്നാണ് ഒരു വിശ്വാസം. നിങ്ങൾ എങ്ങനെയുള്ള ആളാണ്, വ്യക്തിത്വ സവിശേഷതകൾ എന്തൊക്കെയാണ് എന്നിവയടക്കം പറയാൻ സാധിക്കും. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളും ഇതി നിന്ന് അറിയാൻ കഴിയുമെന്നാണ് വിശ്വാസമെന്ന് ഹസ്തരേഖാ വിദഗ്ധരും പറയുന്നു. എന്തൊക്കെയാണ് ആ പ്രത്യേകതകൾ എങ്ങനെയാണ് ഇത് മനസ്സിലാക്കുന്നത് എന്ന് പരിശോധിക്കാം.

നേരായ വിരലുകൾ

നിങ്ങളുടെ വിരലുകൾ നേരെയാണെങ്കിൽ, അതിനർത്ഥം നിങ്ങളെ വിശ്വസിക്കാം എന്നാണ്. നിങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പല അവസരങ്ങളിലും നിങ്ങളിൽ നിന്ന് ഉപദേശം സ്വീകരിക്കും. മാത്രമല്ല.. നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ഏത് പ്രശ്നവും എളുപ്പത്തിലും വേഗത്തിലും പരിഹരിക്കപ്പെടും. ഇത്തരക്കാർ ലളിത ജീവിതം നയിക്കുന്നവരായിരിക്കും.

ചൂണ്ടിയ വിരലുകൾ

നേതൃത്വ ഗുണമുള്ളവരായിരിക്കും ഇത്തരക്കാർ. കാലാകാലങ്ങളിൽ ക്രിയാത്മകമായ ആശയങ്ങളുമായി അവർ എല്ലാത്തിലും ഉണ്ടാവും. ഏത് പ്രശ്നമാണെങ്കിലും അവർ മറ്റുള്ളവർക്ക് പുതിയ പരിഹാരങ്ങളും നൽകും

ലോകത്തെ പുതിയ രീതിയിൽ കാണുക മാത്രമല്ല.. എല്ലാത്തിനും നേതൃത്വം നൽകുന്നു. മറ്റുള്ളവർക്ക് പുതിയ പരിഹാരങ്ങളും നൽകുന്നു. ഏത് തരത്തിലുള്ള ജോലിയും വളരെ കാര്യക്ഷമമായി തന്നെ ഇത്തരക്കാർ പരിഹരിക്കുന്നു

വളഞ്ഞ വിരലുകൾ

ഏത് കാര്യത്തിലും ദൃഢനിശ്ചയമുള്ളവരായിരിക്കും വളഞ്ഞ വിരലുകാർ. കഠിനമായ വെല്ലുവിളികളെ നേരിടാൻ മാത്രമല്ല.. ജീവിതത്തിലെ ഉയർച്ച താഴ്ചകൾക്ക് ഒരിക്കലും ശ്രദ്ധ മാറ്റാൻ കഴിയില്ലാത്തവരുമണ് ഇവർ. മറ്റുള്ളവർക്ക് പ്രചോദനമാകുന്നവരാണ് ഇവർ. ആത്മാർത്ഥതയോടെ പ്രവർത്തിക്കുക മാത്രമല്ല.. ഒരു വിഷയത്തെയും ഭയപ്പെടാത്തവരുമാണ് ഇവർ.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം