5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral video; അനക്കോണ്ടയല്ല 12 അടി നീളക്കാരൻ രാജവെമ്പാല ; വൈറലായി വീഡിയോ

Viral video: സംഭവം കർണാടകയിലെ അഗുംബെയിൽ ആണ് നടക്കുന്നത്. വഴിയിൽ ഇറങ്ങിയ പാമ്പിനെ പിടികൂടുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

Viral video; അനക്കോണ്ടയല്ല 12 അടി നീളക്കാരൻ രാജവെമ്പാല ; വൈറലായി വീഡിയോ
viral king cobra video
aswathy-balachandran
Aswathy Balachandran | Updated On: 21 Jul 2024 11:33 AM

അഗുംബെ: പലതരം പാമ്പുകളുടെ വീഡിയോ വൈറലാകാറുണ്ട്. ഇത്തവണ താരമായത് 12ക്കാരൻ രാജവെമ്പാലയുടെ വീഡിയോയാണ്. അനക്കോണ്ടയെ സ്ക്രീനിൽ കണ്ടവർക്ക് പെട്ടെന്ന് ആ അനുഭവം ആയിരിക്കും ഓർമ്മ വരിക. അതുപോലൊരു ഭീമൻ പാമ്പ്. സംഭവം കർണാടകയിലെ അഗുംബെയിൽ ആണ് നടക്കുന്നത്. വഴിയിൽ ഇറങ്ങിയ പാമ്പിനെ പിടികൂടുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Ajay Giri (@ajay_v_giri)

പിടികൂടിയ ശേഷം പാമ്പിനെ കാട്ടിലേക്കു വിട്ടു. വിഷപ്പാമ്പുകളിൽ വെച്ച് ഏറ്റവും നീളം കൂടിയതാണ് രാജവെമ്പാല. അഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷനിലെ (എ ആർ ആർ എസ്) ഫീൽഡ് ഡയറക്ടർ അജയ് ഗിരിയാണ് പാമ്പിനെ പിടികൂടിയത്. ഇതിന്റെ വീഡിയോ പങ്കുവച്ചതും അദ്ദേഹം തന്നെ.

ALSO READ – കർക്കിടകത്തിലെ ദേഹരക്ഷ എങ്ങനെ എന്നറിയണോ

ഇൻസ്റ്റഗ്രാമിലാണ് വീഡിയോ വൈറലായത്. ഈ വീഡിയോ പിന്നീട് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ പങ്കുവച്ചു. പ്രദേശവാസികൾ റോഡിലാണ് രാജവെമ്പാലയെ ആദ്യം കണ്ടതെന്നാണ് വിവരം. പിന്നീട് പാമ്പ് ഒരു വീട്ടുവളപ്പിലേക്ക് പ്രവേശിച്ചതോടെ പരിസരവാസികൾക്കിടയിൽ ഭീതി പടർന്നു. പാമ്പിനെ കണ്ട വീട്ടുടമ വനംവകുപ്പിനെയും എ ആർ ആർ എസ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചതിനേ തുടർന്നാണ് അജയും സംഘവുമെത്തിയത്.

പരിശോധനയ്ക്ക് ശേഷമാണ് പാമ്പിനെ ബാഗിലേക്ക് കയറ്റിയത്. പാമ്പിനെ പതുക്കെ പൊതിഞ്ഞു കാട്ടിലേക്ക് കയറ്റി തുറന്നു വിടുകയും ചെയ്തു. ഞങ്ങൾ പ്രദേശവാസികൾക്കായി ഓൺസൈറ്റ് ബോധവൽക്കരണ പരിപാടി നടത്തി, വിജ്ഞാന സാമഗ്രികൾ വിതരണം ചെയ്തു. പിന്നീട് നാട്ടുകാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പാമ്പിനെ കാട്ടിൽ തുറന്നുവിട്ടു. എന്ന് ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ പറയുന്നു

Latest News