5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Drug Smuggling: ‘എംഡിഎംഎ കൊണ്ടുവന്നത് സിനിമാ നടിമാർക്ക്’; പാല്‍പ്പൊടി പാക്കറ്റുകളിലാക്കിയ ലഹരിയുമായി യുവാവ് പിടിയിൽ

Drug Smuggling Case: രണ്ട് സിനിമ നടിമാർക്ക് നൽകാൻ വേണ്ടിയാണ് എംഡിഎംഎ എത്തിച്ചതെന്നാണ് ഇയാള്‍ പോലീസിനു നൽകിയ മൊഴി. എന്നാല്‍ ആരാണ് ഈ നടിമാര്‍ എന്ന് വ്യക്തമല്ല. കോഴിക്കോട് ബൈപാസിനോട് ചേര്‍ന്ന ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് 510 ഗ്രാം എംഡിഎംഎ പിടികൂടിയത്.

Drug Smuggling: ‘എംഡിഎംഎ കൊണ്ടുവന്നത് സിനിമാ നടിമാർക്ക്’; പാല്‍പ്പൊടി പാക്കറ്റുകളിലാക്കിയ ലഹരിയുമായി യുവാവ് പിടിയിൽ
Representative image Image Credit source: social media
sarika-kp
Sarika KP | Published: 24 Dec 2024 16:58 PM

മലപ്പുറം: മലപ്പുറം അഴിഞ്ഞിലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖാണ് വാഴക്കാട് പോലീസിന്റെ പിടിയിലായത്. രണ്ട് സിനിമ നടിമാർക്ക് നൽകാൻ വേണ്ടിയാണ് എംഡിഎംഎ എത്തിച്ചതെന്നാണ് ഇയാള്‍ പോലീസിനു നൽകിയ മൊഴി. എന്നാല്‍ ആരാണ് ഈ നടിമാര്‍ എന്ന് വ്യക്തമല്ല. കോഴിക്കോട് ബൈപാസിനോട് ചേര്‍ന്ന ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് 510 ഗ്രാം എംഡിഎംഎ പിടികൂടിയത്.

പോലീസിനു ലഭിച്ച ര​ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തി പ്രദേശമായ അഴിഞ്ഞിലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫ് ) സംഘവും വാഴക്കാട് പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Also Read: മുൻവൈരാഗ്യത്തിൻ്റെ പേരിൽ വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമം; യുട്യൂബർ മണവാളനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഇയാൾ ഓടിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒമാനിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷഫീഖ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇയാളുടെ നിർദ്ദേശ പ്രകാരം ഒമാനിൽ നിന്ന് എത്തിയ ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ലഹരിമരുന്ന് എത്തിച്ച് നൽകിയതെന്ന് ഇയാൾ പറയുന്നു. എറണാകുളത്ത് നിന്ന് എംഡിഎംഎ കൈപ്പറ്റാന്‍ രണ്ടു സിനിമാ നടിമാര്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് എത്തുമെന്നും അതവർക്ക് കൈമാറാൻ വേണ്ടിയാണ് താൻ അവിടെ നിന്നതെന്നും യുവാവ് പറയുന്നു.  എന്നാൽ ആരാണ് ആ നടിമാർ എന്ന് തനിക്ക് അറിയില്ലെന്നു യുവാവ് പറയുന്നു.

ഒമാനില്‍നിന്നു പാല്‍പ്പൊടി പാക്കറ്റുകളിലാക്കി ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയത്. തുടര്‍ന്ന് ഷഫീഖിന് കൈമാറുകയായിരുന്നു. കൂടുതല്‍ വിവരങ്ങളൊന്നും പ്രതിക്ക് കൈമാറിയിട്ടില്ലെന്നാണ് വിവരം. ഇയാളുടെ മൊഴി പോലീസ് പരിശോധിച്ചുവരികയാണ്. പുതുവത്സര പാര്‍ട്ടി ലക്ഷ്യം വച്ച് കൊച്ചി, ഗോവ എന്നിവിടങ്ങളിലേക്ക് വില്‍പന നടത്തുന്നതിനായാണ് സംഘം ലഹരിമരുന്ന് എത്തിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Latest News