5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bank account Fraud: യുവതീ യുവാക്കളേ… നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അപകടത്തിലാണ്; മുന്നറിയിപ്പുമായി പോലീസ്

സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നതാണ് തട്ടിപ്പുസംഘത്തിന്റെ രീതി

Bank account Fraud: യുവതീ യുവാക്കളേ… നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അപകടത്തിലാണ്; മുന്നറിയിപ്പുമായി പോലീസ്
പ്രതീകാത്മക ചിത്രം (Image courtesy : boonchai wedmakawand/ Getty Images Creative)
aswathy-balachandran
Aswathy Balachandran | Updated On: 09 Oct 2024 19:34 PM

തിരുവനന്തപുരം: യുവതീ യുവാക്കളെ തിരഞ്ഞുപിടിച്ച് തട്ടിപ്പിന് ഇരയാക്കുന്നതായി വിവരം. പുതിയ സൈബർ തട്ടിപ്പു സംഘം യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വെയ്ക്കുന്നതായി കേരള പോലീസാണ് മുന്നറിയിപ്പുമായി രം​ഗത്ത് എത്തിയത്. സാമൂഹിക മാധ്യമങ്ങളിൽ പാർട്ട് ടൈം / ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർഥികളാണ് പ്രധാന ഇരകൾ. യുവാക്കൾ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നതാ തുടക്കം. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ പണി തുടങ്ങുന്നു. കമ്മീഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയച്ചു നൽകുകയെന്നതാണ് ജോലി എന്നാണ് വിവരം.

യുവാക്കളെ ആകർഷിക്കുന്ന വിധത്തിൽ ഉയർന്ന കമ്മീഷനാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയാണ് ഇവരുടെ ലക്ഷ്യംഎന്നാണ് വിവരം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് കൃത്യമായ അറിവില്ലാത്ത യുവാക്കൾ അവർ അറിയാതെ തന്നെ തട്ടിപ്പുസംഘത്തിന്റെ ഭാ​ഗമാകുന്നു.

ALSO READ – സംസ്ഥാന പൊലീസ് ചരിത്രത്തിന്റെ ഭാ​ഗമായ വനിത; കരിയറിൽ വിവാദങ്ങൾ തുടർക്കഥയായി, ആർ ശ്രീലേഖ ബിജെപയിലെത്തുമ്പോ

ഇത്തരം സൈബർ തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലർത്തേണ്ടതാണെന്നും കേരള പോലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

 

കുറിപ്പ്

 

സൈബർ തട്ടിപ്പുസംഘം യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണിപ്പോൾ. സാമൂഹ്യമാധ്യമങ്ങളിൽ പാർട്ട് ടൈം/ ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നതാണ് തട്ടിപ്പുസംഘത്തിന്റെ രീതി, അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമ്മീഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയച്ചു നൽകുകയെന്നതാണ് ജോലി. ഉയർന്ന കമ്മീഷനാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്.

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ട് (വാടക അക്കൌണ്ട്) ആയി സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാൻമാരല്ലാത്ത യുവതീയുവാക്കൾ തങ്ങൾ അറിയാതെതന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു.

ഇത്തരം സൈബർ തട്ടിപ്പുസംഘത്തിന്റെ വലയിൽ നമ്മുടെ മക്കളും യുവതലമുറയും അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലർത്തേണ്ടതാണ്. നമ്മുടെ അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുത്.

ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ നിങ്ങളുടെ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്

Latest News