Tirur Incident: തിരൂരിൽ വീട്ടുമുറ്റത്തു തുപ്പിയതിന് സ്ത്രീയെ അസഭ്യം പറഞ്ഞു, മർദിച്ചു; യുവാവിന് 23 വർഷം തടവ്

Young Man Sentenced for 23 Years: വീട്ടമ്മ സ്വന്തം വീട്ടുമുറ്റത്തേക്ക് തുപ്പിയത് തന്നെ അപമാനിക്കാനാണെന്ന് ആരോപിച്ചായിരുന്നു പ്രതിയുടെ ആക്രമണം.

Tirur Incident: തിരൂരിൽ വീട്ടുമുറ്റത്തു തുപ്പിയതിന് സ്ത്രീയെ അസഭ്യം പറഞ്ഞു, മർദിച്ചു; യുവാവിന് 23 വർഷം തടവ്

Representational Image (Image Credits: Juanmonino/E+/Getty Images)

Published: 

07 Nov 2024 09:48 AM

മഞ്ചേരി: പട്ടികജാതിക്കാരിയായ വീട്ടമ്മയെ മർദിച്ച് അപമാനിച്ചെന്ന കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 23 വർഷവും ഒരു മാസം തടവും, 15,500 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി എസ്.സി.എസ്.ടി സ്പെഷ്യൽ കോടതി ജഡ്ജി എം സി ജയരാജ് ആണ് ശിക്ഷിച്ചത്. തിരൂർ തലക്കടുത്തൂർ പി എച്ച് റോഡിൽ പന്ത്രോലി രാജേന്ദ്ര പ്രസാദ് (30) ആണ് പ്രതി.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2019 സെപ്റ്റംബർ 25-ന് തലക്കടുത്തൂരിൽ വെച്ചാണ്. വീട്ടമ്മ സ്വന്തം വീട്ടുമുറ്റത്തേക്ക് തുപ്പിയത് തന്നെ അപമാനിക്കാനാണെന്ന് ആരോപിച്ചായിരുന്നു പ്രതിയുടെ ആക്രമണം. പ്രതി അവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീട്ടമ്മയെ മർദിക്കുകയും, അസഭ്യം പറയുകയും, വസ്ത്രം വലിച്ചു കീറുകയും ചെയ്തുവെന്നതാണ് പ്രോസിക്യൂഷൻ നൽകിയ കേസ്.

ALSO READ: വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷം; തൃശ്ശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

കേസിൽ കുറ്റപത്രം സമർപ്പിച്ചത് തിരൂർ ഡി.വൈ.എസ്.പി കെ എ സുരേഷ് ബാബുവാണ്. 17 സാക്ഷികളെയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതി മുൻപാകെ വിസ്തരിച്ചത്. അതിനു പുറമെ, 14 രേഖകളും കോടതി മുമ്പാകെ ഹാജരാക്കി. തുടർന്ന്, ശിക്ഷ നടപ്പാക്കുന്നതിനായി പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം