5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Visa Fraud: വിസ തട്ടിപ്പിനിരയായ യുവതി ജീവനൊടുക്കി; തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഭർത്താവിനെ രക്ഷിച്ചു

Visa Fraud in Edathua :വിദേശത്ത് ജോലിച്ചെയ്തിരുന്ന ശരണ്യ നാട്ടിലെത്തിയശേഷം പുതിയ വിസയിൽ വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജൻസിക്ക് വിസയ്ക്കും വിമാന ടിക്കറ്റിനുമുള്ള പണം കൈമാറിയിരുന്നതായാണ് സൂചന.

Visa Fraud: വിസ തട്ടിപ്പിനിരയായ യുവതി ജീവനൊടുക്കി; തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഭർത്താവിനെ രക്ഷിച്ചു
ശരണ്യ (image credits: social media)
sarika-kp
Sarika KP | Published: 07 Oct 2024 09:09 AM

ആലപ്പുഴ: വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തലവടി മാളിയേക്കൽ ശരണ്യ (34) ആണ് മരിച്ചത്. വിദേശത്തേക്ക് ജോലിക്ക് പോകാനിരിക്കെയായിരുന്നു ശരണ്യ. ഭാര്യയുടെ വിയോഗം താങ്ങാനാകാതെ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും പോലീസിന്റെയും നാട്ടുക്കാരുടെയും സമയോചിത ഇടപെടലിൽ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ടാണ് സംഭവം.

വിദേശത്ത് ജോലിച്ചെയ്തിരുന്ന ശരണ്യ നാട്ടിലെത്തിയശേഷം പുതിയ വിസയിൽ വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജൻസിക്ക് വിസയ്ക്കും വിമാന ടിക്കറ്റിനുമുള്ള പണം കൈമാറിയിരുന്നതായാണ് സൂചന. തുടർന്ന് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് താൻ തട്ടിപ്പിനിരയായെന്നു ശരണ്യ മനസ്സിലാക്കിയത്. ഇതിനെ തുടർന്ന് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. നാട്ടുകാർ ശരണ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also read-Husband Kills Wife: കാസര്‍കോട് ഭാര്യയെ തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സംഭവം അറിഞ്ഞ് എത്തിയവർ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് എത്തി ശരണ്യയുടെ ഭർത്താവ് അരുണിനോട് വിവരങ്ങൾ അന്വേഷിച്ചശേഷം നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ അരുൺ വീടിനുള്ളിൽ കയറി വാതിൽ പൂട്ടിയ ശേഷം തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസും നാട്ടുകാരും ചേർന്ന് വാതിൽ തകർത്ത് അകത്തു കയറി കുടുക്ക് അറുത്തുമാറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഏഴ് വർഷം മുൻപു വിവാഹിതരായ ഇവർക്കു മക്കളില്ല.

ശരണ്യ വിസയ്ക്ക് പണം നൽകിയ പാലാ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ വ്യക്തി തലവടിയിലെ പലരുടെ കൈയിൽനിന്നും വിസയ്ക്ക് പണംവാങ്ങിയതായും സൂചനയുണ്ട്. ഏജൻസിയെക്കുറിച്ച് കൂടുതൽ അന്വേഷണം എടത്വാ പോലീസ് എസ്.ഐ. എൻ. രാജേഷിന്റെ നേതൃത്വത്തിലാരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Latest News