5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rajendra Arlekar: ബിജെപി കേന്ദ്രനേതൃത്വവുമായി അടുത്ത ബന്ധം; ഗോവ മുന്‍മന്ത്രി; ആരാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍

Who is Kerala's New Governor Rajendra Arlekar: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്രനേതൃത്വവുമായും അടുത്ത ബന്ധമാണ് ആര്‍ലേകറിനുള്ളത്. ഇതിനു പുറമെ കറകളഞ്ഞ ആര്‍എസ്എസ്സുകാരനാണ് ഇദ്ദേഹം. ഗോവ സ്വദേശിയാണ് അർലേക്കർ .

Rajendra Arlekar: ബിജെപി കേന്ദ്രനേതൃത്വവുമായി അടുത്ത ബന്ധം; ഗോവ മുന്‍മന്ത്രി; ആരാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍
അമിത് ഷായ്ക്കൊപ്പം രാജേന്ദ്ര ആർലേകർ Image Credit source: ANI
sarika-kp
Sarika KP | Published: 24 Dec 2024 23:46 PM

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി. പുതിയ തീരുമാന പ്രകാരം കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും. കേരളത്തിന്റെ പുതിയ ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറിനെ ചുമതലപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. ഗോവയില്‍ നിന്നുള്ള നേതാവായ ആര്‍ലേകര്‍ ഉടന്‍ കേരള ഗവര്‍ണറായി ചുമതലയേറ്റെടുക്കും. ഇതോടെ ആരാണ് പുതിയ കേരള ​ഗവർണർ എന്നാണ് ചർച്ച.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്രനേതൃത്വവുമായും അടുത്ത ബന്ധമാണ് ആര്‍ലേകറിനുള്ളത്. ഇതിനു പുറമെ കറകളഞ്ഞ ആര്‍എസ്എസ്സുകാരനാണ് ഇദ്ദേഹം. ഗോവ സ്വദേശിയാണ് അർലേക്കർ . കേരളത്തിന്റെ 23-ാമത് ഗവര്‍ണറായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. ​ഗോവയിൽ നീണ്ട കാലം രാഷ്ട്രീയ പ്രവർത്തനം നടത്തി. 1989 മുതലാണ് ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാരംഭിച്ചത്. ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറി. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവല്പ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍, ഗോവ എസ്.സി ആന്റ് അദര്‍ ബാക്ക്‌വേര്‍ഡ് ക്ലാസസ് ഫിനാന്‍ഷ്യല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

Also Read : ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും; രാജേന്ദ്ര അർലേക്കർ കേരളത്തിലേക്ക്‌

2014ല്‍ മനോഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധവകുപ്പ് മന്ത്രിയായി നിയമിതനായിരുന്നു. ഇതേസമയം ആര്‍ലേക്കറിനെ ഗോവ മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്നു.എന്നാൽ ഏറ്റവും അവസാനഘട്ടത്തിൽ ലക്ഷ്മികാന്ത് പര്‍സേക്കറിനെ മുഖ്യമന്ത്രിയായി നിയമിക്കുകയായിരുന്നു. 2002-2007, 2012-2017 കാലഘട്ടങ്ങളിലാണ് അദ്ദേഹം എംഎല്‍എയായി സേവനമനുഷ്ഠിച്ചു. 2012 മുതല്‍ 2015 വരെ സ്പീക്കറായി. 2015ലെ ഗോവ മന്ത്രിസഭാ പുനഃസംഘടനയില്‍ ആര്‍ലേക്കര്‍ വനം പരിസ്ഥിതി മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2021 ജൂലായ് മാസത്തിലാണ് ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2023 ഫെബ്രുവരിയില്‍ ബിഹാറിന്റെ 29മാത് ഗവര്‍ണറായി നിയമിതനായി.

അതേസമയം മിസോറാം ഗവര്‍ണര്‍ ഡോ. ഹരി ബാബുവിനെ പുതിയ ഒഡിഷ ഗവര്‍ണറായി നിയമിച്ചു. ജനറല്‍ വി.കെ സിങ് മിസോറാം ഗവര്‍ണറാവും. അജയ് കുമാര്‍ ഭല്ലയാണ് മണിപ്പൂരിന്‍റെ പുതിയ ഗവര്‍ണര്‍. ചുമതല ഏറ്റെടുക്കുന്ന തീയതി മുതല്‍ പുതിയ ഗവര്‍ണര്‍മാരുടെ നിയമനം പ്രാബല്യത്തിലാകുമെന്ന് രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കി.

ആരിഫ് മുഹമ്മദ് ഖാന്റെ കാലയളവ്

2019 സെപ്റ്റംബർ 6നാണ് കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അഞ്ച് വർഷം പൂർത്തിയാകുന്നതോടെ അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞു. പദവിയിലുണ്ടായിരുന്ന അഞ്ച് വർഷവും സംസ്ഥാന സർക്കാറുമായി നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത്. സർക്കാറിനെതിരെ രാജ്യസഭയില്‍ പത്രസമ്മേളനം വിളിക്കുന്ന അപൂർവ്വ നിമിഷത്തിനും ആരിഫ് മുഹമ്മദ് ഖാന്റെ കാലയളവ് സാക്ഷ്യം വഹിച്ചു.

കാലാവധി പൂർത്തിയായോ അതിനുമുൻപോ ഗവർണർസ്ഥാനത്ത് ഒഴിവുവരുമ്പോൾ ആ സ്ഥാനത്തേക്ക് പുതിയ ആളെ രാഷ്ട്രപതി നിയമിച്ച് വിജ്ഞാപനം ഇറക്കും. കാലാവധി കഴിഞ്ഞുപോകുന്ന ഗവർണർ പുതിയ ഗവർണർക്ക് ചുമതല കൈമാറുകയല്ല, ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ സത്യപ്രതിജ്ഞചെയ്ത് പുതിയ ഗവർണർ സ്ഥാനമേറ്റെടുക്കുകയാണ്.

Latest News