Wayanad, Chelakkara By- Election 2024 : ഐടിക്കാർക്കു മുതൽ ദിവസ വേതനക്കാർക്കു വരെ തിരഞ്ഞെടുപ്പ് സ്പെഷ്യൽ അവധി
By-Election 2024, Paid leave for employees : പാലക്കാട് കൽപ്പാത്തി രഥോത്സവത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് 20 ലേക്ക് നീട്ടിയിരുന്നു. പാലക്കാട് 18 നാണ് പരസ്യ പ്രചാരണം അവസാനിക്കുന്നത്.
തിരുവനന്തപുരം: കേരളം ഉറ്റു നോക്കുന്ന വയനാട് ലോക്‌സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നാളെയാണ്. ഇന്നലെ പ്രചാരണത്തിന്റെ കലാശക്കൊട്ടായിരുന്നു. ഇന്നത്തെ ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം നാളെ ഈ മണ്ഡലങ്ങളിലെ വോട്ടർമാർ ജനവിധി തീരുമാനിക്കും.
ഈ സാഹചര്യത്തിൽ എല്ലാവരും വോട്ട് ചെയ്യുക എന്ന ഉദ്ദേശത്തോടെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് തൊഴിൽ വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുകയാണ്. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ടെടുപ്പ് ദിവസം പോളിങ് സ്‌റ്റേഷനിൽ പോയി വോട്ടു ചെയ്യാനാണ് പ്രധാനമായും ഈ ഉത്തരവ് കൊണ്ടു വന്നത്.
ഇങ്ങനെ ജില്ലയ്ക്കു പുറത്തു നിന്നുള്ളവർ വോട്ട് ചെയ്യാൻ അനുമതി ചോദിച്ചാൽ നൽകണമെന്ന് തൊഴിലുടമകൾക്കും പ്രത്യേക നിർദ്ദേശമുണ്ട്. ഐടി, പ്ലാന്റേഷൻ ഉൾപ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ കാഷ്വൽ, ദിവസ വേതന തൊഴിലാളികൾക്കും വേതനത്തോടു കൂടിയ അവധി ബാധകമാണ് എന്നാണ് ഉത്തരവിലുള്ളത്.
ALSO READ – കെഎസ്ആര്‍ടിസി ബസ് ഇടിച്ച വിധവയുടെ വലതുകൈ മുറിച്ചുമാറ്റി
പാലക്കാട് കൽപ്പാത്തി രഥോത്സവത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് 20 ലേക്ക് നീട്ടിയിരുന്നു. പാലക്കാട് 18 നാണ് പരസ്യ പ്രചാരണം അവസാനിക്കുന്നത്. മണ്ഡലങ്ങളിൽ എൽ ഡി എഫും യു ഡി എഫും തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. ശക്തി തെളിയിക്കാൻ എൻ ഡി എ യും ഇരു മുന്നണികൾക്കൊപ്പം തന്നെ ഉണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വോട്ടു പിടിക്കാൻ മുഴുവൻ നേതാക്കളെയും കളത്തിൽ ഇറക്കാനുള്ള ശ്രമത്തിലായിരുന്നു മൂന്ന് മുന്നണികളും. ചേലക്കരയിൽ എൽ ഡി എഫിനായി യു ആർ പ്രദീപും യു ഡി എഫിനായി രമ്യ ഹരിദാസും എൻ ഡി എയ്ക്കായി കെ ബാലകൃഷ്ണനുമാണ് മത്സര രംഗത്തുള്ളത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയാണ് യു ഡി എഫിന്റെ പോരാളി. സി പി ഐ നേതാവ് സത്യൻ മൊകേരിയാണ് എൽ ഡി എഫിനായി രംഗത്ത്. നവ്യ ഹരിദാസ് ആണ് എൻ ഡി എ സ്ഥാനാർഥി.