5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Theater Water Tank Broken: സിനിമ തിയേറ്ററിലെ വാട്ടർ ടാങ്ക് തകർന്നു വീണു; നാല് പേർക്ക് പരിക്കേറ്റു

Water Tank Broken ​In Theater: അപകടത്തിന് പിന്നാലെ വാട്ടർ ടാങ്ക് പൊട്ടി മുകളിൽ നിന്ന് വെള്ളം തിയേറ്ററിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. വാട്ടർ ടാങ്കിനൊപ്പം കെട്ടിടത്തിലെ സിമന്റ് കട്ടകളും സീലിങ്ങും സീറ്റിലേക്ക് വീണാണ് സിനിമ കാണാനെത്തിയവർക്ക് പരിക്കേറ്റിരിക്കുന്നത്. സംഭവത്തെ തുടർന്ന് സിനിമ പ്രദർശനം താൽക്കാലികമായി നിർത്തിവച്ചു.

Theater Water Tank Broken: സിനിമ തിയേറ്ററിലെ വാട്ടർ ടാങ്ക് തകർന്നു വീണു; നാല് പേർക്ക് പരിക്കേറ്റു
തിയേറ്ററിനുള്ളിൽ പൊളുഞ്ഞുവീണ വാട്ടർ ടാങ്ക് (Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 09 Nov 2024 23:52 PM

കണ്ണൂർ: സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടർ ടാങ്ക് തകർന്ന് നാല് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. കണ്ണൂർ മട്ടന്നൂരിലെ സഹിന സിനിമാസിലായിരുന്നു അപകടം നടന്നത്. ഇന്ന് വൈകിട്ട് 6.15 ഓടെയാണ് സംഭവം. തിയേറ്ററിന്റെ ഒരു ഭാഗത്ത് കോൺക്രീറ്റ് റൂഫിന് മുകളിലായി വാട്ടർ ടാങ്ക് ഉണ്ടായിരുന്നു. അതാണ് തകർന്ന് വീണത്. ടാങ്ക് തകർന്നതോടെ റൂഫും തകർന്ന് തിയേറ്ററിന് ഉള്ളിലേക്ക് പതിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ വാട്ടർ ടാങ്ക് പൊട്ടി മുകളിൽ നിന്ന് വെള്ളം തിയേറ്ററിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. വാട്ടർ ടാങ്കിനൊപ്പം കെട്ടിടത്തിലെ സിമന്റ് കട്ടകളും സീലിങ്ങും സീറ്റിലേക്ക് വീണാണ് സിനിമ കാണാനെത്തിയവർക്ക് പരിക്കേറ്റിരിക്കുന്നത്.

സംഭവത്തെ തുടർന്ന് സിനിമ പ്രദർശനം താൽക്കാലികമായി നിർത്തിവച്ചു. സീലിങ്ങിന് അടിയിൽ കുടുങ്ങിയ സിനിമ കാണുകയായിരുന്നയാളുകൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് സാരമായ പരിക്കുണ്ടെന്നാണ് വിവരം. അപകടത്തെ തുടർന്ന് തിയേറ്ററിലെത്തി നാട്ടുകാർ പ്രതിഷേധിച്ചു. പരിക്കേറ്റയാളുകളെ തിയേറ്ററുമായി ബന്ധപ്പെട്ട ആരും തിരിഞ്ഞു നോക്കുന്നില്ല എന്നും നാട്ടുകാർ പ്രതിഷേധത്തിനിടെ ആരോപിച്ചു.