5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Water Metro Collision: ഫോർട്ട് കൊച്ചിയിൽ വാട്ടർ മെട്രോകൾ തമ്മിൽ കൂട്ടിയിടിച്ചു; ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

Kochi Water Metros Collision: ഫോർട്ട് കൊച്ചിയിൽ നിന്നും തിരികെ ഹൈകോർട്ട് ടെർമിനലിലേക്ക് വരികയായിരുന്ന മെട്രോയും, ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന മെട്രോയും തമ്മിലാണ് കൂട്ടിയിടി ഉണ്ടായത്.

Water Metro Collision: ഫോർട്ട് കൊച്ചിയിൽ വാട്ടർ മെട്രോകൾ തമ്മിൽ കൂട്ടിയിടിച്ചു; ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല
കൊച്ചി വാട്ടർ മെട്രോ (Image Credits: Narendra Modi Facebook)
nandha-das
Nandha Das | Published: 03 Nov 2024 14:48 PM

കൊച്ചി: ഫോർട്ട് കൊച്ചിക്ക് സമീപത്ത് വാട്ടർ മെട്രോകൾ തമ്മിൽ കൂട്ടിയിടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിയിൽ ആർക്കും പരിക്ക് പറ്റിയതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഫോർട്ട് കൊച്ചിയിൽ നിന്നും തിരികെ ഹൈകോർട്ട് ടെർമിനലിലേക്ക് വരികയായിരുന്ന മെട്രോയും, ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന മെട്രോയും തമ്മിലാണ് കൂട്ടിയിടി ഉണ്ടായത്. ഫോർട്ട് കൊച്ചിയിൽ നിന്നും തിരികെ ഹൈകോർട്ട് ടെർമിനലിലേക്ക് വരികയായിരുന്ന മെട്രോ പുറകോട്ടെടുക്കുന്നതിനിടെ  ആണ് അപകടം ഉണ്ടായത്.

രണ്ടു മെട്രോകളും തമ്മിൽ കൂട്ടിയിടിച്ചതോടെ എമർജൻസി അലാറം മുഴങ്ങാൻ തുടങ്ങി. അതിന് തൊട്ടു പിന്നലെ എമർജൻസി ഡോർ തനിയെ തുറക്കുകയും ചെയ്തു. ഇതോടെ മെട്രോയിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി ബഹളം വെക്കാൻ തുടങ്ങി. തുടർന്ന്, ജീവനക്കാർ തന്നെ വന്ന് അവരെ സമാധാനിപ്പിക്കുകയായിരുന്നു.

ALSO READ: ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിച്ചാൽ വിദേശജോലിയ്ക്ക് പോലും തടസമാവും; മുന്നറിയിപ്പുമായി എംവിഡി

അതേസമയം, കഴിഞ്ഞ ദിവസം കടവന്ത്ര മെട്രോ സ്റ്റേഷനിലും അപായ മുന്നറിയിപ്പ് മുഴങ്ങിയിരുന്നു. അഗ്നിസുരക്ഷാ സംവിധാനം പരിശോധിക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക തകരാർ മൂലമായിരുന്നു സൈറൺ മുഴങ്ങിയത്. യാത്രക്കാർ ഉടൻ ഒഴിഞ്ഞു പോകണമെന്നും, അപകടം സംഭവിക്കാൻ പോകുന്നുവെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. വൈകുന്നേര സമയത്താണ് സംഭവം ഉണ്ടായത്. അതുകൊണ്ട് തന്നെ നിരവധി യാത്രക്കാർ സ്റ്റേഷനിൽ ഉണ്ടായിരുന്നു.

രണ്ട് മിനിറ്റിൽ താഴെ മാത്രമാണ് അലാറം മുഴങ്ങിയത്. തകരാർ പരിഹരിച്ച ശേഷം സ്റ്റേഷൻ സുരക്ഷിതമാണെന്ന് യാത്രക്കാരെ അനൗൺസ്‌മെന്റ് നടത്തി അറിയിച്ചു. തുടർന്ന്, പോലീസ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.