'വസ്തുവിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ? ജോലി കിട്ടുമ്പോൾ വീട്ടാം; ഈ ഫോട്ടോ ഫ്ലക്സ് വയ്ക്കണം’; നൊമ്പരമായി കുറിപ്പ് | viral facebook post of demise of sneha anna jose Malayalam news - Malayalam Tv9

Viral Post: ‘വസ്തുവിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ? ജോലി കിട്ടുമ്പോൾ വീട്ടാം; ഈ ഫോട്ടോ ഫ്ലക്സ് വയ്ക്കണം’; നൊമ്പരമായി കുറിപ്പ്

Published: 

06 Oct 2024 08:02 AM

Viral Post: അന്ത്യയാത്രയ്ക്ക് ഒരുക്കുമ്പോൾ പുതിയ സെറ്റ് ഉടുപ്പിക്കണം. ചുറ്റും റോസാപ്പൂക്കൾ വയ്ക്കണമെന്നും സ്നേഹ അപ്പനോട് പറഞ്ഞതായി കുറിപ്പിൽ പറയുന്നു.

Viral Post: വസ്തുവിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ? ജോലി കിട്ടുമ്പോൾ വീട്ടാം; ഈ ഫോട്ടോ ഫ്ലക്സ് വയ്ക്കണം’; നൊമ്പരമായി കുറിപ്പ്

സ്നേഹ അന്ന ജോസ് (image credits: facebook)

Follow Us On

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പല കുറിപ്പുകളും ചിലപ്പോൾ വായിക്കുന്നവരെയും ആഴത്തിൽ നൊമ്പരപ്പെടുത്താം. അത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാൻസർ ബാധിച്ച് മരിച്ച യുവതിയും അവസാന ആ​ഗ്രഹം പറഞ്ഞുള്ള ഒരു കുറിപ്പാണ് സൈബർ ലോകത്തെ വേദനിപ്പിച്ചത്. ഷാജി കെ മാത്തൻ എന്നയാളാണ് സഹോദരിയുടെ മകളുടെ വിയോഗത്തെപ്പറ്റി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.

കാൻസർ ബാധിച്ചാണ് 26 കാരി സ്നേഹ അന്ന ജോസ് മരിച്ചത്. അസുഖം ചെറുതല്ലെന്നറിഞ്ഞിട്ടും പുഞ്ചിരിയോടെ സ്നേഹ നേരിട്ടു. എഞ്ചിനിയറിങ്ങ് അവസാന വർഷമെത്തുമ്പോൾ അസുഖബാധിതയായിട്ടും 90% ലധികം മാർക്ക് നേടിയെന്നും. ഗൂഗിളിൽ കയറി മരുന്നുകളും, ചികിത്സകളും മനസിലാക്കി അപ്പനോട് സംസാരിക്കുമെന്നും സനേഹ പറയുമെന്ന് കുറിപ്പിൽ പറയുന്നു. വസ്തുവിറ്റോ, കടം വാങ്ങിയോ ചികിൽസകൾ നടത്തണം. രോഗം മാറി ജോലിയിൽ കയറിയാൽ കടങ്ങളെല്ലാം വീട്ടാം. എന്നാൽ രണ്ട് തവണ രോ​ഗം സ്നേഹയെ ബാധിച്ചു. ചികിൽസകൾ വിഫലമായ ഘട്ടത്തിൽ ബാക്കിയുള്ള ചില ആഗ്രഹങ്ങളും അപ്പനെ അറിയിച്ചു. മരിക്കുമ്പോൾ പത്രത്തിൽ വാർത്ത നൽകണമെന്ന് അതിനൊപ്പം ചേർക്കേണ്ട ചിത്രം തിരഞ്ഞെടുത്തു നൽകിക്കൊണ്ട് അവൾ പറഞ്ഞു. ഫ്ളെക്സ് വയ്ക്കുന്നെങ്കിൽ അതിലും ഇതേ ഫോട്ടോ ഉൾപ്പെടുത്തണം. അന്ത്യയാത്രയ്ക്ക് ഒരുക്കുമ്പോൾ പുതിയ സെറ്റ് ഉടുപ്പിക്കണം. ചുറ്റും റോസാപ്പൂക്കൾ വയ്ക്കണമെന്നും സ്നേഹ അപ്പനോട് പറഞ്ഞതായി കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കുവാൻ….ഇത് എൻ്റെ സ്നേഹമോൾ..
എൻ്റെ സഹോദരി ഷീജയുടെ
ഒരേയൊരു മകൾ..
സ്നേഹയെന്ന പേരു തിരഞ്ഞെടുത്തത് ഞാനായിരുന്നു.
പേരുപോലെ തന്നെ സ്നേഹവും, അച്ചടക്കവും, വിനയവുമുള്ളവൾ.
പത്താംതരം വരെ പഠനത്തിൽ മെല്ലെപ്പോക്ക്.
പിന്നീടവൾ സ്വപ്നം കാണുവാൻ തുടങ്ങി..
11, 12 ൽ മികച്ച മാർക്കുകൾ,
എഞ്ചിനിയറിങ്ങ് അവസാന വർഷമെത്തുമ്പോൾ അസുഖബാധിതയായിട്ടും 90% ലധികം മാർക്ക്.
അവളെ പിടികൂടിയ അസുഖം ചെറുതല്ല ന്നറിഞ്ഞിട്ടും അവൾ പുഞ്ചിരിച്ചു.
ഗൂഗിളിൽ കയറി മരുന്നുകളും, ചികിത്സകളും മനസിലാക്കി അപ്പനോട് പറഞ്ഞു വസ്തുവിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ ..
ജോലി കിട്ടുമ്പോൾ ഞാൻ വീട്ടാം.
അങ്ങനെ മജ്ജ മാറ്റിവെച്ചു…
ശേഷം അവൾ സ്വപ്നം കണ്ട ചെറിയ ജോലിയിൽ കയറി .
ചെറുചിരികളുമായി സന്തോഷം പങ്കിട്ടു പോന്നപ്പോൾ
രണ്ടര വർഷത്തിനു ശേഷം അവളെ തേടി വീണ്ടുമതെ അസുഖമെത്തി…
ചില ക്യാൻസറങ്ങനെയാണ്.
രണ്ടാമതും മജ്ജ മാറ്റിവെച്ചു..
അവൾക്കായി എല്ലാ ചികിത്സകളും ചെയ്തു
ഇന്നിപ്പോൾ എല്ലാം വിഫലം..

ഇനിയും കുറച്ച് ആഗ്രഹങ്ങൾ ബാക്കിയുണ്ട്.പത്രത്തിൽ കൊടുക്കേണ്ടതായ ഫോട്ടോ ഇതായിരിക്കണം..ഫ്ലക്സ് വെക്കുകയാണങ്കിൽ ഈ ഫോട്ടോ തന്നെ വേണം..പുതിയ സെറ്റ് ഉടുപ്പിക്കണം.. ചുറ്റും റോസാ പൂക്കൾ വേണം..ഇനി ഞങ്ങൾക്ക് ചെയ്തു തീർക്കുവാൻ നിൻ്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം..

ധാരാളം മെസേജുകളും, വിളികളും വരുന്നതിനാൽ
വ്യക്തമായ ഒരു പോസ്റ്റിടുകയാണ്…
ഫോണെടുക്കുവാൻ പലപ്പോഴും കഴിയാറില്ല…
ക്ഷമിക്കുക.

മുള വന്ന സവാള ഒഴിവാക്കേണ്ട... ഇവ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം
ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
Exit mobile version