5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suresh Gopi: മുനമ്പത്തേത് നാലക്ഷരമുള്ള കിരാതം; വഖഫിനെതിരെയുള്ള പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്കെതിരെ പരാതി

Suresh Gopi's Statement Against Waqf Board: സുരേഷ് ഗോപിയെ കൂടാതെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണും ഇതേവേദിയില്‍ വഖഫ് വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. പതിനെട്ടാം പടിക്ക് താഴെയിരിക്കുന്ന വാവര് താന്‍ ഇത് വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാല്‍ ശബരിമല വഖഫിന്റേതാകുമോയെന്ന് ഗോപാലകൃഷ്ണന്‍ ചോദിച്ചു.

Suresh Gopi: മുനമ്പത്തേത് നാലക്ഷരമുള്ള കിരാതം; വഖഫിനെതിരെയുള്ള പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്കെതിരെ പരാതി
സുരേഷ് ഗോപി (Image Credits: PTI)
shiji-mk
SHIJI M K | Updated On: 10 Nov 2024 06:26 AM

കോഴിക്കോട്: വഖഫ് ബോര്‍ഡിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. സുരേഷ് ഗോപിയുടെ പ്രസ്താവന മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാണിച്ച് കെപിസിസി മീഡിയ പാനലിസ്റ്റ് വി ആര്‍ അനൂപാണ് പരാതി നല്‍കിയത്. വയനാട് കമ്പളക്കാട് പോലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചത്.

വയനാട് കമ്പളക്കാട് നടന്ന പൊതുയോഗത്തിലാണ് വഖഫിനെതിരെ സുരേഷ് ഗോപി പരാമര്‍ശം നടത്തിയത്. മുനമ്പത്തേത് നാലക്ഷരമുള്ള കിരാതമാണ്. ആ നാലക്ഷര ബോര്‍ഡിന്റെ പേര് താന്‍ ഇവിടെ പറയില്ല. ആ കിരാതത്തെ ഭാരതത്തില്‍ ഒതുക്കിയിരിക്കും. അമിത് ഷാ അയച്ചൊരു വീഡിയോ ഉണ്ട്, അതിവിടെ പ്രചരിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Also Read: Waqf Board : വഖഫ് ബോർഡ് റിയൽ എസ്റ്റേറ്റ് കമ്പനിയെന്ന് തിരുമല ദേവസ്ഥാനം ചെയർമാൻ; ഭരണഘടനാവിരുദ്ധ സ്ഥാപനമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ

കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ അങ്കലാപ്പാണ്. അവരുടെയൊക്കെ രാഷ്ട്രീയത്തിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തനമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അതിനെതിരെ നീക്കം നടത്താന്‍ സാധിക്കാത്ത ഗതിക്കെട്ട അവസ്ഥയിലാണ് കുഞ്ഞാലിക്കുട്ടിയെല്ലാം ഉള്ളത്. കോടതിക്ക് പുറത്തുവെച്ച് തീര്‍ക്കാമെന്നാണ് അവര്‍ മുനമ്പത്ത് എത്തിയപ്പോള്‍ പറഞ്ഞത്. അതെല്ലാം വലിയ തട്ടിപ്പാണ്.

സുരേഷ് ഗോപിക്കെതിരായുള്ള പരാതി

ഇങ്ങനെ പറയുന്നതിലൂടെ ഏത് കോടതി എന്നാണ് അവര്‍ ഉദ്ദേശിച്ചത്. ആ ബോര്‍ഡിന്റെ കോടതിയാണോ, അതിന് പുല്ലുവില നല്‍കാന്‍ പറ്റില്ല. കോടതിക്ക് പുറത്ത് വെച്ചും തീര്‍ക്കേണ്ട. ഇതെല്ലാം ഞങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ വെച്ച് തീര്‍ത്തോളാം. ബില്‍ എല്ലാം പുല്ല് പോലെ പാസാക്കാമായിരുന്നു. എന്നാല്‍ രാഷ്ട്രീയ മര്യാദയുടെ പേരിലാണ് ജോയിന്റ് പാര്‍ലമെന്റ് കൗണ്‍സിലിന് കാര്യങ്ങള്‍ വിട്ടത്. അടുത്ത സമ്മേളനത്തില്‍ വിഷയത്തില്‍ തീര്‍പ്പ് വരും. ആ കിരാത വാഴ്ച മുളച്ചുയരാന്‍ അനുവദിക്കില്ലെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Also Read: Waqf Act : ഇതര മതസ്ഥരും മുസ്ലിം സ്ത്രീകളുമടങ്ങുന്ന ബോർഡ്; വഖഫ് നിയമം അടിമുടി മാറ്റാനൊരുങ്ങി കേന്ദ്രം

സുരേഷ് ഗോപിയെ കൂടാതെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണും ഇതേവേദിയില്‍ വഖഫ് വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. പതിനെട്ടാം പടിക്ക് താഴെയിരിക്കുന്ന വാവര് താന്‍ ഇത് വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാല്‍ ശബരിമല വഖഫിന്റേതാകുമോയെന്ന് ഗോപാലകൃഷ്ണന്‍ ചോദിച്ചു. അയ്യപ്പന്‍ ശബരിമലയില്‍ നിന്ന് ഇറങ്ങിപ്പോവേണ്ടി വരും. വേളാങ്കണ്ണി ഉള്‍പ്പെടെ അന്യാധീനപ്പെടാതിരിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Latest News