Kozhikode Ambulance Issue: രോഗിയുമായി പോയ ആംബുലൻസിന് യാത്രാതടസ്സം സൃഷ്ടിച്ച് ബൈക്കുകാരൻ; ലൈസൻസ് റദ്ദാക്കി എംവിഡി
Two-Wheeler Rider's Licence Canceled: ചെലവൂർ സ്വദേശി സി കെ ജഫ്നാസിന്റെ ലൈസൻസാണ് ആറുമാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. ഇതിനു പുറമെ 5000 രൂപ പിഴയും വിധിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്കാണ് സംഭവം.
കോഴിക്കോട്: അടിയന്തര ചികിത്സയ്ക്ക് രോഗിയുമായ പോയ ആംബുലൻസിനു യാത്രാതടസ്സം സൃഷ്ടിച്ചു ബൈക്കുകാരൻ ലൈസൻസ് എംവിഡി റദ്ദാക്കി. ചെലവൂർ സ്വദേശി സി കെ ജഫ്നാസിന്റെ ലൈസൻസാണ് ആറുമാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. ഇതിനു പുറമെ 5000 രൂപ പിഴയും വിധിച്ചു.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്കാണ് സംഭവം. രോഗിയുമായി മേപ്പാടിയിൽ നിന്നു കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്കു പോകുന്ന ആംബുലൻസിനാണ് യുവാവ് യാത്രാതടസ്സം സൃഷ്ടിച്ചത്. നിരന്തരം ഹോണ്‍ മുഴക്കിയിട്ടും സൈറണ്‍ അടിച്ചിട്ടും വഴി തന്നില്ലെന്നും ഏകദേശം 22 കിലോമീറ്ററിലധികം ദൂരം ഇയാള്‍ തടസ്സം സൃഷ്ടിച്ചുവെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. വൃക്ക അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി പോയ ആശുപത്രിയിലേക്ക് വരുന്ന ആംബുലൻസിന് മുന്നിൽ 9.15 -ഓടെയാണ് സ്കൂട്ടർ കയറിയത്. തുടർന്ന് ഒരു മണിക്കുറോളം തടസ്സം ഉണ്ടാക്കി. ഇത് കുന്നമംഗലം കാരന്തൂർ വരെ ആംബുലൻസിനു മുന്നിൽ വഴി മാറാതെ ഓടി.
ഇയാൾ ഇടയ്ക്കു കൈ കൊണ്ടു ആംബുലൻസ് ഡ്രൈവർക്കുനേരെ ആംഗ്യം കാണിച്ചതായും ഡ്രൈവർ പറഞ്ഞു. ഒടുവിൽ 11: 10ന് കാരന്തൂർ ജംക്‌ഷനിൽ എത്തിയപ്പോൾ റോഡിൽ തിരക്കായി. ഇതിനിടയിൽ ആംബുലൻസ് മെഡിക്കൽ കോളജ് റോഡിലേക്ക് കയറുകയായിരുന്നു. എത്തേണ്ട സമയത്തിനേക്കാൾ ഒരു മണിക്കൂർ വൈകിയാണ് ആംബുലൻസ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിയത്. ആംബുലൻസ് ഡ്രൈവർക്കൊപ്പമുള്ളവർ ആശുപത്രിയിൽ ബന്ധപ്പെട്ട സാഹചര്യത്തിൽ രോഗിക്ക് അടിയന്തര വൈദ്യ സഹായം നൽകി. സംഭവത്തിന്റെ ദൃശ്യങ്ങൾ ആംബുലൻസിൽ ഡ്രൈവർക്കൊപ്പമുള്ള യാത്രക്കാർ പകർത്തിയിരുന്നു. അപകടകരമായും യാത്രാ തടസ്സം ഉണ്ടാക്കിയ ബൈക്കിന്റെ നമ്പറും വിഡിയോയും ആർടിഒക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
അതേസമയം കഴിഞ്ഞ ദിവസം ആംബുലൻസ് ഗതാഗതക്കുരുക്കിൽപെട്ടു ചികിത്സ വൈകിയതിനെത്തുടർന്നു രണ്ടു രോഗികൾ മരിച്ചിരുന്നു. എടരിക്കോട് കളത്തിങ്കല്‍ വീട്ടില്‍ സുലൈഖ (54), വള്ളിക്കുന്ന് അരിയല്ലൂര്‍ കോട്ടാശ്ശേരി സ്വദേശി ഷജില്‍കുമാര്‍ (49) എന്നിവരാണ് മരിച്ചത്. കാക്കഞ്ചേരി ഭാഗത്താണ് ആംബുലന്‍സുകള്‍ കുടുങ്ങിക്കിടന്നത്. ഇതോടെ രോഗികള്‍ക്ക് യഥാസമയം ചികിത്സ നല്‍കാനായില്ല.