5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kollam Rape Case: കഴക്കൂട്ടത്ത് 20-കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; കൊല്ലം സ്വദേശികൾ പിടിയിൽ

Two Men Arrested for Assaulting 20 Year Old Woman: കൊല്ലത്തു നിന്നും കേബിൾ പണിക്കായി എത്തിയവരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സൂചന.

Kollam Rape Case: കഴക്കൂട്ടത്ത് 20-കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; കൊല്ലം സ്വദേശികൾ പിടിയിൽ
Representational Image (Image Credits: Freepik)
nandha-das
Nandha Das | Published: 27 Oct 2024 14:38 PM

തിരുവനന്തപുരം: കഴക്കൂട്ടം മംഗലപുരത്ത് വീട്ടിൽ കയറി 20 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. വീടിന്റെ സമീപത്ത് പണിക്കുവന്ന രണ്ടുപേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. നിലവിളിക്കാതിരിക്കാൻ വായിൽ തുണികയറ്റിയ ശേഷമായിരുന്നു പ്രതികളുടെ അക്രമം. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലത്തു നിന്നും കേബിൾ പണിക്കായി എത്തിയവരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സൂചന. പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞതായാണ് വിവരം. പീഡനത്തിനിരയായ പെൺകുട്ടി നഴ്‌സിംഗ് വിദ്യാർഥിനിയാണ്. വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കിയതോടെയാണ് പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറിയത്.

ALSO READ: മാരകായുധവുമായി പോലീസ് സ്റ്റേഷനിലേക്ക് കയറി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു; 19 വയസുകാരന് രണ്ടര വർഷം തടവ്

അക്രമികൾ ഇതിനു മുമ്പും ജോലി സംബന്ധമായി ഈ വീടിന്റെ പരിസരത്ത് വന്നിട്ടുണ്ടെന്നാണ് വിവരം. വീട്ടിൽ ആരും ഉണ്ടാകാത്ത സമയം, നേരത്തെ തന്നെ നോക്കി വെച്ച ശേഷമാണ് അക്രമികൾ വീട്ടിൽ കയറിയത്. പ്രതികളെ കണ്ട് പെൺകുട്ടി ഒച്ച വെക്കാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇരുവരും കൂടി ചേർന്ന് പെൺകുട്ടിയെ കീഴ്പ്പെടുത്തിയ ശേഷം വായിൽ തുണി കയറ്റുകയായിരുന്നു എന്നാണ് സൂചന.

സംഭവത്തിൽ പോലീസ് അന്വേഷണം നടന്നു വരികയാണ്. കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. പ്രതികളുടെ പശ്ചാത്തലവും പോലീസ് അന്വേഷിക്കുന്നുണ്ട്.