പ്രവാസികളെ ഇതിലേ ഇതിലേ...; ലൈസൻസ് പുതുക്കാൻ ദിവസം അഞ്ച് സ്ലോട്ട്, അനുവദിച്ചില്ലെങ്കിൽ നടപടി | transport minister kb ganesh kumar announces license renewal for nri malayali Malayalam news - Malayalam Tv9

License Renewal: പ്രവാസികളെ ഇതിലേ ഇതിലേ…; ലൈസൻസ് പുതുക്കാൻ ദിവസം അഞ്ച് സ്ലോട്ട്, അനുവദിച്ചില്ലെങ്കിൽ നടപടി

Updated On: 

07 Oct 2024 08:02 AM

NRI License Renewal: കേരളത്തിന് പുറത്തുതാമസിക്കുന്ന മലയാളികൾക്കായി ഒരുദിവസത്തെ ടെസ്റ്റിനുവേണ്ടിയുള്ള 40 സ്ലോട്ടുകളിൽ അഞ്ചെണ്ണം മാറ്റിവെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉത്തരവും ഇറക്കിയിട്ടുണ്ട്. ഇത് തരാൻ ഏതെങ്കിലും ഉദ്യോഗസ്ഥൻ മടിച്ചാൽ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. പ്രവൈറ്റ് സെക്രട്ടറിക്ക് പരാതി നൽകിയാൽ അപ്പോൾത്തന്നെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

License Renewal: പ്രവാസികളെ ഇതിലേ ഇതിലേ...; ലൈസൻസ് പുതുക്കാൻ ദിവസം അഞ്ച് സ്ലോട്ട്, അനുവദിച്ചില്ലെങ്കിൽ നടപടി

പ്രതീകാത്മക ചിത്രം. (​Image Credits: Social Media)

Follow Us On

തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് (NRI License Renewal) പുതിയ ലൈസൻസ് എടുക്കുന്നതിനും കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കുന്നതിനും ഇനി അധികം കാത്തിരിക്കേണ്ട. ഇതിനായി ഒരു ദിവസം അഞ്ചുസ്ലോട്ടുകൾ നീക്കിവെച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ (KB Ganesh Kumar) അറിയിച്ചു. ഇത് അനുവദിക്കാൻ ഏതെങ്കിലും ഉദ്യോഗസ്ഥർ മടിച്ചാൽ തന്റെ ഓഫീസിൽ പരാതിപ്പെടാമെന്നും ഉടൻ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിന് പുറത്തുതാമസിക്കുന്ന മലയാളികൾക്കായി ഒരുദിവസത്തെ ടെസ്റ്റിനുവേണ്ടിയുള്ള 40 സ്ലോട്ടുകളിൽ അഞ്ചെണ്ണം മാറ്റിവെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉത്തരവും ഇറക്കിയിട്ടുണ്ട്. ഇത് തരാൻ ഏതെങ്കിലും ഉദ്യോഗസ്ഥൻ മടിച്ചാൽ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. പ്രവൈറ്റ് സെക്രട്ടറിക്ക് പരാതി നൽകിയാൽ അപ്പോൾത്തന്നെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ലൈസൻസ് പുതുക്കാനോ പുതിയ ലൈസൻസ് എടുക്കുന്നതിനോ അപേക്ഷ നൽകിയാൽ ഒരു തീയതി ലഭിക്കും. ആ തീയതിയുമായി ആർടിഓയേയോ ജോയിന്റ് ആർടിഓയേയോ സമീപിച്ചാൽ നിങ്ങൾ ആവശ്യപ്പെടുന്ന ഏറ്റവും അടുത്ത തീയതി അനുവദിക്കുന്നതാണ്. തന്നില്ലെങ്കിലും മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് കർശന നിർദേശം ആർടിഒമാർക്കും ജോയിന്റ് ആർടിഒമാർക്കും ഉദ്യോഗസ്ഥർക്കും നൽകിയിട്ടുണ്ട്. ട്രാൻസ്‌പോർട്ട് കമ്മിഷണറുടേയും മന്ത്രിയെന്ന നിലയിൽ തന്റേയും ഉത്തരവ് നിലവിലുണ്ട്. അവർ അനുസരിച്ചേ പറ്റുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാലാവധി കഴിയുന്നതിന് ആറുമാസം മുമ്പേയും പ്രവാസി മലയാളികൾക്ക് ലൈസൻസ് പുതുക്കാം. തീർന്നാൽ ഒരുവർഷത്തിൽ ഉള്ളിൽവരെ ഫൈനടയ്ക്കാതെ പുതുക്കാനുള്ള അവസരമുണ്ട്. പക്ഷേ, ആ സമയത്ത് വാഹനംഓടിക്കുന്നതിന് അനുവാദമില്ല. അടുത്ത നാലുവർഷത്തിനുള്ളിൽ ഫൈനോടെ പുതുക്കാം. എന്നാൽ നാലുവർഷം കഴിഞ്ഞാണെങ്കിൽ ലേണേഴ്‌സ് ലൈസൻസ് ലഭിക്കുന്നതുമുതലുള്ള നടപടികളിലൂടെ വീണ്ടും കടന്നുപോകേണ്ടിവരുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

ഒരു ദിവസം എത്ര ഉണക്കമുന്തിരി കഴിക്കാം?
ചിയ സീഡ് കഴിക്കുമ്പോൾ ഈ അബദ്ധം ചെയ്യരുത്; മരണം വരെ സംഭവിക്കാം
രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...
കറിവേപ്പില കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
Exit mobile version