Thrissur Lok Sabha Election Result 2024: ഒരാഴ്ച നീളുന്ന ആഘോഷം; സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ സ്വീകരണം

Thrissur Lok Sabha Election Result 2024 Suresh Gopi: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറാണ് രണ്ടാം സ്ഥാനത്ത്. നാല് ലക്ഷത്തിലേറെ വോട്ടുകളാണ് സുരേഷ് ഗോപിക്ക് മണ്ഡലത്തില്‍ ആകെ ലഭിച്ചത്.

Thrissur Lok Sabha Election Result 2024: ഒരാഴ്ച നീളുന്ന ആഘോഷം; സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ സ്വീകരണം

Suresh Gopi Image: PTI

Published: 

05 Jun 2024 07:11 AM

തൃശൂര്‍: തൃശൂരില്‍ മിന്നും വിജയം കാഴ്ചവെച്ച സുരേഷ് ഗോപിക്ക് സ്വീകരണം. ഇന്ന് ഉച്ചയോടെ മണ്ഡലത്തിലെത്തുന്ന സുരേഷ് ഗോപിക്ക് വമ്പിച്ച സ്വീകരണമാണ് പാര്‍ട്ടി മണ്ഡലത്തില്‍ ഒരുക്കിയിരിക്കുന്നത്. കാല്‍ ലക്ഷം പ്രവര്‍ത്തകരാണ് സ്വീകരണത്തില്‍ പങ്കെടുക്കുക.

വന്‍ ഭൂരിപക്ഷത്തിലാണ് തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയം. 74686 (തെരഞ്ഞെടുപ്പ് കമ്മീന്റെ വെബ്‌സൈറ്റിലെ കണക്ക്) ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറാണ് രണ്ടാം സ്ഥാനത്ത്. നാല് ലക്ഷത്തിലേറെ വോട്ടുകളാണ് സുരേഷ് ഗോപിക്ക് മണ്ഡലത്തില്‍ ആകെ ലഭിച്ചത്.

ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശ്ശൂര്‍, നാട്ടിക, ഇരിഞ്ഞാലക്കുട, പുതുക്കാട് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്ന തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഏഴിലും ഭരണം സിപിഎമ്മിന്റെ കയ്യിലാണെങ്കിലും 2019-ലെ തിരഞ്ഞെടുപ്പില്‍ ടിഎന്‍ പ്രതാപന്‍ 415,089 വോട്ടിനാണ് തൃശ്ശൂരില്‍ നിന്നും വിജയിച്ചത്.

2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനാത്തായിരുന്നു സുരേഷ് ഗോപി. അന്ന് അദ്ദേഹം നേടിയത് 293,822 വോട്ടായിരുന്നു. സിപിഐയുടെ രാജാജി മാത്യു തോമസിന് ലഭിച്ചത് 321,456 വോട്ടാണ്. 2014ല്‍ സിഎന്‍ ജയദേവനാണ് തൃശ്ശൂരില്‍ നിന്നും വിജയിച്ചത്. 389,209 വോട്ടായിരുന്നു ജയദേവന്‍ നേടിയത്. 2009ല്‍ കോണ്‍ഗ്രസ്സിന്റെ പിസി ചാക്കോയും 2004ല്‍ സിപിഐയുടെ സികെ ചന്ദ്രപ്പനുമാണ് വിജയിച്ചത്.

കരുവന്നൂര്‍ വിഷയം തൃശ്ശൂരില്‍ എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ഇതാണോ തൃശ്‌സൂരില്‍ വിനയായയത് എന്ന് ഇനി പാര്‍ട്ടി തന്നെ പരിശോധിക്കേണ്ടി വരും. ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ കയ്യിലുണ്ടായിട്ടും ലോക്‌സഭാ മണ്ഡലം കൈ വിട്ടു പോയത് എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

അതേസമയം, 400 സീറ്റില്‍ വിജയിക്കുകയാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ലക്ഷ്യമാക്കി വെച്ചിരുന്നത് തന്നെ. എന്നാല്‍ അതിന് സാധിച്ചില്ലെന്ന് മാത്രമല്ല, അവര്‍ക്ക് ശക്തമായൊരു പ്രതിക്ഷം ഉണ്ടായിരിക്കുകയാണ്. അതും ബലാബലത്തില്‍ തന്നെയാണ് രണ്ട് മുന്നണികളും നില്‍ക്കുന്നത്. വളരെ കുറച്ച് സീറ്റിന്റെ വ്യത്യാസമാണ് ഇരുകൂട്ടരും തമ്മിലുള്ളത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 300 സീറ്റ് തികയ്ക്കാന്‍ എന്‍ഡിഎക്ക് സാധിച്ചിട്ടില്ല. വെറും 292 സീറ്റുകളാണ് ബിജെപി നേടിയിരിക്കുന്നത്. 233 സീറ്റുകളുമായി ഇന്‍ഡ്യ സഖ്യം തൊട്ടുപിന്നില്‍ തന്നെയുണ്ട്. ആര് കൂറുമാറിയാലും അത് ബിജെപിക്കും ഇന്‍ഡ്യ മുന്നണിക്കും കനത്ത തിരിച്ചടി തന്നെയായിരിക്കും. വരുന്ന ദിവസങ്ങളില്‍ അധികാരത്തിലേക്ക് ആരെത്തും എന്നതില്‍ വ്യക്തമായ ചിത്രം ലഭിക്കും.

Related Stories
Paramekkavu Fireworks: പാറമേക്കാവിന്റെ പ്രതിനിധി പരീക്ഷ പാസായി; വെടിക്കെട്ടിന് അനുമതി നൽകി എഡിഎം
Nimisha Priya : നിമിഷപ്രിയയുടെ വധശിക്ഷ; വിഷയത്തിൽ ഇടപെട്ട് സഹായം നൽകാൻ തയ്യാറാണെന്ന് ഇറാൻ
Kerala Lottery Results: ഇന്നത്തെ ഭാഗ്യവാനെ കാത്തിരിക്കുന്നത് 80 ലക്ഷം രൂപ; നേടിയത് നിങ്ങളോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
Uma Thomas: സീറ്റിൽനിന്നു എഴുന്നേറ്റു; റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം എംഎൽഎയും താഴേക്ക്; ഉമ തോമസിന്റെ അപകട ദൃശ്യങ്ങൾ പുറത്ത്
NDPS Act: കഞ്ചാവ് കേസിൽ വധശിക്ഷ വരെ കിട്ടാം, 30 വർഷം വരെ തടവ്; രക്ഷപെടാനും എളുപ്പം
Rajendra Vishwanath Arlekar: ​ഗോവ നിയമസഭയിൽ കടലാസില്ലാതാക്കിയ സ്പീക്കർ, രാജേന്ദ്ര അർലെക്കർ ​കേരള ഗവർണറാകുമ്പോൾ എന്തൊക്കെ മാറും?
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?