5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thiruvalla Municipality: റീലുണ്ടാക്കാൻ, ഒരു ഞായറാഴ്ച പൗരന്‌ അവകാശമുണ്ടെന്ന് കളക്ടർബ്രോ; നടപടിയില്ലെന്ന് മന്ത്രി, തിരുവല്ലയിലെ റീലിൽ ചർച്ച

Thiruvalla Municipality Viral Reel: എത്രയോ ഉയർന്ന തസ്തികയിലിരിക്കുന്നവർ ജോലിസമയത്തും‌, ജോലിയുടെ പേരിലും, ജോലിസ്ഥലത്തും അല്ലാതെയും ചെയ്ത്‌ കൂട്ടുന്നതിനെക്കാൾ നിരുപദ്രവകരമായ കാര്യവും ഏറെ നിലവാരം പുലർത്തുന്നതാണ്‌ ഇവരുടെ കലാസൃഷ്ടി

Thiruvalla Municipality: റീലുണ്ടാക്കാൻ, ഒരു ഞായറാഴ്ച പൗരന്‌ അവകാശമുണ്ടെന്ന് കളക്ടർബ്രോ; നടപടിയില്ലെന്ന് മന്ത്രി, തിരുവല്ലയിലെ റീലിൽ ചർച്ച
എൻ പ്രശാന്ത് ഐഎഎസ് , റീൽ (Screen Grab)
arun-nair
Arun Nair | Updated On: 03 Jul 2024 19:55 PM

തിരുവനന്തപുരം: തിരുവല്ല നഗരസഭയിലെ ജീവനക്കാരുടെ റീലാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. നിരവധി പേരാണ് വിഷയം അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെ പ്രതികരണം അറിയിച്ചത്. ഉദ്യോസ്ഥർക്കതിരെ അച്ചടക്ക നടപടി വരെ എത്തിയ വിഷയത്തിൽ ചില പ്രമുഖരും തങ്ങളുടെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് കളക്ടർ ബ്രോ എൻ പ്രശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റാണ്.

റീലുണ്ടാക്കാനും പോസ്റ്റിടാനും ഒരു ഞായറാഴ്ച ദിനത്തിൽ, പൊതുസ്ഥലത്ത്‌ ഒരു പൗരന്‌ അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമപരിജ്ഞാനം. എത്രയോ ഉയർന്ന തസ്തികയിലിരിക്കുന്നവർ ജോലിസമയത്തും‌, ജോലിയുടെ പേരിലും, ജോലിസ്ഥലത്തും അല്ലാതെയും ചെയ്ത്‌ കൂട്ടുന്നതിനെക്കാൾ നിരുപദ്രവകരമായ കാര്യവും ഏറെ നിലവാരം പുലർത്തുന്നതാണ്‌ ഇവരുടെ കലാസൃഷ്ടി എന്നായിരുന്നു വിഷയത്തിൽ എൻ പ്രശാന്ത് ഫേസ്ബുക്കിലൂടെ പറഞ്ഞത്.

കളക്ടർ ബ്രോയുടെ പോസ്റ്റിങ്ങനെ

ഒമ്പത്‌ മണിക്ക്‌ മുന്നെയും, അഞ്ച്‌ മണി കഴിഞ്ഞും ഞായറാഴ്ചയും മറ്റ്‌ അവധിദിവസങ്ങളിലുമൊക്കെ കുറച്ച്‌ സർക്കാറുദ്യോഗസ്ഥർ ജോലി ചെയ്യുന്നത്‌ നിയമം അനുശാസിക്കുന്നത്‌ കൊണ്ടല്ല. അസംബ്ലി കൂടിയിരിക്കുന്ന ഈ സമയത്ത്‌ പല ഉദ്യോഗസ്ഥരും രാത്രി ഏറെവൈകിയാണ്‌ ഓഫീസ്‌ വിട്ട്‌ പോകുന്നത്‌. ആ കുറച്ച്‌ പേർക്ക്‌ അങ്ങനെ തോന്നുന്നത്‌ കൊ‌ണ്ടാണ്‌ ഈ സിസ്റ്റം ഇങ്ങനെയെങ്കിലും ഓടുന്നത്‌‌ അങ്ങനെ ചട്ടങ്ങൾക്കപ്പുറം മനസ്സറിഞ്ഞ്‌ ജോലി ആസ്വദിച്ച്‌ ചെയ്യുന്നവർ ഒരോളത്തിൽ enjoy ചെയ്ത്‌ പണിയെടുക്കട്ടെ.‌ ‌. അസൂയ, കുശുമ്പ്‌, പുച്ഛം – മലയാളിഗുണത്രയം.

സംഭവത്തിൽ ഇതുവരെ

തിരുവല്ല നഗരസഭയിലെ വൈറൽ റീലിൽ ആദ്യം ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി വന്നെങ്കിലും പിന്നീട് ഞായറാഴ്ച ദിനത്തിലെ റീലിന് ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നതായും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.