എംടിയുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേര്‍ കസ്റ്റഡിയിൽ | theft at MT Vasudevan Nair's house; Cook and relative in custody Malayalam news - Malayalam Tv9

Theft in MT House: എംടിയുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേര്‍ കസ്റ്റഡിയിൽ

Published: 

06 Oct 2024 11:25 AM

Theft at MT Vasudevan Nair's House: പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന ബന്ധു പ്രകാശന്‍ എന്നിവരാണ് കസ്റ്റിഡിയിൽ. അഞ്ചു വര്‍ഷമായി എംടിയുടെ വീട്ടിലെ പാചകക്കാരിയാണ് ശാന്ത.

Theft in MT House: എംടിയുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേര്‍ കസ്റ്റഡിയിൽ

എം ടി വാസുദേവൻ നായർ (Image Credits: Social Media)

Follow Us On

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിലുണ്ടായ മോഷണത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന ബന്ധു പ്രകാശന്‍ എന്നിവരാണ് കസ്റ്റിഡിയിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് നടക്കാവ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അഞ്ചു വര്‍ഷമായി എംടിയുടെ വീട്ടിലെ പാചകക്കാരിയാണ് ശാന്ത.

കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണം മോഷണത്തിൽ നഷ്ട്ടപ്പെട്ടതായാണ് വിവരത്തെ തുടർന്ന് നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പല തവണയായി ശാന്ത സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നി​ഗമനം. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചിരുന്നത് പ്രകാശനാണെന്ന് പോലീസ് പറയുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 22 നും 30 നും ഇടയിലാണ് മോഷണം നടന്നതെന്നാണ് കരുതപ്പെടുന്നത്. ആ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

Also read-MT Vasudevan Nair: എംടിയുടെ വീട്ടിൽ കവർച്ച: 26 പവൻ സ്വർണം മോഷണം പോയി

പിന്നീട് വീട്ടിൽ തിരിച്ചെത്തി കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.സ്വർണ മാലകൾ, വള, കമ്മലുകൾ, ഡയമണ്ട് പതിച്ച കമ്മലുകൾ, മരതകം പതിച്ച ലോക്കറ്റ് എന്നിവയടക്കം 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണു നഷ്ടമായത്. ആഭരണങ്ങൾ കാണാതായതു ശ്രദ്ധയിൽപെട്ടപ്പോൾ മകളുടെ ബാങ്ക് ലോക്കറിലോ മറ്റോ മാറി വച്ചതാകാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, ഈ ലോക്കർ പരിശോധിച്ചപ്പോൾ സ്വർണം ഇല്ലെന്നു മനസ്സിലായതോടെയാണു പോലീസിൽ പരാതി നൽകിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നടക്കാവ് സിഐ എൻ.പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...
കറിവേപ്പില കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കുട്ടികളിലെ കാഴ്ചവൈകല്യത്തിന് ഇലക്കറി ശീലമാക്കാം
മണത്തിൽ മാത്രമല്ല ഗുണത്തിലും മുന്നിലാണ് ഗ്രാമ്പൂ
Exit mobile version