5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MT Vasudevan Nair: എംടിയുടെ വീട്ടിൽ കവർച്ച: 26 പവൻ സ്വർണം മോഷണം പോയി

MT Vasudevan Nair House Theft: കഴിഞ്ഞ മാസം 29-നും 30-നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ആ സമയത്ത് എം ടി വാസുദേവൻ നായരും ഭാര്യ സരസ്വതിയും വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

MT Vasudevan Nair: എംടിയുടെ വീട്ടിൽ കവർച്ച: 26 പവൻ സ്വർണം മോഷണം പോയി
എം ടി വാസുദേവൻ നായർ (Image Credits: Social Media)
neethu-vijayan
Neethu Vijayan | Updated On: 05 Oct 2024 08:13 AM

കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ (MT Vasudevan Nair) വീട്ടിൽ കവർച്ച. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണം മോഷണത്തിൽ നഷ്ട്ടപ്പെട്ടതായാണ് വിവരം. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 29-നും 30-നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ആ സമയത്ത് എം ടി വാസുദേവൻ നായരും ഭാര്യ സരസ്വതിയും വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് നടക്കാവ് പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയത്. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് സംശയിക്കുന്നത്. ഇവർ പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.

Latest News