5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kollam-Ernakulam Memu: കൊല്ലം – എറണാകുളം സ്പെഷ്യൽ മെമു ഇന്നു മുതൽ; സമയക്രമത്തിൽ മാറ്റം; ഇതാ പുതിയ സമയവും സ്‌റ്റോപ്പുകളും

New Memu Train from Kollam to Ernakulam: യാത്രക്കാരുടെ ആവശ്യം പരി​ഗണിച്ച് രണ്ടു സ്റ്റോപ്പുകൾ കൂടി അനുവദിച്ചിരുന്നു. ഇതോടെ സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.

Kollam-Ernakulam Memu: കൊല്ലം – എറണാകുളം സ്പെഷ്യൽ മെമു ഇന്നു മുതൽ; സമയക്രമത്തിൽ മാറ്റം; ഇതാ പുതിയ സമയവും സ്‌റ്റോപ്പുകളും
പ്രതീകാത്മക ചിത്രം ( IMAGE- social media)
Follow Us
sarika-kp
Sarika KP | Published: 07 Oct 2024 07:44 AM

കൊച്ചി: ഏറെ നാളത്തെ യാത്രാദുരിതത്തിനു പരിഹാരമായി ഇന്നു മുതൽ കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സര്‍വീസ് ആരംഭിച്ചു. യാത്രക്കാരുടെ പരാതികളെത്തുടർന്നാണ് റെയിൽവേ സ്പെഷ്യൻ സർവ്വീസ് ആരംഭിക്കുന്നത്. ഒക്ടോബർ ഏഴു മുതൽ 2025 ജനുവരി വരെ ട്രെയിൻ സർവീസ് നടത്തുമെന്നാണ് റെയിൽവേ നിലവിൽ അറിയിച്ചിട്ടുള്ളത്. ഇതോടെ വേണാട് എക്സപ്രസിന്റെ യാത്രദുരന്തത്തിനു പരിഹാരമായേക്കും.

ഇതിനു പിന്നാലെ യാത്രക്കാരുടെ ആവശ്യം പരി​ഗണിച്ച് രണ്ടു സ്റ്റോപ്പുകൾ കൂടി അനുവദിച്ചിരുന്നു. ഇതോടെ സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. മൺറോതുരുത്തും പെരിനാടുമാണ് പുതുതായി സ്റ്റോപ്പ്‌ അനുവദിച്ചിട്ടുള്ളത്. ആദ്യം ആകെ 16 സ്റ്റോപ്പുകളാണ് തീരുമാനിച്ചത്. ഇത് പിന്നീട് 18 ആക്കി മാറ്റുക. പുതിയ സമയക്രമം അനുസരിച്ച് കൊല്ലത്തു നിന്നും 5.55 നാണ് ട്രെയിൻ പുറപ്പെടുക. നേരത്തെ 6.15 ന് പുറപ്പെടുന്ന രീതിയിലായിരുന്നു സമയക്രമം നിശ്ചയിച്ചിരുന്നത്.

Also read-Kollam-Ernakulam Memu : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു നാളെ മുതൽ; സ്റ്റോപ്പുകളുടെ പട്ടിക ഇങ്ങനെ

കൊല്ലത്ത് നിന്ന് രാവിലെ 5.55ന്‌ യാത്ര തിരിച്ച്‌ 9.35ന്‌ എറണാകുളം ജങ്ഷൻ ( സൗത്ത്) സ്റ്റേഷനിൽ എത്തിച്ചേരും. ആകെ 18 സ്റ്റോപ്പുകളാണ് ഉണ്ടാകുക. കൊല്ലം, പെരിനാട്, മൺറോതുരുത്ത്, ശാസ്താംകോട്ട, കരുനാ​ഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം സൗത്ത് എന്നിവയാണ്‌ സ്റ്റോപ്പുകൾ. തിരികെ 9.50 ന് എറണാകുളം ജങ്ഷൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.30 ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്തുനിന്ന് കോട്ടയം വഴി എറണാകുളം ഭാഗത്തേക്ക് രാവിലെ പോകുന്ന പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട് ട്രെയിനുകൾക്കിടയിൽ ഒരു ട്രെയിൻ വേണമെന്നത് ദിവസ യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ്.

ട്രെയിനിന്റെ സ്റ്റോപ്പും സമയക്രമവും ഇപ്രകാരമാണ്.

കൊല്ലം (രാവിലെ 5.55), പെരിനാട് ( 6.10), മൺറോ തുരുത്ത് ( 06.30), ശാസ്താംകോട്ട (6.39), കരുനാഗപ്പള്ളി (6.50), കായംകുളം (7.05), മാവേലിക്കര (7.13), ചെങ്ങന്നൂർ (7. 25), തിരുവല്ല (7.34), ചങ്ങനാശ്ശേരി (7.43), കോട്ടയം (8.04), ഏറ്റുമാനൂർ ( 8.16), കുറുപ്പന്തറ (8.25), വൈക്കം റോഡ് (8.34), പിറവം റോഡ് ( 8.42), മുളന്തുരുത്തി (8.53), തൃപ്പൂണിത്തുറ (9.03), എറണാകുളം (9.35).

തിരികെ കൊല്ലത്തേക്കുള്ള സർവീസ് ഇപ്രകാരം

എറണാകുളം ( രാവിലെ 9.50), തൃപ്പൂണിത്തുറ (10.07), മുളന്തുരുത്തി (10.18), പിറവം റോഡ് (10.30), വൈക്കം റോഡ് ( 10.38), കുറുപ്പന്തറ (10.48), ഏറ്റുമാനൂർ (10.57), കോട്ടയം (11.10), ചങ്ങനാശ്ശേരി (11.31), തിരുവല്ല (11.41), ചെങ്ങന്നൂർ ( 11.51), മാവേലിക്കര ( 12.03), കായംകുളം (12.13), കരുനാഗപ്പള്ളി (12.30), ശാസ്താംകോട്ട (12.40), മൺറോതുരുത്ത്‌ (12.47), പെരിനാട്‌ (12.54), കൊല്ലം (1.30)

Latest News