5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam 2024: ഓണം കളറാക്കാൻ 753 കോടി കടമെടുക്കാനൊരുങ്ങി സർക്കാർ

Onam 2024: റിസർവ് ബാങ്ക് ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം സെപ്റ്റംബർ രണ്ടിനാണ് നടക്കുക എന്നുള്ള വിവരവും പുറത്തു വരുന്നു. ഇതോടെ ഡിസംബർ വരെ കേന്ദ്ര സർക്കാർ എടുക്കാൻ അനുവദിച്ച വായ്പയുടെ ലിമിറ്റ് കഴിയും.

Onam 2024: ഓണം കളറാക്കാൻ 753 കോടി കടമെടുക്കാനൊരുങ്ങി സർക്കാർ
ഓണത്തിന് 753 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ -photo tv9 bharatvarsh
Follow Us
aswathy-balachandran
Aswathy Balachandran | Published: 30 Aug 2024 09:42 AM

തിരുവനന്തപുരം: ആഘോഷങ്ങൾ കടമെടുത്തും കളറാക്കണം എന്ന നയത്തിലാണ് സർക്കാർ. ഓണക്കാലത്ത് കൂടി വരുന്ന ചെലവുകൾക്ക് പരിഹാരമായി കടമെടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ. 753 കോടി രൂപ കൂടിയാണ് ഇപ്പോൾ കടമെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് 3000 കോടി രൂപ കടമെടുത്തത്. ഇതിനു പുറമേ ആണ് ഇപ്പോഴത്തെ തീരുമാനം.

റിസർവ് ബാങ്ക് ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം സെപ്റ്റംബർ രണ്ടിനാണ് നടക്കുക എന്നുള്ള വിവരവും പുറത്തു വരുന്നു. ഇതോടെ ഡിസംബർ വരെ കേന്ദ്ര സർക്കാർ എടുക്കാൻ അനുവദിച്ച വായ്പയുടെ ലിമിറ്റ് കഴിയും. 21,253 കോടി രൂപയാണ് എടുക്കാവുന്ന വായ്പയുടെ അളവ്. കൂടാതെ ഈ തുക എടുക്കുന്നതോടെ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലേക്ക് നിലവിൽ വായ്പ എടുക്കാനാകില്ല എന്നതും ഓർക്കേണ്ട വിഷയമാണ്.

ALSO READ – ഇനി ഓണക്കിറ്റ് വാങ്ങാൻ സപ്ലൈകോയിൽ എത്തണോ? ആലോചനകളുമായി സർക്കാർ

എന്നാൽ പബ്ലിക്ക് അക്കൗണ്ടിലെ എജിയുടെ അന്തിമ കണക്കനുസരിച്ച് നാലായിരം കോടി രൂപയ്ക്ക് കൂടി അർഹതയുണ്ട് എന്നും കാണാം. ഇതിനായി സംസ്ഥാനം അപേക്ഷ നൽകിയിട്ടുണ്ട് എന്നും വിവരമുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഇതിൽ കേന്ദ്രത്തിന്റെ തീരുമാനം വന്നിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഇതിനിടെ ഓണക്കിറ്റ് വിതരണം സംബന്ധിച്ചും മാറ്റങ്ങളുണ്ട്.

ഇത്തവണ സൗജന്യ ഓണക്കിറ്റ് ഇത്തവണ സപ്ലൈക്കോ വിൽപ്പന ശാലകൾ വഴി നൽകുന്നതിനെപ്പറ്റി സർക്കാർ ആലോചിക്കുന്നുണ്ട് എന്നാണ് വിവരം. 5.87 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കാണ് പ്രധാനമായും കിറ്റ് ലഭിക്കുന്നത്. നേരത്തെ റേഷൻ കടകൾ വഴിയായിരുന്നു കിറ്റ് നൽകിയിരുന്നത്. ചുരുങ്ങിയ എണ്ണത്തിലുള്ള കിറ്റുകൾ റേഷൻ കടയിൽ എത്തിക്കാനുള്ള പ്രായോ​ഗിക ബുദ്ധിമുട്ടുകൾ ഏറെയാണ്. ഈ കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ ആലോചിക്കുന്നത്. മാത്രമല്ല മുൻപ് വിതരണം ചെയ്ത ഇനത്തിൽ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ കുടിശിക നൽകിയിട്ടില്ല.

Latest News