5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vagamon Glass Bridge : വാ​ഗമണ്ണിലെ ചില്ലുപാലത്തിൽ കേറണോ… ധൈര്യമായി പോന്നോളൂ… ഉടൻ തുറക്കുന്നു…

Reopen the Vagamon Glass Bridge: കോഴിക്കോട് എൻ ഐ ടിയിലെ സിവിൽ എൻജിനിയറിങ് വിഭാ​ഗത്തിന്റെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷമേ പ്രവർത്തനം പുനരാരംഭിക്കൂ.

Vagamon Glass Bridge : വാ​ഗമണ്ണിലെ ചില്ലുപാലത്തിൽ കേറണോ… ധൈര്യമായി പോന്നോളൂ… ഉടൻ തുറക്കുന്നു…
വാ​ഗമൺ ​ഗ്ലാസ് ബ്രിഡ്ജ് (Image - keralatourismindia.in)
aswathy-balachandran
Aswathy Balachandran | Published: 06 Oct 2024 13:33 PM

വാ​ഗമൺ: ഏറെ ആവേശത്തോടെ സഞ്ചാരികൾ സ്വീകരിക്കുകയും എന്നാൽ വിമർശനങ്ങൾ ഏറെ നേരിടുകയും ചെയ്ത ശേഷം പൂട്ടിപ്പോയ വാ​ഗമണ്ണിലെ കണ്ണാടിപ്പാലം വീണ്ടും തുറക്കുന്നു. സുരക്ഷാ കാരണങ്ങളെ തുടർന്ന് അടച്ചിട്ടിരുന്നതാണ് ഈ പാലം. വാ​ഗമണ്ണിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു ഈ ചില്ലുപാലം.

ഇതാണ് വീണ്ടും തുറക്കുന്നതിന് ഉത്തരവായിരിക്കുന്നത്. പാലത്തിന്റെ സുരക്ഷ, സ്ഥിരത എന്നിവയെപ്പറ്റി കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനിയറിങ്ങ് വിഭാ​ഗം നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ് ഉണ്ടായത്.

പാലത്തിൽ എന്നു മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല എന്നാണ് വിവരം. മോശം കാലാവസ്ഥയെ തുടർന്ന് മെയ് 30-നാണ് സംസ്ഥാന ടൂറിസംവകുപ്പ് കണ്ണാടിപ്പാലം അടച്ചത്. വാഗമൺ കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്കിന്റെ ഭാഗമായാണ് കണ്ണാടിപ്പാലം പണിതത്.

ALSO READ – യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു നാളെ മുതൽ; സ്റ്റോപ്പുകളുടെ പട്ടിക ഇങ്ങന

കോഴിക്കോട് എൻ ഐ ടിയിലെ സിവിൽ എൻജിനിയറിങ് വിഭാ​ഗത്തിന്റെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷമേ പ്രവർത്തനം പുനരാരംഭിക്കൂ. അങ്ങനെ തുറക്കണം എന്നാണ് സർക്കാർ നിർദേശം നൽകിയത്.

രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ പ്രശസ്തമാണ് വാഗമണ്ണിലേത്. സ്വകാര്യ സംരംഭകരുമായി ചേർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഇത് ഒരുക്കിയത്. ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ചില്ലുപാലം ഒരുക്കിയത്. 120 അടി നീളത്തിൽ ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ചതാണ് ഈ പാലം.

ഇതിന്റെ നിർമ്മാണത്തിന് മൂന്ന് കോടി രൂപയാണ് ചെലവായത്. 35 ടൺ സ്റ്റീലാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15 പേർക്ക് കയറാവുന്ന ഈ പാലത്തിൽ നിന്നാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾ കാണാനാകും. ആകാശ ഊഞ്ഞാൽ, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫോൾ, ജയന്റ് സ്വിങ്, സിപ്‌ലൈൻ തുടങ്ങിയവയും സാഹസിക പാർക്കിലുണ്ട്. 250 രൂപയാണ് പ്രവേശന ഫീസ്.

Latest News