എഴുപതിനായിരത്തിന്റെ പന്തലുപണിക്ക് 25,000 രൂപ നോക്കുകൂലി; ഒടുവിൽ തേടിയെത്തിയത് എട്ടിന്റെ പണി | Ten labourers Got Suspended in Trivandrum for Demanding 25000 Rs Nokkukooli Malayalam news - Malayalam Tv9

Labourers Suspended: എഴുപതിനായിരത്തിന്റെ പന്തലുപണിക്ക് 25,000 രൂപ നോക്കുകൂലി; ഒടുവിൽ തേടിയെത്തിയത് എട്ടിന്റെ പണി

Ten labourers Got Suspended in Trivandrum: പതിനായിരം രൂപ വരെ നോക്കുകൂലി കൊടുക്കാൻ കരാറുകാരൻ തയ്യാറായിരുന്നെങ്കിലും തൊഴിലാളികൾ വഴങ്ങാൻ കൂട്ടാക്കിയില്ല.

Labourers Suspended: എഴുപതിനായിരത്തിന്റെ പന്തലുപണിക്ക് 25,000 രൂപ നോക്കുകൂലി; ഒടുവിൽ തേടിയെത്തിയത് എട്ടിന്റെ പണി

Representational Image (Image Credits: PTI)

Updated On: 

26 Oct 2024 10:46 AM

തിരുവനന്തപുരം: എഴുപതിനായിരം രൂപയുടെ പന്തൽ പണിക്കുള്ള സാധനങ്ങൾ ഇറക്കാൻ ചുമട്ടുതൊഴിലാളികൾ നോക്കുകൂലിയായി ആവശ്യപ്പെട്ടത് 25000 രൂപ. പരാതികൾ ഉയർന്നതോടെ ചുമട്ടു തൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം സസ്‌പെൻഡ് ചെയ്തു. വിഷയത്തിൽ മന്ത്രി വി ശിവൻകുട്ടി തന്നെ നേരിട്ട് ഇടപെടുകയായിരുന്നു.

സ്റ്റാച്യൂ മേഖലയിലെ പത്ത് ചുമട്ടു തൊഴിലാളികളെയാണ് നോക്കുകൂലി ചോദിച്ചതിന്റെ പേരിൽ, മന്ത്രിയുടെ നിർദേശ പ്രകാരം ക്ഷേമനിധി ബോർഡ് ചെയർമാൻ പുറത്താക്കിയത്. വെള്ളിയാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ സിനിമ ഷൂട്ടിങ്ങിനുള്ള സാധനങ്ങൾ എത്തിച്ചിരുന്നു. അപ്പോഴാണ്, ചുമട്ടു തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ട് ജോലി തടഞ്ഞത്. 70000 രൂപയ്ക്കാണ് പന്തല് പണിക്കാരൻ കരാർ എടുത്തിരുന്നത്.

ALSO READ: മദ്യക്കുപ്പികളിൽ ഇനി ക്യൂആർകോഡ് നിർബന്ധം; സുരക്ഷ ഉറപ്പാക്കാൻ ബിവറേജസ് കോർപറേഷൻ

മൂവായിരം ചതുരശ്രയടി പന്തലിനു വേണ്ട ഷീറ്റും, ഇരുമ്പു കമ്പികളുമടങ്ങിയതായിരുന്നു സാമഗ്രികൾ. സാധനങ്ങൾ സ്ഥലത്തെത്തിയതോടെ, തൊഴിലാളികൾ കരാറുകാരനോട് 25000 രൂപ നോക്കുകൂലിയായി ചോദിക്കുകയായിരുന്നു. അതിൽ, പതിനായിരം രൂപ വരെ കൊടുക്കാൻ കരാറുകാരൻ തയ്യാറായിരുന്നെങ്കിലും തൊഴിലാളികൾ വഴങ്ങാൻ കൂട്ടാക്കിയില്ല. സാധനങ്ങൾ ഇറക്കുന്നത് തടയുകയും ചെയ്തു.

തുടർന്ന്, കരാറുകാരൻ കന്റോൺമെന്റ് പോലീസിൽ പരാതി നൽകുകയായിരിക്കുന്നു. മന്ത്രി വി ശിവൻകുട്ടിയെ നേരിട്ട് വിളിച്ചും പരാതി അറിയിച്ചു. അങ്ങനെ, മന്ത്രിയുടെ നിർദേശ പ്രകാരം ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് പ്രതിനിധികളും പോലീസും നേരിട്ടെത്തി പരിശോധന നടത്തി. അന്വേഷണത്തിൽ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പത്ത് തൊഴിലാളികളെ മന്ത്രിയുടെ നിർദേശ പ്രകാരം സസ്‍പെൻഡ് ചെയ്തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജോലിയിൽ പ്രവേശിക്കരുതെന്നാണ് ഉത്തരവ്. പന്തൽ പണിയുടെ സാധനങ്ങൾ കരാറുകാരനെ തിരിച്ചേൽപ്പിക്കുകയും ചെയ്തു.

Related Stories
Ration card Mustering: റേഷൻ കാർഡുടമകളുടെ ശ്രദ്ധയ്ക്ക്; മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി
Palakkad Police Assault Case: മാരകായുധവുമായി പോലീസ് സ്റ്റേഷനിലേക്ക് കയറി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു; 19 വയസുകാരന് രണ്ടര വർഷം തടവ്
Couple D​ied: 28 വര്‍ഷത്തിന്‌ ശേഷം ഉണ്ടായ ഏകമകനെ സ്കൂളിൽ പറഞ്ഞുവിട്ടതിനു പിന്നാലെ പാലായിൽ ദമ്പതികൾ മരിച്ച നിലയിൽ
BEVCO News: മദ്യക്കുപ്പികളിൽ ഇനി ക്യൂആർകോഡ് നിർബന്ധം; സുരക്ഷ ഉറപ്പാക്കാൻ ബിവറേജസ് കോർപറേഷൻ
Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത നിർദ്ദേശം
Kerala Rain Update: കനത്ത മഴ; തിരുവനന്തപുരത്ത് വ്യാപക നാശം, കൺട്രോൾ റൂം തുറന്നു
കട്ടിയുള്ള പുരികം വേണോ?
വണ്ണം കുറയ്ക്കാൻ ബ്ലാക്ക് ടീ
ആറ്റിറ്റ്യൂഡ് വിട്ടൊരു കളിയില്ല! ​പുത്തൻ ലുക്കിൽ ദുൽഖർ
ഹോട്ട് ലുക്കിൽ സുഹാന ഖാൻ; ചിത്രങ്ങൾ വൈറൽ