5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Pujari on Horseback: കണ്ടു.. ഇഷ്ടപ്പെട്ടു…വാങ്ങി; ക്ഷേത്രത്തിൽ എത്താൻ നാരായണൻ നമ്പൂതിരിക്ക് കൂട്ട് റാണി

Temple Priest Brings Horse: മേൽശാന്തി അമനകര പുനത്തിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിയാണ് തന്റെ ചെറുപ്പക്കാലം മുതലെയുള്ള ആ​ഗ്രഹത്തിന്റെ പുറത്ത് കുതിരയെ വാങ്ങിയത്.

Pujari on Horseback: കണ്ടു.. ഇഷ്ടപ്പെട്ടു…വാങ്ങി; ക്ഷേത്രത്തിൽ എത്താൻ നാരായണൻ നമ്പൂതിരിക്ക് കൂട്ട് റാണി
മേൽശാന്തി അമനകര പുനത്തിൽ നാരായണൻ നമ്പൂതിരിയും കുതിര റാണിയും (image credits: social media)
Follow Us
sarika-kp
Sarika KP | Published: 07 Oct 2024 10:31 AM

കോട്ടയം: നെത്തല്ലൂർ ദേവീക്ഷേത്രത്തിലെ പൂജാരിക്കൊപ്പം കൂട്ട് ഒരു കുതിര! കേട്ടപ്പോൾ തമാശയായി തോന്നിയോ? എന്നാൽ അങ്ങനെ ചിരിച്ച് തള്ളേണ്ട. മേൽശാന്തി അമനകര പുനത്തിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിയാണ് തന്റെ ചെറുപ്പക്കാലം മുതലെയുള്ള ആ​ഗ്രഹത്തിന്റെ പുറത്ത് കുതിരയെ വാങ്ങിയത്. ഒടുവിൽ ആ ഇഷ്ടം ചെന്നെത്തിച്ചത് റാണിയെന്ന പെൺകുതിരയിലേക്ക്.

ചെറുപ്പം മുതൽ നാരായണൻ നമ്പൂതിരിക്ക് കുതിരക്കമ്പത്തോട് പ്രിയം ഏറെയായിരുന്നു. ഇതോടെയാണ് സ്വന്തമായി ഒരു കുതിര വാങ്ങാൻ അദ്ദേഹം തീരുമാനിച്ചത്. ഇപ്പോഴിതാ 52-ാം വയസ്സിൽ കുതിരയെ സ്വന്തമാക്കിയ സന്തോഷത്തിലാണ് ഇദ്ദേഹം. ചെറുപ്പക്കാലത്ത് സിനിമകളിൽ കണ്ട കുതിരസവാരിയും വടക്കൻ പാട്ടുകളിലെ കുതിരപ്പുറത്തെത്തുന്ന ചേകവന്മാരുമൊക്കെ ഇദ്ദേഹത്തിന്റെ മനസ്സിൽ ഏറെ സ്വാധീനിച്ചിരുന്നു. സവാരി പരിശീലിച്ച് ഒരു കുതിരയെ സ്വന്തമാക്കണമെന്ന ആഗ്രഹം വളരെക്കാലമായി മനസ്സിൽ കൊണ്ടുനടന്നെങ്കിലും ക്ഷേത്രത്തിലെ ജോലിയും തിരക്കും കാരണം നീണ്ടുപോയി.

ഇതിനായി രണ്ട് വർഷം മുൻപ് ചാലക്കുടിയിൽ പോയാണ് കുതിരസവാരി പരിശീലിച്ചത്. ഇതിന് ശേഷം കുതിരയെ തേടി തമിഴ്‌നാട്ടിലും കർണാടകത്തിലുമൊക്കെ സഞ്ചരിച്ചു. ഇങ്ങനെയിരിക്കെയാണ് ഒരിക്കൽ ചെറിയൊരു പശുക്കിടാവിനെ വാങ്ങുന്നതിനായി വെച്ചൂച്ചിറയിലെ ഫാം ഉടമയുമായി ബന്ധപ്പെട്ടിരുന്നു. ഒരു തവണ ഫാമിൽ എത്തിയപ്പോൾ ‘റാണി’ എന്ന സുന്ദരിയായ വെള്ളക്കുതിരയെ കണ്ടിരുന്നു. അന്നു റാണിയോടു തോന്നിയ കൗതുകത്തിനു വിൽക്കുമ്പോൾ അറിയിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർഥിക്കുകയും ചെയ്തു.

Also read-Puthuppally Sadhu : പുതുപ്പള്ളി സാധുവിനെ കണ്ടെത്തി, തുണച്ചത് കാൽപ്പാട് ; ഇനി നാട്ടിലേക്ക്

എന്നാൽ കഴിഞ്ഞ ദിവസം കുതിരയെ വിൽക്കുന്നുണ്ടെന്ന് ഫാം ഉടമ പറഞ്ഞു. തുടർന്നു നടത്തിയ ശ്രമങ്ങൾക്കൊടുവിൽ വാഗമണ്ണിൽ നിന്നാണ് 2 വയസ്സുള്ള കുതിരയെ 45,000 രൂപ ചെലവഴിച്ചു വാങ്ങിയത്. കുതിരക്കമ്പം കലശലായതോടെ 2 വർഷം മുൻപു ചാലക്കുടിയിൽ പോയി കുതിരസവാരി പരിശീലനം നേടിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി നെത്തല്ലൂർ ക്ഷേത്രം ക്വാർട്ടേഴ്സിൽ എത്തിച്ച കുതിര നാട്ടുകാർക്കു കൗതുകക്കാഴ്ചയാണിപ്പോൾ. ഇതിനു ശേഷം ക്ഷേത്രത്തിൽ എത്തുന്ന റാണിക്കും താമസസ്ഥലത്തിനോടുചേർന്ന് സ്ഥലമൊരുക്കി.

Latest News