Kottayam Accident: കോട്ടയത്ത് ബൈക്കിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Student Dies In Accident: കഴിഞ്ഞ ദിവസം വൈകിട്ട് ജിതിനും സഹോ​ദരൻ ജിബിനും ബൈക്കിൽ പോകുന്നതിനിടെയായിരുന്നു സംഭവം. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ സഹോദരന്‍ ജിബിന്‍ ചികിത്സയില്‍ കഴിയുകയാണ്.

Kottayam Accident: കോട്ടയത്ത് ബൈക്കിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ജിതിൻ

Published: 

29 Dec 2024 06:22 AM

കോട്ടയം: കോട്ടയം അമയന്നൂരിൽ ബൈക്കില്‍ കാറിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോട്ടയം നീറികാട് ചേലക്കാട് വീട്ടിൽ ജിതിൻ (15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ജിതിനും സഹോ​ദരൻ ജിബിനും ബൈക്കിൽ പോകുന്നതിനിടെയായിരുന്നു സംഭവം. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ സഹോദരന്‍ ജിബിന്‍ ചികിത്സയില്‍ കഴിയുകയാണ്.

അമയന്നൂർ സെൻറ് തോമസ് എൽപി സ്കൂളിലെ സമീപം വെച്ച് ബൈക്കിൽ കാറിടിക്കുകയായിരുന്നു. അപകടത്തിൽ കാറും ബൈക്കും തലകീഴായി മറിഞ്ഞു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ജിതിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിതിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. പാമ്പാടി വെള്ളൂര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Also Read: വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയിൽ കാറും ബസും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു

അമ്മയുടെ മരണാനന്തര ചടങ്ങിന് സാധനങ്ങൾ വാങ്ങി വരുന്നതിനിടെ അപകടം; മകൻ മരിച്ചു

ആലപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആറാട്ടുപുഴ മംഗലം മനയിൽ വീട്ടിൽ പരേതനായ അനിരുദ്ധന്റെ മകൻ അനീഷാണ് (43) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ തൃക്കുന്നപ്പുഴ വലിയഴിക്കൽ റോഡിൽ കുറിച്ചിക്കൽ ജം​ഗ്ഷന് വടക്കുഭാഗത്ത് വീടിന് മുന്നിലായിരുന്നു അപകടം.

മാതാവ് സുഭാഷിണിയുടെ 16 അടിയന്തര ചടങ്ങ് ഞായറാഴ്ച 11 മണിക്കാണ് നിശ്ചയിച്ചിരുന്നത്. ഇതിന്റെ ഒരുക്കങ്ങൾക്കായി തൃക്കുന്നപ്പുഴയിൽ നിന്നും സാധനങ്ങൾ വാങ്ങി ബന്ധുവിനോടൊപ്പം ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയാൻ തുടങ്ങുമ്പോൾ അതേ ദിശയിൽ വന്ന ബൈക്ക് പിന്നിൽ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന അനീഷിന്റെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ബൈക്ക് ഓടിച്ച മംഗലം ആലുമ്മൂട്ടിൽ വടക്കതിൽ റജി (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ​ഗുരുതര പരിക്കേറ്റ അനീഷിനെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്ര ഭരണസമിതി അംഗമാണ്. ഡ്രൈവറായ അനീഷ് അവിവാഹിതനാണ്. സഹോദരൻ: ശിവൻ. അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനായ നേരേശ്ശേരിൽ ഹസൈനും (20) പരിക്കേറ്റു.

Related Stories
Kerala New Year Liquor Sale: മലയാളി ഇങ്ങനെ പൊളിക്കണോ! പുതുവത്സരത്തില്‍ കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന
School Bus Accident : കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; നിരവധി കുട്ടികള്‍ക്ക് പരിക്ക്‌
Youth Stabbed on New Year: ഹാപ്പി ന്യൂ ഇയർ പറഞ്ഞില്ല; പുതുവത്സരാഘോഷത്തിനിടെ യുവാവിന് കുത്തേറ്റത് 24 തവണ
Kerala Lottery Results: പുതുവർഷത്തിൽ ഭാഗ്യം തുണച്ചത് നിങ്ങളെയോ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kozhikode Ambulance Issue: രോഗിയുമായി പോയ ആംബുലൻസിന് യാത്രാതടസ്സം സൃഷ്ടിച്ച് ബൈക്കുകാരൻ; ലൈസൻസ് റദ്ദാക്കി എംവിഡി
Christmas New Year Bumper 2025: 20 കോടിയുടെ ഭാഗ്യവാൻ ആര്? ക്രിസ്‌മസ്-പുതുവത്സര ബമ്പർ ലോട്ടറിക്ക് റെക്കോ‍ഡ് വിൽപ്പന
ക്യാന്‍സറിനെ പോലും തടയാന്‍ ഈ മിടുക്കന്‍ മതി
ഐസിസിയുടെ ഈ വര്‍ഷത്തെ വനിതാ താരം; പട്ടികയില്‍ ഇവര്‍
സെലിബ്രിറ്റികളുടെ ന്യൂ ഇയർ ആഘോഷം
ന്യൂയര്‍ ആഘോഷിച്ചോളൂ പക്ഷെ ടച്ചിങ്‌സായി ഇവ വേണ്ട