Kottayam Accident: കോട്ടയത്ത് ബൈക്കിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Student Dies In Accident: കഴിഞ്ഞ ദിവസം വൈകിട്ട് ജിതിനും സഹോദരൻ ജിബിനും ബൈക്കിൽ പോകുന്നതിനിടെയായിരുന്നു സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ സഹോദരന്‍ ജിബിന്‍ ചികിത്സയില്‍ കഴിയുകയാണ്.
കോട്ടയം: കോട്ടയം അമയന്നൂരിൽ ബൈക്കില്‍ കാറിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോട്ടയം നീറികാട് ചേലക്കാട് വീട്ടിൽ ജിതിൻ (15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ജിതിനും സഹോദരൻ ജിബിനും ബൈക്കിൽ പോകുന്നതിനിടെയായിരുന്നു സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ സഹോദരന്‍ ജിബിന്‍ ചികിത്സയില്‍ കഴിയുകയാണ്.
അമയന്നൂർ സെൻറ് തോമസ് എൽപി സ്കൂളിലെ സമീപം വെച്ച് ബൈക്കിൽ കാറിടിക്കുകയായിരുന്നു. അപകടത്തിൽ കാറും ബൈക്കും തലകീഴായി മറിഞ്ഞു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ജിതിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിതിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. പാമ്പാടി വെള്ളൂര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
അമ്മയുടെ മരണാനന്തര ചടങ്ങിന് സാധനങ്ങൾ വാങ്ങി വരുന്നതിനിടെ അപകടം; മകൻ മരിച്ചു
ആലപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആറാട്ടുപുഴ മംഗലം മനയിൽ വീട്ടിൽ പരേതനായ അനിരുദ്ധന്റെ മകൻ അനീഷാണ് (43) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ തൃക്കുന്നപ്പുഴ വലിയഴിക്കൽ റോഡിൽ കുറിച്ചിക്കൽ ജംഗ്ഷന് വടക്കുഭാഗത്ത് വീടിന് മുന്നിലായിരുന്നു അപകടം.
മാതാവ് സുഭാഷിണിയുടെ 16 അടിയന്തര ചടങ്ങ് ഞായറാഴ്ച 11 മണിക്കാണ് നിശ്ചയിച്ചിരുന്നത്. ഇതിന്റെ ഒരുക്കങ്ങൾക്കായി തൃക്കുന്നപ്പുഴയിൽ നിന്നും സാധനങ്ങൾ വാങ്ങി ബന്ധുവിനോടൊപ്പം ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയാൻ തുടങ്ങുമ്പോൾ അതേ ദിശയിൽ വന്ന ബൈക്ക് പിന്നിൽ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന അനീഷിന്റെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ബൈക്ക് ഓടിച്ച മംഗലം ആലുമ്മൂട്ടിൽ വടക്കതിൽ റജി (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ അനീഷിനെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്ര ഭരണസമിതി അംഗമാണ്. ഡ്രൈവറായ അനീഷ് അവിവാഹിതനാണ്. സഹോദരൻ: ശിവൻ. അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനായ നേരേശ്ശേരിൽ ഹസൈനും (20) പരിക്കേറ്റു.