Special Train Services: അവധിക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
Special Train Services for Kerala: സ്പെഷ്യൽ ട്രെയിനുകൾക്കായുള്ള ടിക്കറ്റ് ബുക്കിംഗ് ഞായറാഴ്ച (22-12-2024) രാവിലെ എട്ട് മണി മുതൽ ആരംഭിക്കും എന്ന് ദക്ഷിണ റെയിൽവേ വിഭാഗം അറിയിച്ചു.
തിരുവനന്തപുരം: ക്രിസ്മസ്, പുതുവർഷ അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. കേരളത്തിലേക്കും കേരളത്തിൽ നിന്ന് പുറത്തേക്കും സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. ക്രിസ്മസ് പ്രമാണിച്ച് വിവിധ റെയിൽവേ സോണുകളിലായി ആകെ 149 സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് ഉണ്ടാവുക. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് പ്രത്യേക സർവീസുകൾ അനുവദിച്ചിരിക്കുന്നത് എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സ്പെഷ്യൽ ട്രെയിനുകൾക്കായുള്ള ടിക്കറ്റ് ബുക്കിംഗ് ഞായറാഴ്ച (22-12-2024) രാവിലെ എട്ട് മണി മുതൽ ആരംഭിക്കും എന്ന് ദക്ഷിണ റെയിൽവേ വിഭാഗം അറിയിച്ചു. അതുപോലെ തന്നെ ക്രിസ്മസ് പ്രമാണിച്ച് യശ്വന്ത്പൂരിൽ നിന്ന് മംഗലാപുരത്തേക്കും തിരിച്ചുമുള്ള സ്പെഷ്യൽ ട്രെയിനുകൾ തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും എന്ന് തെക്ക് പടിഞ്ഞാറൻ റെയിൽവേ വിഭാഗം അറിയിച്ചു. ഈ സ്പെഷ്യൽ ട്രെയിനുകളിൽ 20 കോച്ചുകൾ ഉണ്ടാകും.
കഴിഞ്ഞ വർഷങ്ങളിലെ കണക്ക് അനുസരിച്ച് ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ആണ് കൂടുതൽ മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നത്. ഈ ദിവസങ്ങളെ ട്രെയിനുകൾ മാസങ്ങൾക്ക് മുമ്പ് തന്നെ ബുക്ക് ചെയ്യപ്പെടും. ഇത് കണക്കിലെടുത്താണ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണം എന്ന് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. ഇതോടൊപ്പം ശബരിമല സീസണും കൂടി പരിഗണിച്ചാണ് കേരളത്തിന് പ്രത്യേക ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത് എന്നാണ് വിവരം.
താംബരം – കന്യാകുമാരി
പ്രതിവാര സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ. (06039)
ഡിസംബർ 24, 31 – ചൊവ്വാഴ്ച പുലർച്ചെ 12.35 ന് താംബരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.15 ന് കന്യാകുമാരിയിൽ എത്തി ചേരും.
കന്യാകുമാരി – താംബരം
പ്രതിവാര സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ.
ഡിസംബർ 25, ജനുവരി 1 – ബുധാഴ്ച വൈകീട്ട് 4.30 ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച 4.20 ന് താംബരത്ത് എത്തി ചേരും.
ചെന്നൈ സെൻട്രൽ – കൊച്ചുവേളി
പ്രതിവാര സ്പെഷ്യൽ ട്രെയിൻ. (06043)
ഡിസംബർ 23, 30 – തിങ്കളാഴ്ച രാത്രി 11.20 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച വൈകീട്ട് 6.05 ന് കൊച്ചുവേളിയിൽ എത്തി ചേരും.
കൊച്ചുവേളി – ചെന്നൈ സെൻട്രൽ
പ്രതിവാര സ്പെഷ്യൽ ട്രെയിൻ. (06044)
ഡിസംബർ 24, 31 – ചൊവ്വാഴ്ച രാത്രി 8.20 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് ചെന്നൈ സെൻട്രലിൽ എത്തി ചേരും.
കൊച്ചുവേളി – മംഗളൂരു
പ്രതിവാര അൺറിസർവഡ് അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ. (06037)
ഡിസംബർ 23, 30 – തിങ്കളാഴ്ച രാത്രി 8.20 ന് കൊച്ചുവേളയിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 9.15 ന് മംഗളൂരുവിൽ എത്തി ചേരും.
മംഗളൂരു – കൊച്ചുവേളി
പ്രതിവാര അൺറിസർവഡ് അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ. (06038)
ഡിസംബർ 24, 31 – ചൊവ്വാഴ്ച രാത്രി 8.10 ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 10.00 മണിക്ക് കൊച്ചുവേളിയിൽ എത്തി ചേരും.