Snake In Classroom : ക്ലാസ് മുറിയിൽ വച്ച് ഏഴാം ക്ലാസുകാരിയ്ക്ക് പാമ്പുകടിയേറ്റ സംഭവം; അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി

Snake Enters Classroom In Thiruvananthapuram : ക്ലാസ് മുറിയിൽ വച്ച് ഏഴാം ക്ലാസുകാരിയ്ക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി. ഈ മാസം 20ന് സ്കൂളിൽ വച്ച് നടന്ന ക്രിസ്മസ് ആഘോഷങ്ങൾക്കിടെയാണ് 12 വയസുകാരിയ്ക്ക് പാമ്പുകടിയേറ്റത്.

Snake In Classroom : ക്ലാസ് മുറിയിൽ വച്ച് ഏഴാം ക്ലാസുകാരിയ്ക്ക് പാമ്പുകടിയേറ്റ സംഭവം; അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി

വി ശിവൻകുട്ടി

Updated On: 

22 Dec 2024 08:17 AM

ഏഴാം ക്ലാസുകാരിയ്ക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകിയത്. ഈ മാസം 20ന് സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾക്കിടെയാണ് 12 വയസുകാരിയ്ക്ക് പാമ്പുകടിയേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ചെങ്കൽ യുപി സ്കൂളിലാണ് സംഭവം നടന്നത്. പൊറ്റയിൽ വടക്കേ പറമ്പിൽ കോട്ടമുറിയിൽ ഷിബുവിന്റെയും ബീനയുടെയും മകളായ നേഹയെയാണ് പാമ്പ് കടിച്ചത്. സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾക്കിടെയായിരുന്നു സംഭവം. ചുരുട്ട ഇനത്തിൽ പെട്ട പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് നിഗമനം. ക്രിസ്മസ് പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ ക്ലാസ് മുറിയിലെത്തിയ പാമ്പിനെ കുട്ടി അറിയാതെ ചവിട്ടിയിരുന്നു. ഇതോടെയാണ് പാമ്പ് നേഹയെ കടിച്ചത്. നേഹയുടെ വലത് കാലിനാണ് പാമ്പു കടിയേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെ കുട്ടിയ്ക്ക് കാലിൽ മുള്ളു കുത്തിയത് പോലെയുള്ള വേദന അനുഭവപ്പെട്ടിരുന്നു. പിന്നാലെ അധ്യാപകർ പരിശോധിച്ചപ്പോൾ പാമ്പിനെ കണ്ടെത്തി. പാമ്പിനെ അധ്യാപകർ തന്നെ തല്ലിക്കൊല്ലുകയും ചെയ്തു.

കുട്ടിയെ ഉടൻ ചെങ്കൽ പ്രാഥമികാരോഗ്യത്തിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നായിരുന്നു ഇന്നലെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്.

Also Read : Special Train Services: അവധിക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

1961ൽ ആരംഭിച്ച ചെങ്കൽ സ്കൂളിൽ ആകെ 50 വിദ്യാർത്ഥികളാണ് പഠിയ്ക്കുന്നത്. സ്കൂളിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മാനേജർ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇടയ്ക്കിടെ സ്കൂളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്ന് പ്രധാനാധ്യാപിക ഇന്ദു പ്രതികരിച്ചു.

ചുരുട്ട പാമ്പ്
അണലിവർഗത്തിൽ പെട്ട പാമ്പാണ് ചുരുട്ടമണ്ഡലി, അഥവാ ചുരുട്ട. ഇന്ത്യയിൽ പാമ്പുകടിയേറ്റുള്ള മരണങ്ങളിലെ പ്രധാനപ്പെട്ട നാല് പാമ്പുകളിൽ (ബിഗ് ഫോർ) പെട്ടതാണിത്. മൂർഖൻ പാമ്പിൻ്റെ വിഷത്തെക്കാൾ അഞ്ചിരട്ടി വീര്യമാണ് ഇവയുടെ വിഷത്തിനുള്ളത്. രക്തത്തെയാണ് വിഷം ബാധിക്കുക. കേരളത്തിൽ ചുരുട്ടമണ്ഡലി കടിച്ചുള്ള മരണങ്ങൾ കുറവാണെങ്കിലും ഉത്തരേന്ത്യയിൽ ഈ പാമ്പിൻ്റെ കടി മൂലം ഒരുപാട് മരണങ്ങൾ സംഭവിക്കാറുണ്ട്. ശരീരഭാരം അനുസരിച്ച് ശരാശരി 18 മില്ലിഗ്രാം വിഷമാണ് ഇവ ഒരു സമയത്ത് ഉത്പാദിപ്പിക്കുന്നത്. റെക്കോർഡ് ചെയ്തതിൽ പരമാവധി വിഷത്തിൻ്റെ അളവ് 72 മില്ലിഗ്രാമാണ്. ഓരോ കടിയിലും 12 മില്ലിഗ്രാം വീതം വിഷം ഇവ കുത്തിവെയ്ക്കാറുണ്ട്. ഒരു മുതിർന്ന പുരുഷന് അഞ്ച് മില്ലിഗ്രാം വിഷം തന്നെ മാരകമാണ്. ചുരുട്ടയുടെ കടിയേറ്റവരിൽ 20 ശതമാനമാണ് മരണനിരക്ക്. വേഗത്തിൽ ചികിത്സ ലഭ്യമായില്ലെങ്കിൽ വിഷം വൃക്കയെ ബാധിക്കാൻ സാധ്യതയുണ്ട്.

ചെങ്കൽ കുന്നുകളിലും തരിശുഭൂമിയിലും താമസിക്കുന്ന ഇവ പാറക്കെട്ടുകൾക്കിടയിൽ വെയിൽ കായാൻ കിടക്കാറുണ്ട്. എലി, ഓന്ത്, തവള തുടങ്ങിയവയാണ് ഭക്ഷണം. കേരളത്തിൽ കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് ഇവ പ്രധാനമായും ഉള്ളത്. 38 മുതൽ 80 സെൻ്റിമീറ്റർ വരെ നീളമുള്ള ഇവയുടെ തലയ്ക്ക് പിന്നിൽ തൃശൂലത്തിൻ്റെ ആകൃതിയിൽ അടയാളമുണ്ട്. ത്രികോണാകൃതിയിലാണ് തല. ഇവയൊക്കെയാണ് ഈ പാമ്പിനെ തിരിച്ചറിയാനുള്ള മാർഗങ്ങൾ.

 

ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ